ഇസ്ലാമിക വിശ്വാസ പ്രകാരം വടക്കുകിഴക്കൻ അറേബ്യയിലെ മിദ്യാനികളിലേക്ക് (മദായിൻ) നിയോഗിക്കപ്പെട്ട പ്രവാചകനാണ് ശുഐബ് (അറബിക്: شعيب‎) പ്രവാചകൻ ഇബ്രാഹീമിന്റെ സന്താന പരമ്പരയിൽപ്പെട്ട ഇദ്ദേഹം ഹീബ്രു ബൈബിളിൽ ജെത്രോ (ഹീബ്രു: יִתְרוֹ‎,) എന്നാണ് അറിയപ്പെടുന്നത്. പരമ്പരാഗത വിശ്വാസപ്രകാരം മൂസാനബിയുടെ (മോശ) ഭാര്യാപിതാവാണ് ശുഐബ് നബി. എന്നാൽ ഖുർആനിന്റെ ഇംഗ്ലീഷ് പരിഭാഷകനായ പ്രശസ്ത പണ്ഡിതൻ യൂസുഫലി ഈ വാദത്തെ ചോദ്യം ചെയ്യുന്നു[1].

ശുഐബിന്റെ ജനത ജീവിച്ചിരുന്നതായി കരുതപ്പെടുന്ന പ്രദേശം

ഇസ്‌ലാം മതം

വിശ്വാസങ്ങൾ

അല്ലാഹു - ദൈവത്തിന്റെ ഏകത്വം
മുഹമ്മദ് നബിയുടെ പ്രവാചകത്വം
പ്രവാചകന്മാർഅന്ത്യനാൾ

അനുഷ്ഠാനങ്ങൾ

വിശ്വാസംപ്രാർഥന
വ്രതംസകാത്ത്തീർത്ഥാടനം

ചരിത്രവും നേതാക്കളും

മുഹമ്മദ്‌ ബിൻ അബ്ദുല്ല
അബൂബക്ർ സിദ്ദീഖ്‌
‌ഉമർ ബിൻ ഖതാബ്‌
‌ഉസ്‌മാൻ ബിൻ അഫ്ഫാൻ
‌അലി ബിൻ അബീത്വാലിബ്‌‌
‌സ്വഹാബികൾസലഫ്
‌‌പ്രവാചകന്മാർ
അഹ്‌ലുൽ ബൈത്ത്

ഗ്രന്ഥങ്ങളും നിയമങ്ങളും

ഖുർആൻനബിചര്യഹദീഥ്
ഫിഖ്‌ഹ്ശരീഅത്ത്‌

മദ്ഹബുകൾ

ഹനഫിമാലികി
ശാഫിഹംബലി

പ്രധാന ശാഖകൾ

സുന്നിശിയ
സൂഫിസലഫി പ്രസ്ഥാനം

പ്രധാന മസ്ജിദുകൾ

മസ്ജിദുൽ ഹറംമസ്ജിദുന്നബവി
മസ്ജിദുൽ അഖ്സ

സംസ്കാരം

കലതത്വചിന്ത
വാസ്തുവിദ്യമുസ്‌ലിം പള്ളികൾ
ഹിജ്‌റ വർഷംആഘോഷങ്ങൾ

ഇതുംകൂടികാണുക

ഇസ്ലാമും വിമർശനങ്ങളും

ഇസ്ലാം കവാടം

ഇസ്ലാമിക വീക്ഷണം

തിരുത്തുക

ഖുർആനിക വിവരണ പ്രകാരം സിനായ് പർവ്വതത്തിന് സമീപത്തുള്ള മദായിൻ, അയ്ക്ക പ്രദേശങ്ങളിലേക്ക് അയക്കപ്പെട്ട പ്രവാചകനാണ് ശുഹൈബ് നബി(അ). ഈ പ്രദേശങ്ങളിലെ ജനങ്ങൾ ചതിയിലും വഞ്ചനയിലും അളവുതൂക്കങ്ങളിലും കൃത്രിമം നടത്തുന്നതിൽ കുപ്രസിദ്ധരായിരുന്നു.ഈജിപ്റ്റിൽ നിന്നും മെസൊപ്പൊട്ടേമിയയിലേക്കും അസ്സീറിയയിൽ നിന്നും ബാബിലോണിയയിലേക്കുമുള്ള വാണിജ്യ പാതകൾ മദായിൻ പ്രദേശത്തു കൂടിയായിരുന്നു കടന്നു പോയിരുന്നത്. മദയിൻകാർ ഈ പാതയിൽ പതിയിരുന്ന് കൊള്ളയടിക്കൽ പതിവായിരുന്നു. ഇത്തരം പ്രവർത്തികളിൽ നിന്ന് പിന്മാറാൻ പ്രവാചകൻ ശുഐബ് ഇവർക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്തു. എന്നാൽ പിന്മാറാൻ കൂട്ടാക്കാത്ത ജനം ദൈവശിക്ഷയാൽ നശിപ്പിക്കപ്പെട്ടു എന്ന് ഖുർആൻ പറയുന്നു[2].

ഖുർആനിൽ

തിരുത്തുക

ശുഐബ് നബിയെക്കുറിച്ച ഖുർആനിന്റെ വിവരണം കാണുക:

(85) മദ്‌യൻ‌കാരിലേക്ക്‌ അവരുടെ സഹോദരനായ ശുഐബിനെയും ( അയച്ചു. ) അദ്ദേഹം പറഞ്ഞു: എൻറെ ജനങ്ങളേ, നിങ്ങൾ അല്ലാഹുവെ ആരാധിക്കുക. നിങ്ങൾക്ക്‌ അവനല്ലാതെ യാതൊരു ദൈവവുമില്ല. നിങ്ങൾക്ക്‌ നിങ്ങളുടെ രക്ഷിതാവിങ്കൽ നിന്ന്‌ വ്യക്തമായ തെളിവ്‌ വന്നിട്ടുണ്ട്‌. അതിനാൽ നിങ്ങൾ അളവും തൂക്കവും തികച്ചുകൊടുക്കണം. ജനങ്ങൾക്കുഅവരുടെ സാധനങ്ങളിൽ നിങ്ങൾ കമ്മിവരുത്തരുത്‌. ഭൂമിയിൽ നൻമവരുത്തിയതിന്‌ ശേഷം നിങ്ങൾ അവിടെ നാശമുണ്ടാക്കരുത്‌. നിങ്ങൾ വിശ്വാസികളാണെങ്കിൽ അതാണ്‌ നിങ്ങൾക്ക്‌ ഉത്തമം.(86) ഭീഷണിയുണ്ടാക്കിക്കൊണ്ടും, അല്ലാഹുവിൻറെ മാർഗ്ഗത്തിൽ നിന്ന്‌ അതിൽ വിശ്വസിച്ചവരെ തടഞ്ഞുകൊണ്ടും അത്‌ ( ആ മാർഗ്ഗം ) വക്രമായിരിക്കാൻ ആഗ്രഹിച്ചുകൊണ്ടും നിങ്ങൾ പാതകളിലെല്ലാം ഇരിക്കുകയും അരുത്‌. നിങ്ങൾ എണ്ണത്തിൽ കുറവായിരുന്നിട്ടും നിങ്ങൾക്ക്‌ അവൻ വർദ്ധനവ്‌ നൽകിയത്‌ ഓർക്കുകയും നാശകാരികളുടെ പര്യവസാനം എങ്ങനെയായിരുന്നുവെന്ന്‌ നോക്കുകയും ചെയ്യുക.(87) ഞാൻ എന്തൊന്നുമായി അയക്കപ്പെട്ടിരിക്കുന്നുവോ അതിൽ നിങ്ങളിൽ ഒരു വിഭാഗം വിശ്വസിച്ചിരിക്കുകയും, മറ്റൊരു വിഭാഗം വിശ്വസിക്കാതിരിക്കുകയുമാണെങ്കിൽ നമുക്കിടയിൽ അല്ലാഹു തീർപ്പുകൽപിക്കുന്നത്‌ വരെ നിങ്ങൾ ക്ഷമിച്ചിരിക്കുക.അവനത്രെ തീർപ്പുകൽപിക്കുന്നവരിൽ ഉത്തമൻ. (88) അദ്ദേഹത്തിൻറെ ജനതയിലെ അഹങ്കാരികളായ പ്രമാണിമാർ പറഞ്ഞു: ശുഐബേ, തീർച്ചയായും നിന്നെയും നിൻറെ കൂടെയുള്ള വിശ്വാസികളെയും ഞങ്ങളുടെ നാട്ടിൽ നിന്ന്‌ പുറത്താക്കുക തന്നെ ചെയ്യും. അല്ലെങ്കിൽ നിങ്ങൾ ഞങ്ങളുടെ മാർഗ്ഗത്തിൽ മടങ്ങി വരിക തന്നെ വേണം. അദ്ദേഹം പറഞ്ഞു: ഞങ്ങൾ അതിനെ ( ആ മാർഗ്ഗത്തെ ) വെറുക്കുന്നവരാണെങ്കിൽ പോലും ( ഞങ്ങൾ മടങ്ങണമെന്നോ? ) (89) നിങ്ങളുടെ മാർഗ്ഗത്തിൽ നിന്ന്‌ അല്ലാഹു ഞങ്ങളെ രക്ഷപ്പെടുത്തിയതിന്‌ ശേഷം അതിൽ തന്നെ ഞങ്ങൾ മടങ്ങി വരുന്ന പക്ഷം തീർച്ചയായും ഞങ്ങൾ അല്ലാഹുവിൻറെ പേരിൽ കള്ളം കെട്ടിച്ചമയ്ക്കുകയായിരിക്കും ചെയ്യുന്നത്‌. അതിൽ മടങ്ങി വരാൻ ഞങ്ങൾക്കു പാടില്ലാത്തതാണ്‌; ഞങ്ങളുടെ രക്ഷിതാവായ അല്ലാഹു ഉദ്ദേശിക്കുന്നുവെങ്കിലല്ലാതെ. ഞങ്ങളുടെ രക്ഷിതാവിൻറെ അറിവ്‌ എല്ലാകാര്യത്തെയും ഉൾകൊള്ളുന്നതായിരിക്കുന്നു. അല്ലാഹുവിൻറെ മേലാണ്‌ ഞങ്ങൾ ഭരമേൽപിച്ചിരിക്കുന്നത്‌. ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങൾക്കും ഞങ്ങളുടെ ജനങ്ങൾക്കുമിടയിൽ നീ സത്യപ്രകാരം തീർപ്പുണ്ടാക്കണമേ. നീയാണ്‌ തീർപ്പുണ്ടാക്കുന്നവരിൽ ഉത്തമൻ. (90) അദ്ദേഹത്തിൻറെ ജനതയിലെ സത്യനിഷേധികളായ പ്രമാണിമാർ പറഞ്ഞു: നിങ്ങൾ ശുഐബിനെ പിൻപറ്റുന്ന പക്ഷം തീർച്ചയായും അത്‌ മൂലം നിങ്ങൾ നഷ്ടക്കാരായിരിക്കും. (91) അപ്പോൾ അവരെ ഭൂകമ്പം പിടികൂടി. അങ്ങനെ നേരം പുലർന്നപ്പോൾ അവർ അവരുടെ വാസസ്ഥലത്ത്‌ കമിഴ്ന്നു വീണു കിടക്കുകയായിരുന്നു. (92) ശുഐബിനെ നിഷേധിച്ചു തള്ളിയവരുടെ സ്ഥിതി അവരവിടെ താമസിച്ചിട്ടേയില്ലാത്ത പോലെയായി. ശുഐബിനെ നിഷേധിച്ചു തള്ളിയവർ തന്നെയായിരുന്നു നഷ്ടക്കാർ. (93) അനന്തരം അദ്ദേഹം അവരിൽ നിന്ന്‌ പിന്തിരിഞ്ഞ്‌ പോയി. അദ്ദേഹം പറഞ്ഞു: എൻറെ ജനങ്ങളേ, തീർച്ചയായും എൻറെ രക്ഷിതാവിൻറെ സന്ദേശങ്ങൾ ഞാൻ നിങ്ങൾക്ക്‌ എത്തിച്ചുതരികയും ഞാൻ നിങ്ങളോട്‌ ആത്മാർത്ഥമായി ഉപദേശിക്കുകയും ചെയ്തിട്ടുണ്ട്‌. അങ്ങനെയിരിക്കെ സത്യനിഷേധികളായ ജനതയുടെ പേരിൽ ഞാൻ എന്തിനു ദുഃഖിക്കണം.? (ഖുർആൻ 7:85-93[3])

ശവകുടീരം

തിരുത്തുക

പ്രവാചകൻ ശുഐബിന്റെ പേരിലുള്ള ഒരു ശവകുടീരം ജോർദ്ദനിലെ മാഹിൻ പട്ടണത്തിൽ കാണാം.

  1. The Holy Qur’ān : text, translation and commentary. Washington: American International Printing Co.. pp. 365, n. 1054.,
  2. http://www.quranmalayalam.com/quran/uni/u7.html
  3. http://www.quranmalayalam.com/quran/uni/u7.html
ഇസ്ലാമിലെ പ്രവാചകന്മാർ
ആദം ഇദ്‌രീസ് നൂഹ് ഹൂദ് സ്വാലിഹ് ഇബ്രാഹിം ലൂത്ത് ഇസ്മായിൽ ഇസ്ഹാഖ് യഅഖൂബ് യൂസുഫ് അയ്യൂബ് ശുഐബ്  
മൂസാ ഹാറൂൻ ദുൽ കിഫ്‌ൽ ദാവൂദ് സുലൈമാൻ ഇൽയാസ് അൽ യസഅ് യൂനുസ് സക്കരിയ യഹ്‌യ ഈസാ മുഹമ്മദ്
"https://ml.wikipedia.org/w/index.php?title=ശുഐബ്_നബി&oldid=3773825" എന്ന താളിൽനിന്ന് ശേഖരിച്ചത്