നവീന മലയാളസാഹിത്യകാലഘട്ടത്തിൽ ജീവിച്ചിരുന്ന കവിയും, ആട്ടക്കഥാ രചയിതാവുമായിരുന്നു കോട്ടയത്തു തമ്പുരാൻ. ആദ്യത്തെ ആട്ടക്കഥ കൊട്ടാരക്കര തമ്പുരാന്റെ രാമായണം ആട്ടക്കഥയാണ്. കല്യാണസൗഗന്ധികം ആട്ടക്കഥ ഇദ്ദേഹത്തിന്റെ പ്രസിദ്ധിയാർജ്ജിച്ച ആട്ടക്കഥകളിൽ ഒന്നാണ്. [കഥകളി|കഥകളിക്ക്] അടിത്തറ പാകിയവരുടെ കൂട്ടത്തിൽ കോട്ടയത്തു തമ്പുരാനും ഉണ്ടായിരുന്നു. നാല് ആട്ടക്കഥകൾ ഇദ്ദേഹം രചിച്ചിട്ടുണ്ട്. ഇവ നാലും മഹാഭാരതകഥകൾ ആണ്. ഇദ്ദേഹത്തിന്റെ കഥകൾക്കു മുൻപ് രാമായണകഥകൾ മാത്രമാണ് കഥകളിയിൽ ഉണ്ടായിരുന്നത്. തമ്പുരാന്റെ കഥകളോടെയാണ് പച്ചവേഷത്തിന് നായകത്വം നൽകപ്പെട്ടത്.

ജീവിതരേഖതിരുത്തുക

വടക്കൻ‌ കോട്ടയത്ത് രാജകുലത്തിൽ (പഴശ്ശിക്കോവിലകം) ജനിച്ച തമ്പുരാന്റെ നാമം ജീവിതകാലമൊ ഇതുവരെ തിട്ടപ്പെടുത്താനായിട്ടില്ല. നിലവിൽ ഐതിഹ്യങ്ങൾ മാത്രമാണ് ഇദ്ദേഹത്തെപ്പറ്റി പ്രചരിച്ചിട്ടുള്ളത്. ഭൂരിഭാഗം പണ്ഡിതരും അദ്ദേഹത്തിന്റെ പേര് വീരവർമ്മ എന്നാണെന്നും ഏ.ഡി.പതിനേഴാം നൂറ്റാണ്ടിൽ ഉത്തരാർദ്ധത്തിലാണു ജീവിച്ചിരുന്നതെന്നു അഭിപ്രായപ്പെടുന്നു. ഇദ്ദേഹത്തിന്റെ കൃതികളിൽ രചനാകാലമോ രചയിതാവിന്റെ പേരോ എഴുതപ്പെട്ടിട്ടില്ല. "മാതംഗാനനം" എന്നു തുടങ്ങുന്ന വന്ദനശ്ലോകത്തിൽ ആദിയായി ഗോവിന്ദൻ ഗുരുക്കന്മാരെ വന്ദിയ്ക്കുന്നുണ്ട് ( ഗോവിന്ദമാദ്യം ഗുരൂം). അക്കാരണത്താൽ ഇത് മായാവരം ഗോവിന്ദശാസ്ത്രികൾ എന്ന പണ്ഡിതനായിരിക്കണം എന്ന് ചില പണ്ഡിതർ വീക്ഷിക്കുന്നു.

ആട്ടക്കഥകൾതിരുത്തുക

  • ബകവധം
  • കല്യാണസൗഗന്ധികം
  • നിവാതകവചകാലകേയവധം
  • കിർമീരവധം

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

ഈ ലേഖനത്തിലെ വിഷയത്തെ സംബന്ധിക്കുന്ന കൃതി വിക്കിഗ്രന്ഥശാലയിലെ രചയിതാവ്:കോട്ടയത്തു തമ്പുരാൻ എന്ന താളിലുണ്ട്.
"https://ml.wikipedia.org/w/index.php?title=കോട്ടയത്തു_തമ്പുരാൻ&oldid=3718942" എന്ന താളിൽനിന്ന് ശേഖരിച്ചത്