കോട്ടയം രാജവംശം

(കോട്ടയം രാജാവ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കോലത്തുനാടിൻ്റെ അധീനതയിൽപ്പെട്ടിരുന്ന കോട്ടയം ഭരിച്ചിരുന്ന രാജവംശമാണ് കോട്ടയം രാജവംശം. കോലത്തുനാടിന്റെ തെക്കുകിഴക്കൻ ഭാഗങ്ങളായ കോട്ടയം, ഇരിവനാട്, വയനാട്, കുറുമ്പ്രനാട്, താമരശ്ശേരി, തലശ്ശേരി താ‍ലൂക്കി‍ന്റെ ഉൾനാടൻ പ്രദേശങ്ങൾ എന്നിവയെല്ലാം പൂർണ്ണമായും ഈ വംശത്തിന്റെ നിയന്ത്രണത്തിൽ ആയിരുന്നു. ഒരു കാലത്ത് കുടക് അതിർത്തിയോളം ഭരണം വ്യാപിച്ചിരുന്നു. ക്രമേണ കിഴക്ക്, പടിഞ്ഞാറ്, തെക്ക് എന്നിങ്ങനെ മൂന്ന് ശാഖകളായി ഈ വംശം പിരിഞ്ഞു. ആദ്യത്തേത് രണ്ടും കൂത്തുപറമ്പ് കോട്ടയത്തും മൂന്നാമത്തേത് മട്ടന്നൂർ പഴശ്ശിയിലും താ‍മസമാക്കി. പതിനേഴാം നൂറ്റാണ്ടിന്റെ അവസാനത്തോടുകൂടി ഇന്നത്തെ തലശ്ശേരിതാലൂക്കിലെ ഇടവഴിനാട് നമ്പ്യാന്മാരുടെ ഭരണത്തിൽപ്പെടാത്ത ഭാഗങ്ങളുടേയും അധീശന്മാരായിരുന്നു കോട്ടയം രാജാക്കന്മാർ. ഗൂഡല്ലൂർ ഉൾപ്പെട്ട വയനാട്, മുമ്പത്തെ കോഴിക്കോട്, കുറുമ്പ്രനാട് താലൂക്കുകളുടെ ഏതാനും ഭാഗങ്ങൾ ചേർന്ന താമരശ്ശേരി എന്നിവയും കോട്ടയം രാജ്യത്തിൽപ്പെട്ടിരുന്നു. ബ്രിട്ടീഷുകാരുമായി പടവെട്ടി വീരമൃത്യുവരിച്ച കേരളവർമ്മ പഴശ്ശിരാജാവ് , വാല്മീകി രാമായണം കിളിപ്പാട്ടിന്റെ കർത്താവ് കേരളവർമ്മത്തമ്പുരാൻ , ആട്ടകഥാകാരൻ വിദ്വാൻ തമ്പുരാൻ എന്നിവർ ഈ രാജകുടുംബത്തിൽ നിന്നാണ്.

കേരളത്തിന്റെ ചരിത്രം എന്ന പരമ്പരയുടെ ഭാഗം
കേരളചരിത്രം
ചരിത്രാതീത കാലം
ചരിത്രാതീത കാലത്തെ കേരളം
 · ഇടക്കൽ ഗുഹകൾ · മറയൂർ
സംഘകാലം
സംഘസാഹിത്യം
മുസിരിസ് · തിണ്ടിസ് 
സമ്പദ് വ്യവസ്ഥ · ഭൂപ്രദേശം · സംഗീതം
ചേരസാമ്രാജ്യം
മുൻകാല പാണ്ട്യൻമാർ
ഏഴിമല രാജ്യം
ആയ് രാജവംശം
മദ്ധ്യ കാലം
കളഭ്രർ
മാപ്പിള
കുലശേഖര സാമ്രാജ്യം
കുലശേഖര ആഴ്‌വാർ
ശങ്കരാചാര്യർ
മദ്ധ്യകാല ചോളസാമ്രാജ്യം
സാമൂതിരി
വേണാട്
കോലത്തുനാട്
തിരുവിതാംകൂർ
പെരുമ്പടപ്പു സ്വരൂപം
കേരളീയഗണിതം
വിജയനഗര സാമ്രാജ്യം
ആധുനിക കാലം
വാസ്കോ ഡ ഗാമ
കുഞ്ഞാലി മരക്കാർ
ആരോമൽ ചേകവർ
ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനി
തിരുവിതാംകൂർ-‍ഡച്ച് യുദ്ധം
കുളച്ചൽ യുദ്ധം
കുറിച്യകലാപം
പഴശ്ശി സമരങ്ങൾ
മൈസൂർ-ഏറാടി യുദ്ധം
പഴശ്ശിരാജ
ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി
മദ്രാസ് പ്രസിഡൻസി
മൂന്നാമത് ആംഗ്ലോ-മൈസൂർ യുദ്ധം
വേലുത്തമ്പി ദളവ
മലബാർ കലാപം
പുന്നപ്ര-വയലാർ സമരം
ചട്ടമ്പിസ്വാമികൾ
ശ്രീനാരായണഗുരു
മന്നത്ത് പത്മനാഭൻ
അയ്യൻകാളി
തിരു-കൊച്ചി
ഇന്ത്യയുടെ സ്വാതന്ത്ര്യസമരം
മദ്രാസ് സംസ്ഥാനം
കേരളം

പുറനാട് (പുറകിഴനാട്) എന്നും കോട്ടയം അറിയപ്പെട്ടിരുന്നു. ഈ കുടുംബത്തെ ഉണ്ണിയച്ചീചരിതത്തിൽ പുറൈകിഴാർതങ്ങൾ എന്നും കോകിലസന്ദേശത്തിൽ പുരളിക്‌ഷ്‌മാഭൃത് എന്നും വിശേഷിപ്പിച്ചുകാണുന്നു. കിഴക്ക് പടിഞ്ഞാറ്് 9.6 കിലോമീറ്റർ നീളത്തിൽ സ്ഥിതി ചെയ്യുന്ന പുരളിമലയിൽ ഹരിശ്ചന്ദ്രൻ എന്ന കുലകൂടസ്ഥൻ കെട്ടിപ്പടുത്ത കോട്ടയുടെ അവശിഷ്ടങ്ങൾ കാണാം. ഭാസ്കരരവിവർമ്മന്റെ തിരുനെല്ലി ചെപ്പേടിൽ പുറകിഴനാടും ഭരണാധിപനായ ശങ്കരൻ കോതവർമ്മനും പരാമർശിക്കപ്പെടുന്നുണ്ട്. ആദ്യകേന്ദ്രം മുഴക്കുന്നിൽ ആയിരുന്നു. അവിടെനിന്നും ചാവശ്ശേരിയിലേക്കും പിന്നീട് കോട്ടയത്തേക്കും സ്ഥാനം മാറ്റി.മുഴക്കുന്നിലെ ശ്രീപോർക്കലീ ഭഗവതി (ദുർഗാം ചാ പി മൃദംഗശൈലനിലയാം ശ്രീ പോർക്കലീമിഷ്ടദാം -എന്ന് കോട്ടയത്തു തമ്പുരാൻ) കുലപരദേവതയാണ്. പരശുരാമപ്രതിഷ്ഠിതമെന്നു കരുതപ്പെടുന്ന 64 കളരികളിലൊന്നായ മുഴക്കുന്നു കളരിയിലാണു രാജകുടുംബത്തിന്റെ ആയുധാഭ്യാസം. പിണ്ഡാലിനമ്പീശന്മാരാണ് കളരിഗുരുക്കന്മാർ. ബ്രാഹ്മണർക്കുകൂടി നീർ നൽകുവാൻ അർഹതയുള്ള ക്ഷത്രിയബ്രാഹ്മണരാണ് ഈ രാജാക്കന്മാർ. ഇവർ പുറനാട്ട് രാജാ എന്നും അറിയപ്പെടുന്നു. പരപ്പനാട് സ്വരൂപവും പുറനാട്ട് രാജാ എന്ന പേരിൽ തന്നെയാണ് അറിയപ്പെടുന്നത്. ഇവർ കേരളത്തിൽ താമസം ഉറപ്പിച്ച രജപുത്രർ ആയതുകൊണ്ടാണ് ഇതെന്ന് പറയപ്പെടുന്നു.പഴശി രാജയുടെ രക്തസാക്ഷിത്ത്വം അനാഥമാക്കിയ കോട്ടയം രാജവംശം ബ്രിട്ടീഷ് സൈന്യം ഇടിച്ചു നിരത്തി, അതിലൂടെ മൈസൂരിലേക്ക് റോഡ് നിർമിച്ചു. പഴശി രാജാവിനെ കൊലപ്പെടുത്തിയ ബ്രിട്ടീഷ് സൈന്യം അദ്ദേഹത്തോടൊപ്പം സന്തത സഹചാരികൾ ആയി ഉണ്ടയിടുന്ന വീര വർമ്മ, രവിവർമ എന്ന രണ്ടു മരുമക്കളെ കൂടി കൊലപ്പെടുത്തുവാൻ തീരുമാനിച്ചു. തലമുറയുടെ സുരക്ഷയെ കരുതി അവർ കുറച്ചുകാലം നിലമ്പൂരും, പിന്നീട് ഇടപ്പളിയിലും ഒടുവിൽ മധ്യതിരുവിതാംകൂറിലെ കല്ലറ എന്ന വനമേഖലയിലെ അഭയം പ്രാപിച്ചു. ബ്രിട്ടീഷ് ചരന്മാരിടെ അറിയാതെ തിരുവിതാംകൂറിലേക്കു കടക്കുവാൻ കടത്തു വള്ളത്തിൽ യാത്ര ചെയ്ത ജേഷ്ടാനുജന്മാരും കുടുംബവും വലിയ മഴയിലും കാറ്റിലും വൈക്കം കായലോരതു അഭയം പ്രാപിച്ചു. അവർ കര പറ്റിയ ഇടം എന്ന് അർഥം വരുന്ന “കരപ്പറ്റിടം” കോവിലകം എന്ന ഒരു ഗ്രഹത്തിൽ താമസിച്ചു പൊന്നു. ഇന്ന് ആ കോവിലകം “കരവട്ടിടം” എന്ന പേരിൽ കോട്ടയം ജില്ലയിലെ കല്ലറ ഗ്രാമത്തിൽ ജീവിച്ചു പോരുന്നു. സന്തതി പരമ്പരയ്ക്കു ബ്രിട്ടീഷ് സൈന്യം ജീവഹാനി വരുത്തുമോ എന്ന ഭയം മൂലം വീര വർമയുടെയോ രവി വർമയുടെയോ പിന്തലമുറക്കാർ മലബാറിലേക്ക് പിന്നീട് പോയതേ ഇല്ല. അവരുടെ ഉപാസന മൂർത്തിയായ കല്ലറ ഭഗവതിയെ കുടുംബം പോർക്കലി ഭഗവതിക്ക് തുല്യം ആരാധിച്ചു പ്രാർത്ഥിച്ചു പോരുന്നു. ബ്രിട്ടീഷ് അധിനിവേശം അവസാനിച്ചിട്ടും തറവാട് പൊതു വഴിയാക്കി അപമാനിച്ച ബ്രിട്ടീഷ് ക്രൂരത കാണുവാൻ കരുത്തില്ലാതെ തങ്ങളുടെ രാജ്യം ഉപേക്ഷിച്ചു അഭയാർഥികളായി മറ്റൊരു രാജ്യത്തു അഭയം പ്രാപിച്ചു അവർക്കു കഴിയേണ്ടി വന്നു. പിൽക്കാലത്തു അമന്തൂർ, മറ്റത്തിൽ, കൃഷ്ണപുരം എന്നിങ്ങനെ വിവിധ കുടുംബങ്ങളായി ഇവരുടെ പിന്തലമുറക്കാർ മധ്യതിരുവിതാംകൂറിൽ കോട്ടയം , ഇടുക്കി ജില്ലകളിൽ താമസിച്ചു പോരുന്നു.  എന്നാൽ പിൽക്കാലത്തു പഴശ്ശി രാജയുടെ കോവിലകവുമായി ബന്ധമുള്ള കണ്ണൂർ മട്ടന്നൂരിൽ തുടർന്ന സഹ കോവിലകം പഴശ്ശി തലമുറക്കാരായി മാറുകയും ചെയ്തു. [1]

  1. കെ കെ എൻ കുറുപ്പ് സർവ്വവിജ്ഞാനകോശം, വാല്യം 9 -താൾ 41-42

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=കോട്ടയം_രാജവംശം&oldid=4116010" എന്ന താളിൽനിന്ന് ശേഖരിച്ചത്