കോട്ടയം ചെല്ലപ്പൻ
മലയാളചലച്ചിത്രരംഗത്തിന്റെ ആരംഭം മുതൽ അറുപതുകൾ വരെ അഭിനയരംഗത്തുണ്ടായിരുന്ന പ്രതിഭാധനനാണ് കോട്ടയം ചെല്ലപ്പൻ (20 ജനുവരി 1923 – 26 ഡിസംബർ 1971) .[1] അക്കാലത്തെ മിക്ക നടന്മാരെയും പോലെ നാടകരംഗത്തുനിന്നാണ് അദ്ദേഹം സിനിമയിലെത്തിയത്. തുടർന്നും അദ്ദേഹം നാടകരംഗത്തുണ്ടായിരുന്നു..[2] 1967ൽ കദീജ എന്ന ഒരു ചിത്രത്തിന് കഥയും എഴുതിയിട്ടുണ്ട്.
കോട്ടയം ചെല്ലപ്പൻ | |
---|---|
ജനനം | ചെല്ലപ്പൻ സി. ആർ 20 ജനുവരി 1923 |
മരണം | 26 ഡിസംബർ 1971 | (പ്രായം 48)
ദേശീയത | ഭാരതീയൻ |
തൊഴിൽ | സിനിമാനടൻ |
സജീവ കാലം | 1948 - 1971 |
ജീവിതപങ്കാളി(കൾ) | നളിനി ചെല്ലപ്പൻ |
കുട്ടികൾ | ജ്യോതി തമ്പാൻ, കിഷോർ, കല, ഷീല, മായ ചാർളി |
മാതാപിതാക്ക(ൾ) | പൂവേലിൽ ശങ്കു, കുഞ്ഞിപ്പെണ്ണ് |
വ്യക്തിജീവിതം
തിരുത്തുകകോട്ടയത്തിനടുത്ത് കാരാപുഴയിൽ പൂവേലിൽ ശങ്കുവിന്റെയും കുഞ്ഞിപ്പെണ്ണിന്റെയും ആറുമക്കളിൽ ഒരാളായി 1923 ജനുവരി 20നു ജനിച്ചു. രാഘവൻ, കരുണാകരൻ, സുകുമാരൻ സുമതിക്കുട്ടി, പത്മാവതി എന്നിവരാണ് കൂടപ്പിറപ്പുകൾ. കോട്ടയം എം.ഡി ഹൈസ്കൂളിൽ പഠിച്ചു. ഇന്റർമീഡിയറ്റ് വരെ വിദ്യാഭ്യാസമുഌഅ അദ്ദേഹം നാടകരംഗത്ത് സജീവമായി. തുടർന്ന് സിനിമാരംഗത്തെത്തിയ അദ്ദേഹം തിക്കുറിശ്ശിയുടെ നിർദ്ദേശപ്രകാരമാണ് പേരിനൊപ്പം കോട്ടയം ചേർത്തത്. 1971ൽ 48അം വയസ്സിൽ ഹൃദ്രോഗം മൂലം അന്തരിച്ചു. (ഡിസംബർ 20)
ചലച്ചിത്രരംഗം
തിരുത്തുക
കഥ
തിരുത്തുക- കദീജ (1967)
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2014-07-15. Retrieved 2018-01-30.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2014-07-14. Retrieved 2018-01-30.
- ↑ http://malayalasangeetham.info/displayProfile.php?category=actors&artist=Kottayam%20Chellappan