കോഴിക്കോട് നാരായണൻ നായർ
നാരായണൻ നായർ അഥവാ കോഴിക്കോട് നാരായണൻ നായർ മലയാളസിനിമയിൽ കാരണവർ വേഷങ്ങളിൽ പ്രശസ്തനാണ്. മൂന്നൂറിലധികം സിനിമകളീൽ അഭിനയിച്ചിട്ടുള്ള അദ്ദേഹം വില്ലൻ കഥാപാത്രമായാണ് സിനിമയിൽ കടന്നു വന്നത്. പിന്നീട് സഹ നടനായും പ്രധാന കഥാപാത്രമായും മാറുകയായിരുന്നു.[1] കോഴിക്കോട് ജില്ലയിൽ പന്തീരാങ്കാവിനടുത്തുള്ള കൊടൽ നടക്കാവ് എന്ന ഗ്രാമത്തിൽ 1940 ൽ ജനിച്ചു.നാടക വേദിയിലൂടെ ആണ് അദ്ദേഹം അഭിനയജീവിതം ആരംഭിക്കുന്നത്.1970ൽ ആഭിജാത്യം എന്ന സിനിമയിലൂടെ ചലച്ചിത്രരംഗത്തെത്തി[2]. വാത്സല്യം, ഹിറ്റ്ലർ, എഴുപുന്ന തരകൻ തുടങ്ങിയ ചിത്രങ്ങളിലെ വേഷങ്ങളിലൂടെ ശ്രദ്ധേയനായി.
കോഴിക്കോട് നാരായണൻ നായർ | |
---|---|
ജനനം | 1940 കോഴിക്കോട്, കേരളം, ഇന്ത്യ |
ദേശീയത | ഭാരതീയൻ |
തൊഴിൽ | നടൻ |
സജീവ കാലം | 1988-ഇന്നുവരെ |
ജീവിതരേഖതിരുത്തുക
കോഴിക്കോട് ജില്ലയിലെ ആഴ്ചവട്ടമാണ് സ്വദേശം. 1940 ആണ് ജന്മവർഷം. വല്യമ്മാവനായും അച്ഛനായും മൂത്ത സഹോദരനായും മലയാള സിനിമയിൽ നിറസാന്നിധ്യം ആയ കോഴിക്കോട് നാരായണൻ നായർ. സ്കൂളിൽ പഠിക്കുമ്പോഴേ കലാജീവിതം തുടങ്ങിയിരുന്നു. സ്കൂൾ പഠനകാലത്ത് നാടകത്തിലും അഭിനയിച്ചു തുടങ്ങി. അന്ന് കോഴിക്കോട് നാടകങ്ങളുടെ സുവർണ കാലം ആയിരുന്നു. ചാലപ്പുറം കലാസമിതിയുടെ നാടകങ്ങളിൽ അഭിനയിച്ചു അമെച്ച് വർ നാടക രംഗത്തേക്ക് വന്നു. കുതിരവട്ടം ദേശപോഷിണി വായനാശാല കേന്ദ്രീകരിച്ചായിരുന്നു പ്രവർത്തനങ്ങൾ ഏറെയും. പിന്നീട് പ്രൊഫഷണൽ നാടക ട്രൂപ്പിൽ അംഗമായി. നാടകത്തിനൊപ്പം ഉദ്യോഗത്തിലും ഒരുപോലെ ശ്രദ്ധിച്ചു. സിലോൺ പ്രിൻ്റേഴ്സിൽ ജീവനക്കാരനായിരുന്നു പിന്നീട് മരിക്കാർ എഞ്ചിനീയറിങ്ങിൽ മാനേജരായി. പതിനഞ്ച് വർഷം അവിടെ മാനേജരായി ജോലി തുടർന്നു. പിന്നീട് ഹിന്ദുസ്ഥാൻ എഞ്ചിനിയറിംഗ് കമ്പനിയിൽ ചേർന്നു.
സിനിമാ ജീവിതംതിരുത്തുക
50 വർഷമായി തുടരുന്ന തുടരുന്ന അഭിനയ ജീവിതത്തിൽ ഇതുവരെ 300 സിനിമകൾ പൂർത്തിയാക്കി. നാടകത്തിൽ അഭിനയിക്കുമ്പോഴും സിനിമ മോഹം മനസിൽ കൊണ്ട് നടന്ന നാരായണൻ നായർ ആദ്യമായി അഭിനയിക്കുന്നത് 1970 ൽ ആർ എസ് പ്രഭു സംവിധാനം ചെയ്ത ആഭിജാത്യം എന്ന സിനിമയിലാണ്. ആ സിനിമയിൽ മധുവും ശാരദയുമായിരുന്നു പ്രധാന താരങ്ങൾ. പിന്നീട് ഉത്തരായനം, നിർമ്മാല്യം, കൊച്ചു തെമ്മാടി, ഒളിയമ്പുകൾ, ഭരതം, ആവനാഴി, സദയം, എൻ്റെ ശ്രീക്കുട്ടിയ്ക്ക്, പെരുന്തച്ചൻ, മിഥുനം തുടങ്ങി നിരവധി സിനിമകൾ. എന്നാൽ ശ്രദ്ധേയമായത് വാത്സല്യം ത്തിലെ വല്യമാമയുടെ വേഷമായിരുന്നു. അപ്പോഴാണ് കോഴിക്കോട് നാരായണൻ നായർ എന്നൊരു നടൻ സിനിമയിൽ ഉണ്ടെന്ന് പ്രേക്ഷകർ തിരിച്ചറിയുന്നത്. 1993 ൽ പുറത്തിറങ്ങിയ വാത്സല്യം എന്ന സിനിമയ്ക്ക് ശേഷം മലയാള സിനിമയിൽ സജീവമായ അഭിനേതാവായി നാരായണൻ നായർ മാറി.
അഭിനയിച്ച സിനിമകൾതിരുത്തുക
(Partial filmography)
വർഷം | ചിത്രം | വേഷം |
---|---|---|
1971 | ആഭിജാത്യം | |
1981 | ഞാറ്റടി | |
(1988) | ഉത്സവപ്പിറ്റേന്ന് | |
(1992) | കാഴ്ചക്കപ്പുറം | |
1993 | മായാമയൂരം | |
1993 | സ്ഥലത്തെ പ്രധാന പയൻസ് | |
1993 | ഭൂമിഗീതം | മാരാർ |
(1993) | വാത്സല്യം | |
1993 | സംഗമം | |
1993 | പാഥേയം | |
1994 | ദ പോർട്ടർ (മൂന്നാംലോക പട്ടാളം) | |
1994 | സോപാനം | |
1994 | വാർദ്ധക്യപുരാണം | |
1994 | മൂന്നാം ലോകപട്ടാളം | രാജശേഖരൻ |
1994 | സൈന്യം | |
1994 | പക്ഷേ | |
1995 | സാദരം | |
1995 | തുമ്പോളി കടപ്പുറം | |
1995 | സാമൂഹ്യപാഠം | |
1995 | അക്ഷരം | |
1995 | സിന്ദൂരരേഖ | |
1995 | അക്ഷരം | |
1996 | തൂവൽക്കൊട്ടാരം | |
1996 | മഹാത്മാ | |
1996 | ദേവരാഗം | |
1996 | ഹിറ്റ്ലർ | |
1996 | സുൽത്താൻ ഹൈദ്രാലി | മേനോൻ |
1996 | മാൻ ഓഫ് ദ മാച്ച് | |
1996 | സ്വപ്നലോകത്തെ ബാലഭാസ്കരൻ | |
1997 | മംഗല്യപ്പല്ലക്ക് | |
1997 | കല്യാണക്കച്ചേരി | |
1997 | കണ്ണൂർ | |
1997 | സയാമീസ് ഇരട്ടകൾ | |
1997 | അസുരവംശം | |
1997 | ഫൈവ് സ്റ്റാർ ഹോസ്പിറ്റൽ | |
1997 | സുവർണ്ണസിംഹാസനം | |
1997 | കിലുകിൽ പമ്പരം | |
1997 | അനുഭൂതി | |
1998 | ദയ | |
1998 | ആയുഷ്മാൻ ഭവ | |
1998 | ചേനപറമ്പിലെ ആനക്കാര്യം | |
1999 | എഫ്.ഐ.ആർ. | |
1999 | പട്ടാഭിഷേകം | |
1999 | സ്റ്റാലിൻ ശിവദാസ് | |
1999 | പല്ലാവൂർ ദേവനാരായണൻ | |
1999 | എഴുപുന്ന തരകൻ | |
2000 | ഇവൾ ദ്രൗപദി | |
2000 | നരസിംഹം | |
2000 | ആനമുറ്റത്തെ ആങ്ങളമാർ | |
2000 | നാറാണത്തു തമ്പുരാൻ | |
2000 | വിനയപൂർവ്വം വിദ്യാധരൻ | |
2000 | ശ്രദ്ധ | |
2000 | വല്യേട്ടൻ | |
2000 | റാപ്പിഡ് ആക്ഷൻ ഫോഴ്സ് | ഷേണായി |
2000 | ദി ജഡ്‌ജ്‌മെന്റ് | |
2001 | ചിത്രത്തൂണുകൾ | |
2001 | നരിമാൻ | |
2001 | ഉത്തമൻ(ചലച്ചിത്രം) | |
2001 | ഭർത്താവുദ്യോഗം | |
2001 | സായ് വർ തിരുമേനി | |
2002 | മീശ മാധവൻ | |
2002 | മഴത്തുള്ളിക്കിലുക്കം | |
(2002 | നന്ദനം | |
2003 | സഹോദരൻ സഹദേവൻ | |
2003 | മിസ്റ്റർ ബ്രഹ്മചാരി | |
2003 | കിളിച്ചുണ്ടൻ മാമ്പഴം (ചലച്ചിത്രം) | |
2004 | മാമ്പഴക്കാലം | |
2004 | പ്രവാസം | |
2005 | ദി ടൈഗർ | |
2005 | ലോകനാഥൻ ഐ.എ.എസ്. | |
2005 | ഭരത്ചന്ദ്രൻ ഐ.പി.എസ്. | |
2006 | ലയൺ | |
2006 | പതാക | |
2006 | വർഗ്ഗം(ചലച്ചിത്രം) | |
2007 | കയ്യൊപ്പ് | |
2007 | അറബിക്കഥ | |
2007 | സൂര്യൻ | |
2008 | സ്വർണ്ണം | |
2008 | മാടമ്പി | |
2008 | പാർത്ഥൻ കണ്ട പരലോകം | |
2008 | വിലാപങ്ങൾക്കപ്പുറം | |
2008 | ക്രേസി ഗോപാലൻ | |
2008 | ജീവനം | |
2008 | മോഹിതം | |
2008 | മാജിക് ലാമ്പ് | |
2009 | കന്മഴ പെയ്യും മുമ്പെ | |
2009 | മൈ ബിഗ് ഫാദർ | |
2009 | പറയാൻ മറന്നത് | |
2009 | ചെറിയ കള്ളനും വലിയ പോലീസും | |
2010 | അണ്ണാറക്കണ്ണനും തന്നാലായത് | |
2010 | കരയിലേക്ക് ഒരു കടൽ ദൂരം | |
2010 | കാര്യസ്ഥൻ | |
2010 | ഖിലാഫത്ത് | |
2010 | അവൻ | |
2010 | റിങ് ടോൺ | |
2011 | ശങ്കരനും മോഹനനും | |
2011 | പി എസ് സി ബാലൻ | |
2011 | ഗ്രാമം | പണീക്കർ ജ്യോത്സ്യൻ |
2011 | ആഗസ്റ്റ് 15 | |
2011 | ഇന്നാണു ആ കല്യാണം | |
2012 | മുല്ലമൊട്ടും മുതിരിച്ചാറും | |
2012 | അരികെ | |
2012 | ഡാ തടിയാ | |
2012 | റെഡ് അലർട്ട് | |
2013 | കാണാപ്പാഠം | |
2013 | നാടോടി മന്നൻ | |
2013 | വല്ലാത്ത പഹയൻ | |
2013 | മിഴി | |
2013 | പപീലിയോ ബുദ്ധ | |
2013 | 72 മോഡൽ | |
2013 | മെമ്മറീസ് | |
2013 | ദൃശ്യം | സുലൈമാനിക്ക |
2013 | യു കാൻ ഡു | |
2013 | ആൺ പിറന്ന വീട് | |
2014 | ടു നൂറ വിത് ലൗ | |
2014 | ഒറ്റമന്ദാരം | |
2014 | സെന്റ്രൽ തീയറ്റർ | |
2014 | ഏഴുദേശങ്ങൾക്കുമകലെ | |
2014 | നക്ഷത്രങ്ങൾ | |
2014 | സ്വാഹ | |
2015 | ആലിഫ് | |
2015 | എന്നു നിന്റെ മൊയ്തീൻ | |
2014 | കസ്തൂർബ | |
2015 | മൂന്നാം നാൾ | |
2016 | കാട്ടുമാക്കാൻ | |
2016 | പള്ളിക്കൂടം |
ടെലിവിഷൻതിരുത്തുക
50 വർഷമായി തുടരുന്ന അഭിനയ ജീവിതത്തിൽ ഇതുവരെ മിനി സ്ക്രീനിൽ 125 സീരിയലുകളിലും 30 മെഗാസീരിയലിലും വേഷമിട്ടു.
മികച്ച സീരിയൽ :
- മിന്നുകെട്ട് (സൂര്യടിവി)
സ്വകാര്യ ജീവിതംതിരുത്തുക
കോഴിക്കോട് ജില്ലയിലെ ആഴ്ചവട്ടമാണ് സ്വദേശം. തികഞ്ഞ സായ് ഭക്തനാണ് ജീവിതത്തിലെ പല പ്രതിസന്ധിയിലും സായ് ബാബ മാർഗദർശിയായി. പുട്ടപർത്തിയിൽ പോയി സായി ബാബയുടെ ദർശനം നേടി. സായ് ഹരിതം എന്നാണ് വീടിൻ്റെ പേര്. ഭാര്യ : ശാരദാ. മക്കൾ രണ്ട് പേർ : സുഹാസ്, സുചിത്ര[5]
അവലംബംതിരുത്തുക
http://www.flashmovies.in May 2019 issue Star Talk ശുണ്ഠിക്കാരനല്ല വല്യ മാമ https://reader.magzter.com/preview/p83frh3v75alp4oyhofo3456130/345613#page/1
പുറം കണ്ണികൾതിരുത്തുക
- ↑ http://malayalam.filmibeat.com/celebs/narayanan-nair/biography.html
- ↑ http://ml.msidb.org/displayProfile.php?category=actors&artist=Kozhikode%20Narayanan%20Nair&limit=33
- ↑ http://www.flashmovies.in May 2019 issue
- ↑ http://www.flashmovies.in May 2019 issue
- ↑ http://www.flashmovies.in May 2019 issue