നോഹ
ബൈബിളിലും ഖുറാനിലും സമാനമായി പരാമർശിക്കപ്പെട്ട വ്യക്തിത്വമാണ് നോഹ (നോവ). ഇംഗ്ലീഷ്: Noah ,Noe അഥവാ Noach; ഹീബ്രു: נוֹחַ or נֹחַ, ആധുനീക ഹീബ്രു ഭാഷ സ്ക്രിപ്റ്റ് പിഴവ്: "xlit" എന്ന ഫങ്ഷൻ നിലവിലില്ല. ടൈബീരിയൻ സ്ക്രിപ്റ്റ് പിഴവ്: "xlit" എന്ന ഫങ്ഷൻ നിലവിലില്ല. ; Nūḥ ; "Rest" അറബി: നൂഹ് [1] )ബൈബിളിലെ നീതിമാൻ. ആദിമനുഷ്യനായ ആദമിന്റെ വംശത്തിൽ പത്താമൻ. ലാമെക്ക് ആണ് പിതാവ് .ബൈബിളിൽ പരാമർശിക്കപ്പെട്ടതിൻപ്രകാരം [2] ഡിലുവനു മുന്നുള്ള സഭാപിതാക്കന്മാരിൽ പത്താമത്തയാളാണ് അദ്ദേഹം. ഷെം, ഹാം, യാഫെത്ത് എന്നിവർ മക്കളാണ്. അധമജീവിതത്തിനു ശിക്ഷയായി പ്രളയത്തോടെ സകലതിനെയും നശിപ്പിക്കാൻ തീരുമാനിച്ചപ്പോൾ നീതിമാനായ നോഹയെയും വംശത്തെയും രക്ഷിക്കാൻ ദൈവം നിശ്ചയിച്ചു. അതിനായി ഗോഫർ മരം കൊണ്ടുള്ള ഒരു കപ്പൽ (പേടകം) ഉണ്ടാക്കാനും ഒരാണും പെണ്ണും വീതം ഓരോ ജോഡി ജീവജാലങ്ങളെക്കൂടി കരുതിക്കൊള്ളാനും യഹോവ കല്പിച്ചു. 40 നാളത്തെ പേമാരിക്കും 150 ദിവസത്തെ മഹാപ്രളയത്തിനും ശേഷം നോഹ 350 കൊല്ലം ജീവിച്ചുവെന്നും 950-ആം വയസ്സിൽ മരിച്ചുവെന്നുമാണ് കഥ. അദ്ദേഹത്തിന്റെ മക്കളുടെ വംശ പരമ്പരയാണ് ഇന്നത്തെ മനുഷ്യർ എന്നു വിശ്വസിക്കപ്പെടുന്നു. ഇതേ രീതിയിൽ തന്നെ ഹിന്ദു മതഗ്രന്ഥങ്ങളിൽ പരാമർശിക്കപ്പെടുന്ന മനുവും ഇതേ രീതിയിൽ തന്നെ ഭൂമിയെ രക്ഷിക്കാനായി വലിയ കപ്പൽ നിർമ്മിച്ചയാളാണ്. പല ചരിത്രകാരന്മാരും നോഹയും മനുവും തമ്മിലുള്ള ഈ ബന്ധത്തെക്കുറിച്ച് പഠനം നടത്തിയിട്ടുണ്ട്.

ദൈവദൂതനായ പ്രവാചകൻ എന്ന് ഇസ്ലാമിൽ വിശ്വസിക്കപ്പെടുന്ന നൂഹ് നബി ജീവിച്ച പ്രദേശങ്ങൾ ഇപ്പോഴത്തെ ഇറാക്കിലാണ് സ്ഥിതിചെയ്യുന്നത് എന്ന് വിശ്വസിക്കപ്പെടുന്നു.
പേരിനു പിന്നിൽ
തിരുത്തുകഖുറാനിൽ
തിരുത്തുകബിംബാരാധകരായ സുമേറിയൻ ജനതയെ അദ്ദേഹം സത്യവിശ്വാസത്തിലേക്ക് ക്ഷണിച്ചു. 950 വർഷം അദ്ദേഹം പ്രബോധനം ചെയ്തിട്ടുണ്ട്.Quran 29:14 [അവലംബം ആവശ്യമാണ്] ഇറാക്കിൽ വെച്ചാണ് നൂഹ് നബി ചരിത്ര പ്രസിദ്ധമായ കപ്പലുണ്ടാക്കിയത്.[അവലംബം ആവശ്യമാണ്] ദൈവത്തിന്റെ മുന്നറിയിപ്പ് പ്രകാരം പ്രളയം ഉണ്ടായി. നൂഹ് നബിയുടെ കപ്പൽ തുർക്കിയിലെ 6800 അടി ഉയരമുള്ള ജൂദി പർവ്വതത്തിൽ ചെന്ന് പതിച്ചു എന്ന് ഖുറാനിൽ പരാമർശിക്കപ്പെട്ടിരിക്കുന്നു. വി.ഖു 11:44[3].
അവലംബം
തിരുത്തുക- ↑ http://www.etymonline.com/index.php?term=Noah Meaning of Noah
- ↑ Genesis, chapters 5-9.
- ↑ ഭൂമീ! നിൻറെ വെള്ളം നീ വിഴുങ്ങൂ. ആകാശമേ! മഴ നിർത്തൂ! എന്ന് കൽപന നൽകപ്പെട്ടു. വെള്ളം വറ്റുകയും ഉത്തരവ് നിറവേറ്റപ്പെടുകയും ചെയ്തു. അത് (കപ്പൽ) ജൂദി പർവ്വതത്തിന്നു മേൽ ഉറച്ചുനിൽക്കുകയും ചെയ്തു. അക്രമികളായ ജനതയ്ക്ക് നാശം എന്ന് പറയപ്പെടുകയും ചെയ്തു.-വി.ഖു 11:44