തിരുമല വെങ്കടേശ്വര ക്ഷേത്രം

ആന്ധ്രാപ്രദേശിലെ തിരുപ്പതി ജില്ലയിൽ സ്ഥിതി ചെയ്യുന്ന പ്രസിദ്ധക്ഷേത്രമാണ് തിരുമല തിരുപ്പതി ശ്രീ വെങ്കടേശ്വരക്ഷേത്രം(തെലുഗ്: తిరుమల వెంకటేశ్వరస్వామి దేవస్థానము). ഹൈന്ദവരുടെ അതിപ്രധാനമായ ഒരു തീർഥാടന കേന്ദ്രം കൂടിയാണ് ഈ ക്ഷേത്രം. ആനന്ദനിലയം, കലിയുഗ വൈകുണ്ഠം തുടങ്ങിയ പേരുകളിൽ അറിയപ്പെടുന്ന ക്ഷേത്രം കൂടിയാണിത്. പരമാത്മാ (പരബ്രഹ്മൻ) മഹാവിഷ്‌ണുവിനെ "വെങ്കടേശ്വരൻ" എന്ന പേരിൽ ലക്ഷ്മിദേവി, ഭൂമീദേവീ സമേതനായി ഇവിടെ ആരാധിയ്ക്കുന്നു. ലക്ഷ്മിനാരായണ സങ്കല്പത്തിലുള്ള ക്ഷേത്രമാണിത്. ഐശ്വര്യത്തിന്റെ ഭഗവതിയായ മഹാലക്ഷ്മിക്ക് വെങ്കിടെശ്വരന് തുല്യ പ്രാധാന്യമുള്ള ക്ഷേത്രം കൂടിയാണിത്. ഭഗവതി 'പദ്മാവതി' എന്ന പേരിൽ അറിയപ്പെടുന്നു. തമിഴ് ഭക്തകവികളായ ആഴ്‌വാർമാർ പാടിപ്പുകഴ്ത്തിയ 108 ദിവ്യദേശങ്ങളിലൊന്നാണിത്. പൂർവ്വഘട്ട മലനിരകളിൽ സ്ഥിതിചെയ്യുന്ന തിരുമലയിലെ ഏഴ് കുന്നുകളിൽ (ശേഷാദ്രി, നീലാദ്രി, ഗരുഡാദ്രി, അഞ്ജനാദ്രി, ഋഷഭാദ്രി, നാരായണാദ്രി, വെങ്കടാദ്രി) അവസാനത്തേതായ വെങ്കടാദ്രിയിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. അതിനാൽ ക്ഷേത്രം സപ്തഗിരി ( Saptagiri ; सप्तगिरी സംസ്കൃതം) അറിയപ്പെടുന്നു. 'പുഷ്കരിണി' എന്നറിയപ്പെടുന്ന വലിയൊരു കുളത്തിന്റെ കരയിലാണ് ക്ഷേത്രം. മുഖ്യപ്രതിഷ്ഠയായ വെങ്കടേശ്വരൻ ബാലാജി, ശ്രീനിവാസൻ, ഗോവിന്ദൻ, സപ്തഗിരീശ്വരൻ, ആദിനാരായണൻ എന്നീ പേരുകളിലും അറിയപ്പെടുന്നു. ‘കലിയുഗ പ്രത്യക്ഷദൈവം’ എന്നറിയപ്പെടുന്ന ഭഗവാൻ കൂടിയാണ് വെങ്കടേശ്വരൻ. വെങ്കിടെശ്വരനോടൊപ്പം ശ്രീലകത്ത് ശ്രീ കൃഷ്ണൻ, രുക്മിണി, ശ്രീരാമൻ, സീത, ലക്ഷ്മണൻ എന്നിവർക്കും പ്രതിഷ്ഠയുണ്ട്. നരസിംഹമൂർത്തി, ഹനുമാൻ, കുബേരൻ, ഗരുഡൻ, വരദരാജൻ, ശേഷനാഗം (അനന്തൻ) തുടങ്ങിയ ഉപദേവന്മാരെയും ഇവിടെ കാണാം. തല മുണ്ഡനം ചെയ്യുക, പണം കാണിക്കയർപ്പിക്കുക എന്നിവയാണ് പ്രധാന വഴിപാടുകൾ. ഐശ്വര്യത്തിനും മോക്ഷപ്രാപ്തിക്കുമായി ധാരാളം ഭക്തർ ഇവിടെ ദർശനം നടത്തുന്നു. ഈ ക്ഷേത്രത്തിൽ ദർശനം നടത്തിയാൽ ആരോഗ്യവും, അഭിവൃദ്ധിയും, ദുരിതങ്ങളിൽ നിന്ന് മോചനവും ഉണ്ടാകുമെന്ന് ഭക്തർ വിശ്വസിക്കുന്നു. നവദമ്പതികൾ ഈ ക്ഷേത്രം സന്ദർശിക്കുന്നത് വിശേഷമായി കരുതുന്നു. ലോകത്തിലെ ഏറ്റവും കൂടുതൽ വരുമാനമുള്ള ഹൈന്ദവ ക്ഷേത്രമാണിത്. വിവിധ രൂപങ്ങളിൽ വരുമാനം ഇവിടെയെത്തുന്നുണ്ട്. നിത്യേന ആയിരക്കണക്കിന് തീർത്ഥാടകർ വരുന്ന ക്ഷേത്രത്തിൽ, വിശേഷാവസരങ്ങളിൽ എണ്ണം ഇതിലും കൂടും. ശ്രീവെങ്കടേശ്വര ബ്രഹ്മോത്സവം, പദ്മാവതി തിരുക്കല്യാണം, സ്വർഗ്ഗവാതിൽ ഏകാദശി, രാമനവമി, ശ്രീകൃഷ്ണ ജന്മാഷ്ടമി എന്നിവ ഇവിടുത്തെ വിശേഷ ദിവസങ്ങളാണ്. തിരുമല തിരുപ്പതി ദേവസ്ഥാനം എന്ന സംഘടനയുടെ കീഴിലാണ് ക്ഷേത്രഭരണം നടക്കുന്നത്. പ്രസിദ്ധമായ ശ്രീ കാളഹസ്തി ശിവക്ഷേത്രം ഇവിടെ നിന്നും 40 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്നു. തിരുപ്പതി, റെനിഗുണ്ട തുടങ്ങിയവയാണ് അടുത്തുള്ള പ്രധാന റെയിൽവേ സ്റ്റേഷനുകൾ. കേരളത്തിൽ നിന്നും, ചെന്നൈയിൽ നിന്നും ധാരാളം ട്രെയിനുകൾ ഇങ്ങോട്ടേക്ക് സർവീസ് നടത്തി വരുന്നു.

Venkateswara Temple
തിരുമല വെങ്കടേശ്വര ക്ഷേത്രം is located in Andhra Pradesh
തിരുമല വെങ്കടേശ്വര ക്ഷേത്രം
Location in Andhra Pradesh
അടിസ്ഥാന വിവരങ്ങൾ
സ്ഥലംTirupati
നിർദ്ദേശാങ്കം13°40′59.7″N 79°20′49.9″E / 13.683250°N 79.347194°E / 13.683250; 79.347194
മതവിഭാഗംഹിന്ദുയിസം
ആരാധനാമൂർത്തിVenkateswara (Vishnu)
ആഘോഷങ്ങൾBrahmotsavam, Vaikunta Ekadasi, Ratha Saptami
ജില്ലTirupati
സംസ്ഥാനംAndhra Pradesh
രാജ്യംIndia
Governing bodyTirumala Tirupati Devasthanams
വെബ്സൈറ്റ്www.tirumala.org
വാസ്തുവിദ്യാ വിവരങ്ങൾ
വാസ്തുവിദ്യാ തരംDravidian architecture
സ്ഥാപകൻVeera Narasingadeva Yadavaraya
Veera Rakshasa Yadavaraya
Ranganatha Yadavaraya[1]
Specifications
ആകെ ക്ഷേത്രങ്ങൾ1
ലിഖിതങ്ങൾDravidian languages and Sanskrit[2]
ഉയരം853 m (2,799 ft)

ഹൈന്ദവം
എന്ന പരമ്പരയുടെ ഭാഗം

ഓം

പരബ്രഹ്മം · ഓം
ചരിത്രം · ഹിന്ദു ദേവതകൾ
ഹൈന്ദവ വിഭാഗങ്ങൾ · ഗ്രന്ഥങ്ങൾ

ബ്രഹ്മം
മീമാംസ · വേദാന്തം ·
സാംഖ്യം · യോഗം
ന്യായം · വൈശേഷികം

ധർമ്മം · അർത്ഥം · കാമം · മോക്ഷം
കർമം · പൂജാവിധികൾ · യോഗ · ഭക്തി
മായ · യുഗങ്ങൾ · ക്ഷേത്രങ്ങൾ · ഷോഡശക്രിയകൾ

വേദങ്ങൾ · ഉപനിഷത്തുകൾ · വേദാംഗങ്ങൾ
രാമായണം · മഹാഭാരതം
ഭാഗവതം · ഭഗവത് ഗീത · പുരാണങ്ങൾ
ഐതീഹ്യങ്ങൾ · മറ്റുള്ളവ

മറ്റ് വിഷയങ്ങൾ

ഹിന്ദു
ഗുരുക്കന്മാർ · ചാതുർവർണ്യം
ആയുർവേദം · ഉത്സവങ്ങൾ · നവോത്ഥാനം
ജ്യോതിഷം
വാസ്തുവിദ്യ, <> ഹിന്ദുമതവും വിമർശനങ്ങളും

സ്വസ്തിക

ഹിന്ദുമതം കവാടം

.

ഐതിഹ്യം

തിരുത്തുക

പുരാണങ്ങളിൽ പലയിടത്തായി പരാമർശിച്ചിട്ടുള്ള ക്ഷേത്രമാണ് തിരുമല ക്ഷേത്രം. വെങ്കടേശ്വരക്ഷേത്രം വരും മുമ്പു തന്നെ ഇവിടെ ഒരു ക്ഷേത്രമുണ്ടായിരുന്നതായി കഥയുണ്ട്. വിഷ്ണുഭഗവാന്റെ മൂന്നാമത്തെ അവതാരമായ വരാഹമൂർത്തി കുടികൊണ്ട ആ ക്ഷേത്രം ഇപ്പോഴുമുണ്ട്. ഐതിഹ്യമനുസരിച്ച്, ഹിരണ്യാക്ഷനെ നിഗ്രഹിച്ച ശേഷം വരാഹമൂർത്തി, തന്റെ വാഹനമായ ഗരുഡനെക്കൊണ്ട് തിരുമലയിൽ വരികയും, തുടർന്ന് അവിടെ സ്വാമി പുഷ്കരിണി എന്നുപേരുള്ള അതിവിശാലമായ കുളത്തിന്റെ പടിഞ്ഞാറേക്കരയിൽ കിഴക്കോട്ട് ദർശനമായി കുടികൊള്ളുകയും ചെയ്തു. പിന്നീട്, ഏറെക്കാലം കഴിഞ്ഞാണ് വെങ്കടേശ്വര ഭഗവാൻ തിരുമലയിലെത്തിയത്. അതിനുപിന്നിലും രസകരമായ ഒരു കഥയുണ്ട്. അതിങ്ങനെ:

കലിയുഗാരംഭത്തിൽ, യജ്ഞങ്ങളനുഷ്ഠിച്ചുവന്ന ഋഷിമാർ ത്രിമൂർത്തികളിലാരെയാണ് അഗ്രപൂജയ്ക്ക് അർഹനാക്കേണ്ടതെന്ന കാര്യത്തിൽ നാരദമഹർഷിയോട് സംശയം ചോദിച്ചുവന്നു. ഇതറിയാനായി ദേവന്മാർ, ഭൃഗുമഹർഷിയെ പറഞ്ഞുവിട്ടു. കാലിൽ ഒരു കണ്ണുണ്ടായിരുന്ന ഭൃഗുമഹർഷി ആദ്യം ബ്രഹ്മാവിനെയും പിന്നീട് പരമശിവനെയും പോയിക്കണ്ടെങ്കിലും ഇരുവരും അദ്ദേഹത്തെ കണ്ടഭാവം നടിച്ചില്ല.

തുടർന്ന്, മഹാവിഷ്ണുവിനെ കാണാൻ വൈകുണ്ഠത്തിലെത്തിയ മഹർഷി കണ്ടത് താൻ വന്നതറിഞ്ഞിട്ടും അറിയാത്തപോലെ പെരുമാറുന്ന ഭഗവാനെയാണ്. കോപിഷ്ഠനായ മഹർഷി ഭഗവാന്റെ നെഞ്ചത്ത് ഒരൊറ്റച്ചവിട്ട്! ഇതിനിടയിൽ അദ്ദേഹത്തിന്റെ കാലിലെ കണ്ണ് തെറിച്ചുപോയി. അപ്പോഴും ഒന്നും മിണ്ടാതിരുന്ന ഭഗവാൻ പിന്നീട് ഇതിൽ മാപ്പപേക്ഷിച്ചു. അങ്ങനെ ഭഗവാൻ ത്രിമൂർത്തികളിൽ ഉത്തമനാണെന്ന് മഹർഷിക്ക് ബോധ്യപ്പെട്ടു. എന്നാൽ, ഭൃഗു മഹർഷി ചവിട്ടിയ ഭാഗം ഭഗവാന്റെ നെഞ്ചിന്റെ ഇടതുഭാഗമായിരുന്നു. അവിടെയാണ്, ഐശ്വര്യദേവിയായ മഹാലക്ഷ്മിയുടെ വാസസ്ഥലമായി അറിയപ്പെടുന്ന ശ്രീവത്സമുള്ളത്. ഇതിൽ കോപിച്ച ശ്രീഭഗവതി ഉടനെ വൈകുണ്ഠം ഉപേക്ഷിച്ച് പോകുകയും കോൽഹാപൂർ എന്ന സ്ഥലത്ത് ധ്യാനത്തിനിരിയ്ക്കുകയും ചെയ്തു. ഇപ്പോൾ, അവിടെ പ്രസിദ്ധമായ ഒരു മഹാലക്ഷ്മിക്ഷേത്രമുണ്ട്. (ഈ ക്ഷേത്രം മഹാരാഷ്ട്രയിലാണ്).

ലക്ഷ്മിദേവിയെ കാണാതെ ഭൂമിയിലെത്തിയ ആദിനാരായണൻ, ശ്രീനിവാസൻ എന്ന പേരിൽ മാനവരൂപം സ്വീകരിച്ച് തിരുമലയിലെത്തി തപസ്സ് തുടങ്ങി. ശ്രീനിവാസന്റെ സ്ഥിതി മനസ്സിലാക്കിയ ബ്രഹ്മാവും ശിവനും ലക്ഷ്മീദേവിയെ സമീപിച്ചു വിവരങ്ങൾ അറിയിച്ചു. തുടർന്ന് ബ്രഹ്മാവും ശിവനും പശുക്കളുടെ രൂപം ധരിച്ച് ശ്രീനിവാസന് സേവനം ചെയ്യാൻ തയ്യാറായി. അക്കാലത്ത് ചോളസാമ്രാജ്യത്തിന്റെ കീഴിലായിരുന്നു തിരുമല. അതിനാൽ, മഹാലക്ഷ്മി ഒരു യുവതിയുടെ വേഷത്തിലെത്തി ചോളരാജാവിന് ഈ പശുക്കളെ ദാനം ചെയ്തു. ഇവയിലെ വലിയ പശു നിത്യവും ശ്രീനിവാസന് പാൽ കൊടുക്കുമായിരുന്നു. ഇത് കാണാനിടയായ കറവക്കാരൻ, പശുവിനെ ക്രൂരമായി മർദ്ദിച്ചു. എന്നാൽ, അബദ്ധവശാൽ മർദനത്തിൽ മുറിവുപറ്റിയത് ശ്രീനിവാസനായിരുന്നു. കുപിതനായ ശ്രീനിവാസൻ, കറവക്കാരനെയും ചോളരാജാവിനെയും അസുരന്മാരായിപ്പോകട്ടെ എന്ന് ശപിച്ചു. ദാസന്മാരുടെ പങ്ക് രാജാവും ഏൽക്കും എന്ന വിശ്വാസമാണത്രേ ഇതിനുപിന്നിൽ!

തുടർന്ന്, ശ്രീനിവാസൻ വളർത്തമ്മയായ വകുളാദേവിയുടെ അടുത്തുപോയി താമസിച്ചുവന്നു. ഇതിനിടയിൽ, ശാപവിമുക്തനായ ചോളരാജാവ്, ആകാശരാജാവായി പിറവിയെടുത്തു. അദ്ദേഹത്തിന്, പദ്മാവതി എന്ന പേരിൽ ഒരു പുത്രിയുണ്ടായി. വിഷ്ണുപദ പ്രാപ്തിക്കായി തപസ്‌ ചെയ്ത, ലക്ഷ്മിയുടെ തന്നെ അംശമായ വേദവതിയുടെ പുനർജ്ജന്മം ആയിരുന്നു പദ്മാവതി. തിരുപ്പതിയ്ക്കടുത്തുള്ള തിരുച്ചാനൂരിലെ പദ്മപുഷ്കരിണിയിലായിരുന്നു പദ്മാവതിയുടെ ജനനം എന്നും അതാണ് പേരിനുപിന്നിൽ എന്നും പറയപ്പെടുന്നു.

ശ്രീനിവാസനുമായി രാജകുമാരി പദ്മാവതിയുടെ വിവാഹം നടക്കുമെന്നും അത് മഹാഭാഗ്യമാണെന്നും നാരദമഹർഷി ആകാശരാജനെ അറിയിക്കുന്നു. ശ്രീനിവാസനും പദ്മാവതിയും തമ്മിൽ വിവാഹിതരായി. നാരായണവാരം എന്ന സ്ഥലത്തുവച്ചായിരുന്നത്രേ വിവാഹം. എന്നാൽ വിവാഹ ചിലവുകൾക്ക് ആവശ്യമായ പണം ദരിദ്ര്യനായ ശ്രീനിവാസന്റെ പക്കൽ ഇല്ലായിരുന്നു. ഒടുവിൽ ബ്രഹ്മാവിന്റെയും ശിവന്റെയും ഉപദേശപ്രകാരം വിവാഹ ചെലവുകൾക്ക് ആവശ്യമായ ധനം ശ്രീനിവാസൻ ധനത്തിന്റെ അധിപതിയും ലക്ഷ്മിദേവിയുടെ കാര്യസ്ഥനുമായ കുബേരനിൽ നിന്നും കടം വാങ്ങുന്നു. അങ്ങനെ ഭഗവാൻ സ്വയം കുബേരന് കടക്കാരനായി മാറുന്നു. കടക്കാരനായ ശ്രീനിവാസൻ വായുദേവനെ വിളിച്ചു സ്വർഗത്തിൽ നിന്നും ലക്ഷ്മിദേവിയുടെ ഇരിപ്പിടമായ താമരപ്പൂവ് കൊണ്ടുവരാൻ ആവശ്യപ്പെടുന്നു. ഭഗവാന്റെ അപേക്ഷപ്രകാരം മഹാലക്ഷ്മി ഉടനെ ആ താമരപ്പൂവിൽ പ്രത്യക്ഷപ്പെടുന്നു. തന്റെ കടബാദ്ധ്യത വീട്ടാനായി പണം കാണിക്കയർപ്പിക്കുന്ന ഭക്തർക്ക് അവരുടെ ആഗ്രഹംപോലെ സമ്പത്തും ഐശ്വര്യവും ആരോഗ്യവും കാര്യസിദ്ധിയും നൽകി അനുഗ്രഹിക്കണമെന്ന് ഭഗവാൻ മഹാലക്ഷ്മിയോട് ആവശ്യപ്പെടുന്നു. ഭക്തരുടെ അഭീഷ്ഠങ്ങളെ താൻ ഉടനെ സാധിപ്പിച്ചു കൊടുക്കാമെന്നും ഐശ്വര്യങ്ങൾ നൽകാമെന്നും ശ്രീഭഗവതി ഭഗവാനോട് പറയുന്നു. അപ്പോൾ നാരായണൻ വിശ്വരൂപം പ്രാപിക്കുകയും ആനന്ദനിലയമെന്ന തിരുമല ക്ഷേത്രത്തിൽ പ്രവേശിച്ചു സ്വയം ശിലയായി മാറുകയും ചെയ്തു! സംഭവം കണ്ട എല്ലാവരോടും സകലരുടെയും ദുഃഖദുരിതങ്ങൾ തീർക്കാൻ ഭഗവാൻ ലക്ഷ്മി സമേതനായി വെങ്കിടാദ്രിയിൽ കലിയുഗത്തിലെ പ്രത്യക്ഷ ദൈവമായി കുടികൊള്ളാൻ പോകുകയാണെന്ന് ബ്രഹ്മാവും പരമശിവനും പറയുകയുണ്ടായി. അപ്പോൾ ഇരുദേവിമാരും ഭഗവാനോടൊപ്പം ലയിച്ചു ചേർന്നു. മഹാലക്ഷ്മി ഭഗവാന്റെ നെഞ്ചിന്റെ ഇടതുഭാഗത്തും, പദ്മാവതി വലതുഭാഗത്തും കുടികൊണ്ടു. അങ്ങനെ ലക്ഷ്മി സമേതനായ മഹാവിഷ്ണു തിരുപ്പതിയിൽ സർവദുഃഖഹരനായി കുടികൊള്ളുന്നു. മഹാലക്ഷ്മിയാകട്ടെ‌ തിരുപ്പതിയിലെത്തുന്ന ഭക്തർക്ക് അവരുടെ ആഗ്രഹങ്ങൾ പ്രകാരം അഷ്ട ഐശ്വര്യങ്ങൾ ചൊരിഞ്ഞു കൊണ്ട് ഭഗവാനോടൊപ്പം നിലകൊള്ളുന്നു.

ചരിത്രം

തിരുത്തുക

മദ്ധ്യകാല ചരിത്രം

തിരുത്തുക

ക്ഷേത്രവുമായി ബന്ധപ്പെട്ട ആദ്യത്തെ ചരിത്രരേഖ പല്ലവ രാജ്ഞിയായിരുന്ന സമവൈ എ.ഡി. 966-ൽ ഇറക്കിയതാണ്. അവർ ഒരുപാട് ആഭരണങ്ങളും പത്തേക്കറും പതിമൂന്നേക്കറും വിസ്തീർണ്ണം വരുന്ന രണ്ട് സ്ഥലങ്ങളും ദാനം ചെയ്യുകയും അവയിൽ നിന്ന് കിട്ടുന്ന വരുമാനം ക്ഷേത്രത്തിലെ ഉത്സവങ്ങൾക്കായി ഉപയോഗിയ്ക്കാൻ നിർദ്ദേശിയ്ക്കുകയും ചെയ്തു. പല്ലവ സാമ്രാജ്യത്തിനുശേഷം, രണ്ടാം ചോളസാമ്രാജ്യവും പിന്നീട് വിജയനഗര സാമ്രാജ്യവും വെങ്കടേശ്വരനെ പ്രാധാന്യത്തോടെ കണ്ടവരായിരുന്നു. വിജയനഗര സാമ്രാജ്യത്തിന്റെ കാലത്താണ് ക്ഷേത്രത്തിന് ഇന്നുള്ള വരുമാനത്തിന്റെ നല്ലൊരു ഭാഗവും ലഭിച്ചത്. എ.ഡി. 1517-ൽ, വിജയനഗര ചക്രവർത്തിയായിരുന്ന കൃഷ്ണദേവരായർ ക്ഷേത്രത്തിൽ ദർശനം നടത്തിയപ്പോൾ അദ്ദേഹം സ്വർണ്ണവും രത്നങ്ങളും സമ്മാനിയ്ക്കുകയും, അതുവഴി ശ്രീകോവിൽ പുനരുദ്ധരിയ്ക്കുകയും ചെയ്തു. വിജയനഗരസാമ്രാജ്യത്തിന്റെ പതനത്തിനുശേഷം, മൈസൂർ രാജവംശവും ഗഡ്വാൾ സംസ്ഥാനവും വെങ്കടേശ്വരനെ പൂജിയ്ക്കുകയും ക്ഷേത്രത്തിന് നിരവധി സംഭാവനകൾ നൽകുകയും ചെയ്തു. മറാഠാ ജനറലായിരുന്ന രഘോജി ഭോസ്ലേ ക്ഷേത്രം സന്ദർശിയ്ക്കുകയും ക്ഷേത്രത്തിന് വ്യക്തമായ ഒരു നടത്തിപ്പുരീതി ഉണ്ടാക്കുകയും ചെയ്തു.

ആധുനിക ചരിത്രം

തിരുത്തുക

വിജയനഗരസാമ്രാജ്യത്തിന്റെ പതനത്തിനുശേഷം ക്ഷേത്രം ഗോൽക്കൊണ്ട സുൽത്താന്മാരുടെ കീഴിലായി. പിന്നീട് ഫ്രഞ്ചുകാരും അതിനുശേഷം കർണാടിക് നവാബും ക്ഷേത്രഭരണം കയ്യടക്കി. 19-ആം നൂറ്റാണ്ടിൽ ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി ക്ഷേത്രഭരണം ഏറ്റെടുത്തു. 1843-ൽ ഈസ്റ്റ് ഇന്ത്യാ കമ്പനി തിരുപ്പതിയിലെ ഹാഥിറാംജി മഠത്തിന് ക്ഷേത്രം സമ്മാനിച്ചു. 1933-ൽ തിരുമല തിരുപ്പതി ദേവസ്ഥാനം രൂപം കൊള്ളും വരെ ഹാഥിറാംജി മഠാധിപതിയായിരുന്നു ക്ഷേത്രാധികാരി. 1951-ൽ ക്ഷേത്രം ആന്ധ്രാസർക്കാരിന്റെ കീഴിൽ നേരിട്ടുകൊണ്ടുവന്നുവെങ്കിലും, പിന്നീട് വീണ്ടും ടി.ടി.ഡി. ഏറ്റെടുക്കുകയായിരുന്നു.

ശിലാലിഖിതങ്ങൾ

തിരുത്തുക

ചരിത്രപ്രധാനമായ നിരവധി ശിലാലിഖിതങ്ങൾ തിരുമല ക്ഷേത്രത്തിലുണ്ട്. പ്രധാന ക്ഷേത്രത്തിലെയും അടിവാരത്തിലെയും തിരുച്ചാനൂരിലെയും ശിലാലിഖിതങ്ങളുടെ എണ്ണം മാത്രം പതിനായിരത്തിനടുത്തുവരും. പല ശിലാലിഖിതങ്ങളും വീണ്ടെടുക്കാനാവാത്ത വിധം നഷ്ടപ്പെട്ടുപോയിട്ടുണ്ട്. ബാക്കിയുള്ളവ ടി.ടി.ഡി. പ്രസിദ്ധീകരിച്ചിരിയ്ക്കുന്നു. തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലാണ് ശിലാലിഖിതങ്ങളെല്ലാം എഴുതിയിട്ടുള്ളത്.

ശിലാലിഖിതങ്ങളെക്കൂടാതെ പ്രസിദ്ധമാണ് പതിനഞ്ചാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഭക്തകവിയായിരുന്ന താള്ളപ്പാക്ക അന്നമാചാര്യ എഴുതിയ കൃതികളും. മുപ്പതിനായിരത്തോളം കൃതികൾ രചിച്ച അദ്ദേഹത്തിന്റെ കൃതികൾ പിൽക്കാലത്ത് ചെമ്പുഫലകങ്ങളിൽ ആലേഖനം ചെയ്യുകയായിരുന്നു. തെലുങ്കുഭാഷാപണ്ഡിതന്മാരുടെയും സംഗീതജ്ഞരുടെയും പഠനങ്ങൾക്ക് ഇവ ഉപകാരപ്രദമായിട്ടുണ്ട്.

തെക്കേ ഇന്ത്യ ഭരിച്ച എല്ലാ രാജാക്കന്മാരുടെയും പ്രശംസയ്ക്ക് വിധേയമായിട്ടുള്ള ക്ഷേത്രമാണ് ശ്രീ വെങ്കടേശ്വരക്ഷേത്രം.

ക്ഷേത്രനിർമ്മിതി

തിരുത്തുക

ക്ഷേത്രപരിസരവും മതിലകവും

തിരുത്തുക

യാത്രാമാർഗ്ഗം

തിരുത്തുക

തിരുപ്പതി നഗരത്തിന്റെ ഉയർന്ന ഭാഗമായ തിരുമലയിൽ, വെങ്കടാദ്രിയുടെ നെറുകിലാണ് വെങ്കടേശ്വരക്ഷേത്രം കുടികൊള്ളുന്നത്. അടിവാരത്തുനിന്ന് 21 കിലോമീറ്റർ ദൂരമുണ്ട് ക്ഷേത്രം വരെ. പോകുന്ന വഴിയിൽ ഏഴുമലകൾ കടന്നുപോകണം. ശേഷാദ്രി, നീലാദ്രി, ഗരുഡാദ്രി, അഞ്ജനാദ്രി, ഋഷഭാദ്രി, നാരായണാദ്രി, വെങ്കടാദ്രി എന്നിവയാണ് ഏഴുമലകൾ. ഇതുകാരണം, തെലുങ്കിൽ 'ഏദുകൊണ്ടലവഡ'[i] എന്നും തമിഴിൽ 'ഏഴുമലയൻ' എന്നും ഭഗവാൻ അറിയപ്പെടുന്നു. അടിവാരത്തുള്ള 'അലിപിരി' എന്ന സ്ഥലത്തുനിന്നാണ് ഈ യാത്ര ആരംഭിയ്ക്കുന്നത്. ഇവിടെനിന്ന് ഒരു നടപ്പാതയും ഇരുഭാഗത്തേയ്ക്കും ഗതാഗതമുള്ള രണ്ട് റോഡുകളും കാണാം. ഈ ഭാഗത്ത് വലിയൊരു കവാടവും, അതിനടുത്ത് ഭഗവദ്വാഹനമായ ഗരുഡന്റെ ഒരു പ്രതിമയുമുണ്ട്. ശ്രീ വെങ്കടേശ്വര ദേശീയോദ്യാനത്തിന്റെ ഭാഗമായ പോകുന്ന വഴിയിൽ ധാരാളം ചെറിയ ക്ഷേത്രങ്ങളും തീർത്ഥസ്ഥാനങ്ങളും കാണാം. പ്രകൃതിയൊരുക്കുന്ന ദൃശ്യവിരുന്നാണ് ബാക്കിയെല്ലാം. മനോഹരമായ നിരവധി വെള്ളച്ചാട്ടങ്ങളും ഇടയ്ക്കിടെ കടന്നുപോകുന്ന കൊച്ചരുവികളും കണ്ണിന് കുളിർമ്മയേകുന്നു. നടന്ന് മലകയറുന്ന സ്ഥലത്തുനിന്ന് ഒരല്പം മാറി ഒരു പാറയിൽ, ഹനുമാൻ സ്വാമിയുടെ മുഖം പ്രകൃതിദത്തമായി ഉണ്ടായിട്ടുള്ളത് ശ്രദ്ധേയമാണ്. ഗണപതി, ശ്രീകൃഷ്ണൻ, നരസിംഹമൂർത്തി തുടങ്ങിയ മൂർത്തികളുടെ ക്ഷേത്രങ്ങളും ഇവിടെ കാണാം. 'ഗോവിന്ദാ! ഗോവിന്ദാ!' വിളികളോടെ ഭക്തർ മലകയറുന്നത് കാണേണ്ട കാഴ്ചയാണ്. മലമ്പാത തുടങ്ങുന്ന സ്ഥലത്ത് ഒരു കവാടം കാണാം. കവാടത്തിനും മുകളിലായി ശ്രീദേവീ-ഭൂദേവീ സമേതനായ വെങ്കടേശ്വരനെയും ഭഗവാനെ തൊഴുതുനിൽക്കുന്ന ഗരുഡനെയും ഹനുമാനെയും കാണാം. മലകയറുന്നവർ ചെരിപ്പിടാൻ പാടില്ല എന്നാണ് വിശ്വാസം. അതിനാൽ, ചെരുപ്പുകളും ബാഗുകളും സൂക്ഷിയ്ക്കാൻ പ്രത്യേക കൗണ്ടർ ഇവിടെ പണിതിട്ടുണ്ട്.

നടന്ന് മലകയറുന്ന വഴി തുടങ്ങുന്ന സ്ഥലത്തിനടുത്തായി 'ശ്രീവാരി പാദാല മണ്ഡപം' എന്ന പേരിൽ ചെറിയൊരു ക്ഷേത്രം കാണാം. ഇവിടത്തെ മൂർത്തിയും വെങ്കടേശ്വരസ്വാമി തന്നെയാണ്. ഹൈന്ദവവിശ്വാസമനുസരിച്ച് വെങ്കടേശ്വരസ്വാമി, എല്ലാ ദിവസവും രാത്രി പടിയിറങ്ങിവന്ന് തിരുച്ചാനൂരിലുള്ള പദ്മാവതീദേവിയുടെ അടുത്തേയ്ക്ക് പോകുന്നു. പോകുന്ന വഴിയിൽ ഭഗവാൻ വിശ്രമിയ്ക്കുന്ന സ്ഥലമാണത്രേ പാദാല മണ്ഡപം. ഇവിടെ പാദരക്ഷകൾ ഉപേക്ഷിച്ചാണ് തുടർന്നുള്ള യാത്ര. ഇതിനടുത്ത് മറ്റൊരു ചെറിയ ക്ഷേത്രമുണ്ട്. ലക്ഷ്മീസമേതനായ മഹാവിഷ്ണുഭഗവാൻ കുടികൊള്ളുന്ന ഈ ദേവാലയം, തന്മൂലം 'ലക്ഷ്മീനാരായണക്ഷേത്രം' എന്നറിയപ്പെടുന്നു.

ശ്രീകോവിൽ (ആനന്ദ നിലയം)

തിരുത്തുക

ക്ഷേത്രത്തിലെ മൂർത്തികൾ

തിരുത്തുക

വെങ്കടേശ്വരസ്വാമി (മഹാവിഷ്ണു)

തിരുത്തുക

ശ്രീകൃഷ്ണൻ

തിരുത്തുക

ശ്രീരാമൻ

തിരുത്തുക

വിഷ്വക്സേനൻ

തിരുത്തുക

സുദർശനമൂർത്തി

തിരുത്തുക

പൂജാവിധികളും വിശേഷങ്ങളും

തിരുത്തുക

നിവേദ്യം

തിരുത്തുക

മുണ്ഡനം

തിരുത്തുക

ഭണ്ഡാരം

തിരുത്തുക

തുലാഭാരം

തിരുത്തുക

ഉത്സവങ്ങൾ

തിരുത്തുക

ആർജിത ബ്രഹ്മോത്സവം

തിരുത്തുക

വൈകുണ്ഠ ഏകാദശി

തിരുത്തുക

രഥസപ്തമി

തിരുത്തുക

രാമനവമി

തിരുത്തുക

ശ്രീകൃഷ്ണ ജന്മാഷ്ടമി

തിരുത്തുക

ഉപക്ഷേത്രങ്ങൾ

തിരുത്തുക

വരദരാജസ്വാമിക്ഷേത്രം

തിരുത്തുക

യോഗനരസിംഹസ്വാമിക്ഷേത്രം

തിരുത്തുക

ഗരുഡക്ഷേത്രം

തിരുത്തുക

ഭൂവരാഹസ്വാമിക്ഷേത്രം

തിരുത്തുക

ബേഡി ആഞ്ജനേയക്ഷേത്രം

തിരുത്തുക

വകുളാദേവീക്ഷേത്രം

തിരുത്തുക

കുബേരസന്നിധി

തിരുത്തുക

രാമാനുജാചാര്യ സന്നിധി

തിരുത്തുക

സമീപക്ഷേത്രങ്ങൾ

തിരുത്തുക

തിരുച്ചാനൂർ പദ്മാവതിക്ഷേത്രം

തിരുത്തുക

തിരുപ്പതി ഗോവിന്ദരാജസ്വാമിക്ഷേത്രം

തിരുത്തുക

കപിലതീർത്ഥം കപിലേശ്വരക്ഷേത്രം

തിരുത്തുക

കോദണ്ഡരാമസ്വാമിക്ഷേത്രം

തിരുത്തുക

താതയ്യാകുണ്ഡ ഗംഗമ്മാക്ഷേത്രം

തിരുത്തുക

തിരുപ്പതിയിൽ എത്തിച്ചേരേണ്ട വഴി

തിരുത്തുക

കേരളത്തിൽ നിന്നും പാലക്കാട്‌-ഈറോഡ്-സേലം വഴി ട്രെയിൻ മാർഗ്ഗമോ റോഡ് വഴിയോ ഇവിടെ എത്തിച്ചേരാം. കേരളത്തിൽ ‌കൊല്ലത്തു നിന്നും പുറപ്പെടുന്ന ട്രെയിൻ നമ്പർ 17421 / 17422 കൊല്ലം - തിരുപ്പതി എക്സ്പ്രസ്സ്‌ പ്രധാനമായും തിരുപ്പതി തിരുമല, കാളഹസ്തി, ശബരിമല തീർത്ഥാടകരെ ഉദ്ദേശിച്ചുള്ളതാണ്. ഇത് കൊല്ലത്തു നിന്നും ആരംഭിച്ചു ചെങ്ങന്നൂർ, കോട്ടയം, എറണാകുളം നോർത്ത്, തൃശൂർ, പാലക്കാട്‌, കോയമ്പത്തൂർ, സേലം വഴി ക്ഷേത്രത്തിന് ഏറ്റവും അടുത്ത തിരുപ്പതി റെയിൽവേ സ്റ്റേഷനിലേക്ക് പോകുന്നു. കൂടാതെ ട്രെയിൻ നമ്പർ 12625 തിരുവനന്തപുരം ന്യൂഡൽഹി കേരള എക്സ്പ്രസ്സ്‌, ട്രെയിൻ നമ്പർ 16382 കന്യാകുമാരി പുണെ ജയന്തി ജനത, ട്രെയിൻ നമ്പർ 17229 തിരുവനന്തപുരം സെക്കന്ദരാബാദ് ശബരി, ട്രെയിൻ നമ്പർ 12643 തിരുവനന്തപുരം നിസാമുദീൻ സ്വർണജയന്തി, ട്രെയിൻ നമ്പർ 16317 കന്യാകുമാരി ശ്രീമാതാ വൈഷ്ണോദേവി കത്ര ഹിമസാഗർ, ട്രെയിൻ നമ്പർ 12659 നാഗർകോവിൽ കൊൽക്കത്ത ഷാലിമാർ ഗുരുദേവ്, ട്രെയിൻ നമ്പർ 12645 എറണാകുളം നിസാമുദീൻ മില്ലെനിയം എക്സ്പ്രസ്സ്, ട്രെയിൻ നമ്പർ 16687 മംഗലാപുരം കത്ര നവയുഗ്, ട്രെയിൻ നമ്പർ 22852 മംഗലാപുരം സാന്ദ്രഗച്ചി വിവേക്‌ തുടങ്ങിയ ട്രെയിനുകൾ തിരുമല ക്ഷേത്രത്തിന് ഏറ്റവും അടുത്തുള്ള തിരുപ്പതി റെയിൽവേ സ്റ്റേഷനിൽ നിർത്തുന്നവയാണ്‌. റെനിഗുണ്ടയാണ് അടുത്തുള്ള മറ്റൊരു റെയിൽവേ സ്റ്റേഷൻ. 9 കിലോമീറ്റർ ദൂരം. കേരളത്തിൽ നിന്നുള്ള ധാരാളം ട്രെയിനുകൾ ഇവിടെയും നിർത്താറുണ്ട്. കാട്പാടി മറ്റൊരു സ്റ്റേഷനാണ്. 101 കിലോമീറ്റർ ദൂരം. ഇവിടെ നിന്നെല്ലാം തിരുപ്പതിയിലേക്ക് ധാരാളം ട്രെയിൻ ബസ് സർവീസുകൾ ലഭ്യമാണ്.[3]. ചെന്നൈയിൽ നിന്നും ഏകദേശം രണ്ടര മണിക്കൂർ (132.5 കിലോമീറ്റർ) ട്രെയിൻ അല്ലെങ്കിൽ റോഡ് മാർഗ്ഗം തിരുപ്പതിയിൽ എത്താം. സംസ്ഥാനതലസ്ഥാനമായ അമരാവതിയിൽ നിന്ന് 430 കിലോമീറ്ററും, ബെംഗളൂരുവിൽ നിന്ന് 291 കിലോമീറ്ററും ഹൈദരാബാദിൽ നിന്ന് 572 കിലോമീറ്ററും[4] ദൂരം ഇവിടേയ്ക്കുണ്ട്[5].

  1. Rangarajan, A. D. (12 June 2020). "Yadavas hail restoration of 'Golla Mirasi". The Hindu. Archived from the original on 11 August 2020. Retrieved 12 June 2020. {{cite news}}: |archive-date= / |archive-url= timestamp mismatch; 14 ജൂൺ 2020 suggested (help)
  2. Alexandra Mack. Spiritual Journey, Imperial City: Pilgrimage to the Temples of Vijayanagara. Vedams eBooks (P) Ltd, 2002 - Hindu pilgrims and pilgrimages - 227 pages. p. 80.
  3. https://www.bing.com/ck/a?!&&p=6f71f29f5775e6c2f86e362e16fed9fcefc4a3f2f106410aa26cab83681401b0JmltdHM9MTY1Mjk3NTkyMyZpZ3VpZD03NzFjZjlhNS0zYmIwLTRjYjEtYjhmNi1hYjUzMDM0N2Q4NzkmaW5zaWQ9NTE2OA&ptn=3&fclid=8e69c221-d78c-11ec-84b8-b1c2240c1487&u=a1aHR0cDovL2luZGlhbnJhaWwuZ292LmluLw&ntb=1. Retrieved 2022-05-19. {{cite web}}: Missing or empty |title= (help)
  4. https://www.bing.com/ck/a?!&&p=0769221eb85e4f37e8602e21abcb227b8d91101821e431bb0b5359284b17492eJmltdHM9MTY1Mjk3NjA5MiZpZ3VpZD0yYWFjYWFiNS0zODliLTRiYmUtOWU3Ni0xZGQzMDcwM2EwYWUmaW5zaWQ9NTIxNw&ptn=3&fclid=f36c4d27-d78c-11ec-9184-59d167365950&u=a1aHR0cHM6Ly90aXJ1cGF0aS5hcC5nb3YuaW4vdG91cmlzbS8&ntb=1. Retrieved 2022-05-19. {{cite web}}: Missing or empty |title= (help)
  5. "https://www.bing.com/ck/a?!&&p=0769221eb85e4f37e8602e21abcb227b8d91101821e431bb0b5359284b17492eJmltdHM9MTY1Mjk3NjA5MiZpZ3VpZD0yYWFjYWFiNS0zODliLTRiYmUtOWU3Ni0xZGQzMDcwM2EwYWUmaW5zaWQ9NTIxNw&ptn=3&fclid=f36c4d27-d78c-11ec-9184-59d167365950&u=a1aHR0cHM6Ly90aXJ1cGF0aS5hcC5nb3YuaW4vdG91cmlzbS8&ntb=1". Retrieved 2022-05-19. {{cite web}}: External link in |title= (help)


ഉദ്ധരിച്ചതിൽ പിഴവ്: <ref> റ്റാഗുകൾ "lower-roman" സംഘത്തിൽ ഉണ്ട്, പക്ഷേ ബന്ധപ്പെട്ട <references group="lower-roman"/> റ്റാഗ് കണ്ടെത്താനായില്ല