ഒരു സിന്ദൂരപൊട്ടിന്റെ ഓർമയ്ക്ക്
കൊച്ചിൻ ഹനീഫ കഥയും തിരക്കഥയും സംഭാഷണവുമെഴുതി സംവിധാനം ചെയ്ത് 1987ൽ പ്രദർശനത്തിനെത്തിയ മലയാളചലച്ചിത്രമാണു് ഒരു സിന്ദൂരപ്പൊട്ടിന്റെ ഓർമ്മയ്ക്ക്. മണ്ണിൽ ഫിലിംസിന്റെ ബാനറിൽ മുഹമ്മദ് മണ്ണിൽ ആണ് ഈ ചിത്രം നിർമ്മിച്ചത്. മമ്മൂട്ടി, ലാലു അലക്സ്, ഉർവ്വശി, കൊച്ചിൻ ഹനീഫ, പ്രതാപചന്ദ്രൻ, കെ.പി.എ.സി. സണ്ണി, രാമു, ജോസ്, ജോസ് പ്രകാശ്, ക്യാപ്റ്റൻ രാജു, ലിസി, മാള അരവിന്ദൻ തുടങ്ങിയവരായിരുന്നു അഭിനേതാക്കൾ.[1][2]
ഒരു സിന്ദൂരപ്പൊട്ടിന്റെ ഓർമ്മയ്ക്ക് | |
---|---|
സംവിധാനം | കൊച്ചിൻ ഹനീഫ |
നിർമ്മാണം | മണ്ണിൽ മുഹമ്മദ് |
രചന | കൊച്ചിൻ ഹനീഫ |
തിരക്കഥ | കൊച്ചിൻ ഹനീഫ |
സംഭാഷണം | കൊച്ചിൻ ഹനീഫ |
അഭിനേതാക്കൾ | മമ്മുട്ടി ഉർവശി ലിസി ലാലു അലക്സ് |
സംഗീതം | ശ്യാം |
പശ്ചാത്തലസംഗീതം | ശ്യാം |
ഗാനരചന | പൂവച്ചൽ ഖാദർ |
ഛായാഗ്രഹണം | വിപിൻദാസ് |
സംഘട്ടനം | എ ആർ ബാഷ |
ചിത്രസംയോജനം | കെ. ശങ്കുണ്ണി |
സ്റ്റുഡിയോ | ജൂബിലി പ്രൊഡക്ഷൻസ് |
ബാനർ | ജൂബിലി പ്രൊഡക്ഷൻസ് |
വിതരണം | ജൂബിലി പ്രൊഡക്ഷൻസ് |
പരസ്യം | പി എൻ. മേനോൻ |
റിലീസിങ് തീയതി |
|
രാജ്യം | ഭാരതം |
ഭാഷ | മലയാളം |
കഥാംശം
തിരുത്തുകആൾമാറാട്ടത്തിന്റെയും അവിശ്വാസത്തിന്റെയും കഥ. രാജ്യാന്തര കുറ്റവാളിയെ കണ്ടെത്താനായി കൊലക്കയർ ക്കാക്കുന്നവനും പോലീസും വേഷം മാറി വരുന്നു. വളരെ സംകീർന മായ നീക്കങ്ങൾക്കൊട്വിൽ കുറ്റബാളിയും കൊലയാളിയും കൊല്ലപ്പെടുന്നു. റോയി (മമ്മൂട്ടി) ഭാര്യ സോഫിയൊടൊത്ത് (ഉർവ്വശി) മലമ്പ്രദേശത്തെത്തുന്നു. ഒപഞ്ചനക്ഷത്ര ഹോട്ടലിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ടാണ്ണു വരവ്. അയാൾ അവിടുത്തെ അച്ചനെ(ജോസ് പ്രകാശ്) കണ്ട് താൻ പോലീസുകാരനാണെന്നും ഒളീവിലുള്ള ജോർജെന്ന ഒരു പ്രതി അവിടെയുണ്ട് അയാളെ പിടിക്കാൻ സഹായിക്കണമെന്നും കുമ്പസാരിക്കുന്നു. ജോലിതേടി ആ നാട്ടിലെത്തിയ സലിം( ലാലു അലക്സ്) അവിടുത്തെ ഗുപ്തയുടെ(ക്യാപ്റ്റൻ രാജു) പാൽക്കമ്പനിയിൽ ജൊലിചെയ്യുന്നു.അയാളും അച്ചനോട് താൻ കൊലമരം കാത്തുകഴിയുന്നവനെന്നും തന്റെ ഭ്രാന്തിയായ സഹോദരിയെ കാണാൻ വന്നതെന്നും കുമ്പസാരിക്കുന്നു. കമ്പനിയിൽ അടിപിടിയുടെ പേരിൽ സലിം അറസ്റ്റിലാകുന്നതോടെ അവർ കൂടുവിട്ടു കൂടു മാറുന്നു. സലിമെന്ന ജോർജ്ജ് കൊലപാതകിയായ റോയിയെ ഒരു രാജ്യാന്തര കുറ്റവാളി അലക്സാണ്ടറെ അകത്താക്കാൻ നിയോഗിച്ചതാണേന്നും വെളിപ്പെടുന്നു. റോയിയോടൊപ്പം സഹോദരിയെ എസ്കൊർട്ടായി അയച്ചതാ. ഭ്രാന്തി (ലിസി) റോയിയുടെ സോദരിയാണ്. അവളെ നശിപ്പിച്ചവനെ ആണ്ണ് അവന്റെ ലക്ഷ്യം. അത് ഗുപ്തയാണ്. കുറ്റവാളി അച്ചനാണെന്നും വ്യക്തമാകുന്നു. അയാൾ സൊഫിയെ തട്ടിക്കൊണ്ടുപോകുന്നു. അവളെ വീണേടുക്കാൻ റോയ് പോകുന്നു. ഗുപ്തയെ കൊന്നു. അലക്സാണ്ടരുമായി പൊരുതുന്നതിനിടയിൽ പൊലീസെത്തി അയാളെ കെട്ടിയിടുന്നു. അലക്സാണ്ടരെ കയ്യിലാക്കിയ റോയ് ഒരു ബോംബ് കൊണ്ട് ചാവേറാകുന്നു.
ക്ര.നം. | താരം | വേഷം |
---|---|---|
1 | മമ്മൂട്ടി | റോയ് |
2 | ഉർവശി | സോഫി /സൂസി |
3 | ലാലു അലക്സ് | ജോർജ് തോമസ് |
4 | കൊച്ചിൻ ഹനീഫ | ആന്റണി |
5 | ജോസ് പ്രകാശ് | അലക്സാണ്ടർ |
6 | ലിസി പ്രിയദർശൻ | ബിന്ദു |
7 | പ്രതാപചന്ദ്രൻ | ഫാദർ സേവ്യർ |
8 | കെ പി എ സി സണ്ണി | ശ്രീധരൻ |
9 | മാള അരവിന്ദൻ | |
10 | ജോസ് | ഡോ.ജോയ് (ബിന്ദുവിന്റെ ഭർത്താവ്) |
11 | ക്യാപ്റ്റൻ രാജു | ഗുപ്ത |
12 | രാമു | രാജേന്ദ്രൻ (മാനേജ്ജർ) |
13 | കുഞ്ഞുണ്ണി കൊടകര | |
14 | നിസ്സാം |
- വരികൾ:പൂവച്ചൽ ഖാദർ
- ഈണം: ശ്യാം
നമ്പർ. | പാട്ട് | പാട്ടുകാർ | രാഗം |
1 | ഇന്നീ നാടിൻ രാജാവ് | കൃഷ്ണചന്ദ്രൻ | |
2 | കുഞ്ഞാടിൻ വേഷത്തിൽ | പി ജയചന്ദ്രൻ,കോറസ് | |
3 | പ്രകാശമേ | ഉണ്ണി മേനോൻ ,കെ എസ് ചിത്ര |
അവലംബം
തിരുത്തുക- ↑ ഒരു സിന്ദൂരപ്പൊട്ടിന്റെ ഓർമ്മയ്ക്ക് (1987)-www.malayalachalachithram.com
- ↑ ഒരു സിന്ദൂരപ്പൊട്ടിന്റെ ഓർമ്മയ്ക്ക് (1987)-malayalasangeetham
- ↑ "ഒരു സിന്ദൂരപ്പൊട്ടിന്റെ ഓർമ്മയ്ക്ക് (1987)". മലയാളം മൂവി&മ്യൂസിക് ഡാറ്റാബേസ്. Retrieved 2020-04-12.
{{cite web}}
: Cite has empty unknown parameter:|1=
(help) - ↑ "ഒരു സിന്ദൂരപ്പൊട്ടിന്റെ ഓർമ്മയ്ക്ക് (1987)". മലയാളസംഗീതം ഇൻഫൊ. Retrieved 2020-04-28.