അന്ന (ചലച്ചിത്രം)
1964 മാർച്ച് 5-ന് പ്രദർശപ്പിച്ചു തുടങ്ങിയ മലയാളചലച്ചിത്രമാണ് അന്ന. ലോട്ടസ് പിക്ചേഴ്സാണ് ഈ ചിത്രം മിർമിച്ചത്. സത്യൻ, രാഗിണി, ടി.ആർ. സരോജ, കൊട്ടാരക്കര ശ്രീധരൻ നായർ എന്നിവർ മുഖ്യവേഷങ്ങൾ ചെയ്തു.അന്ന(രാഗിണി)യും റോസി(ടി.ആർ.സരോജ)യും കൂട്ടുകാരികളാണ്.രണ്ടുപേരും ഒരുപോലെ ചാക്കോ(സത്യൻ) എന്ന ഫുട്ബോളറെ പ്രണയിക്കുന്നു. ചാക്കോക്ക് അന്നയോടാണ് ഇഷ്ടം. ചാക്കോ ഈശ്വര വിശ്വാസി അല്ലാത്തതിനാൽ അന്നയുടെ പിതാവ് ചാക്കോയുടെ വിവാഹലോചനയിൽ താല്പര്യം കാണിക്കുന്നില്ല. ഇതിനിടയിൽ ചാക്കോയെ താൻ പ്രണയിക്കുന്നു എന്ന രഹസ്യം റോസി അന്നയോടു തുറന്നുപറയുന്നു. തൻറെ പ്രിയ കൂട്ടുകാരിക്കുവേണ്ടി അന്ന ചാക്കോയെ വിട്ടു കൊടുത്ത് മറ്റൊരു വിവാഹത്തിന് തയ്യാറാവുന്നു. അന്ന തൻറെതാണെന്ന് സ്ഥാപിക്കാൻ ചാക്കോ അന്നയുടെ പ്രണയ ലേഖനങ്ങൾ അന്നയുടെ ഭർത്താവ് ജോസഫിനെ(കൊട്ടാരക്കര ശ്രീധരൻ നായർ) കാണിക്കുന്നു. ജോസഫ് ചാക്കോക്ക് നേരെ വെടിയുണ്ട ഉതിർത്തു. പക്ഷെ വെടി ഏറ്റത് അന്നക്കാണ്. ആ തോക്ക് കൊണ്ട് തന്നെ ചാക്കോ ജോസഫിനെ കൊല്ലുന്നു. ശേഷം ചാക്കോ സ്വയം വെടിവെച്ചു മരിക്കുന്നു. ഒടുവിൽ റോസി മഠത്തിൽ ചേർന്ന് ക്രിസ്തുവിൻറെ മണവാട്ടി ആയിത്തീരുന്നു.[1]
അന്ന | |
---|---|
സംവിധാനം | കെ.എസ്. സേതുമാധവൻ |
നിർമ്മാണം | ലോട്ടസ് പിക്ചേഴ്സ് |
കഥ | കെ.ടി. മുഹമ്മദ് |
തിരക്കഥ | കെ.ടി. മുഹമ്മദ് |
അഭിനേതാക്കൾ | സത്യൻ രാഗിണി ടി.ആർ. സരോജ കൊട്ടാരക്കര ശ്രീധരൻനായർ പപ്പു ജോൺസൺ സുകുമാരി ടി.ആർ.ഓമന |
സംഗീതം | ജി. ദേവരാജൻ |
ചിത്രസംയോജനം | പി.വി. നാരായണൻ |
റിലീസിങ് തീയതി | 05/03/1964 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
അഭിനേതാക്കൾ
തിരുത്തുക- സത്യൻ
- രാഗിണി
- ടി.ആർ.സരോജ
- കൊട്ടാരക്കര ശ്രീധരൻ നായർ
- കുതിരവട്ടം പപ്പു
- ജോൺസൺ
- എസ്.പി.പിള്ള
- സുകുമാരി
- ടി.ആർ. ഓമന
- അടൂർ പങ്കജം
- ലക്ഷ്മി (പഴയത്)
- കല്യാണിക്കുട്ടി.
പിന്നണിഗായകർ
തിരുത്തുക- കെ.ജെ. യേശുദാസ്
- പി. ലീല
- എസ്. ജാനകി
- പി. സുശീല
- എൽ.ആർ. ഈശ്വരി
- പട്ടം സദൻ
- മണി[2]
പിന്നണിപ്രവർത്തകർ
തിരുത്തുക- കഥ, സംഭാഷണം - കെ.ടി. മുഹമ്മദ്
- സംവിധാനം - കെ.എസ്. സേതുമാധവൻ
- ഗാനരചന - വയലാർ രാമവർമ്മ
- സഗീത സംവിധാനം - ജി. ദേവരാജൻ
- ഛായാഗ്രഹണം - പി. രാമസ്വാമി
- ചിത്രസംയോജനം - പി.വി. നാരായണൻ
അവലംബം
തിരുത്തുക- ↑ മലയാളസംഗീതം ഇൻഫോയിൽ നിന്ന് അന്ന
- ↑ മലയാളം മൂവി ഓർഗനൈസേഷനിൽ നിന്ന് Archived 2010-06-27 at the Wayback Machine. അന്ന
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക|
വർഗ്ഗം: