നാരദൻ

ഒരു പുരാണ കഥാപാത്രം
നാരദൻ

വളരെ പ്രസിദ്ധനായ ഒരു പുരാണ കഥാപാത്രമാണ് നാരദൻ. ബ്രഹ്മാവിന്റെ പുത്രനായ നാരദന്റെ ജനനം ബ്രഹ്മാവിന്റെ മടിയിൽ നിന്നാണ്‌ .

നാരദന്റെ പല ജന്മങ്ങൾതിരുത്തുക

നാരദന് പ്രധാനമായി ഏഴ് ജന്മങ്ങളാണ്‌‍ പുരാണങ്ങളിൽ കാ‍ണുന്നത്. ആദ്യം ബ്രഹ്മപുത്രനായിരുന്നു. അതിനു ശേഷം ബ്രഹ്മ ശാ‍പമേറ്റ് ഉപബർഹണൻ എന്ന ‍ഗന്ധർവനായി ജനിച്ചു. പിന്നീട് ദ്രുമിള ചക്രവർത്തിയുടെ മകനായി നാരദൻ എന്ന പേരിൽ ജനിച്ചു. വീണ്ടും ബ്രഹ്മപുത്രനായി നാരദനെന്ന പേരിൽ മാലതിയെ വിവാഹം കഴിച്ചു കുരങ്ങായി മരിച്ചു. വീണ്ടും ബ്രഹ്മപുത്രനായി ദക്ഷന്റെ ശാ‍പമേറ്റു. അതിനു ശേഷം ദക്ഷപുത്രനായും ഒരു പുഴുവായും ജന്മമെടുത്തു.

ഇത്ര സാർവ്വത്രികമായി പുരാണങ്ങളിൽ പ്രവേശിച്ചിട്ടുള്ള മറ്റൊരു കഥാപാത്രമില്ല. രാമായണ രചനയ്ക്ക് വാല്മീകിക്ക് പ്രചോദനം കൊടുത്തത് നാ‍രദനായിരുന്നുവെന്ന് കാണുന്നു. നാരദന്റെ പര്യായങ്ങളായി ബ്രഹ്മർഷി, ദേവർഷി, സുരർഷി ആദിയായ പദങ്ങൾ ഭാരതത്തിൽ പ്രയോഗിച്ചിട്ടുണ്ട്. നാരദൻ എന്നാൽ നരനെക്കുറിച്ചുള്ള ജ്ഞാനം നല്കുന്നവൻ എന്നാണ്

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

അവലംബംതിരുത്തുക

"https://ml.wikipedia.org/w/index.php?title=നാരദൻ&oldid=3380837" എന്ന താളിൽനിന്ന് ശേഖരിച്ചത്