രാജമാണിക്യം
മലയാള ചലച്ചിത്രം
(രാജമാണിക്യം (മലയാളചലച്ചിത്രം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അൻവർ റഷീദിന്റെ സംവിധാനത്തിൽ മമ്മൂട്ടി, റഹ്മാൻ, മനോജ് കെ. ജയൻ, രഞ്ജിത്ത്, ഭീമൻ രഘു എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ച് 2005-ൽ പ്രദർശനത്തിനെത്തിയ ഒരു മലയാള ചലച്ചിത്രമാണ് രാജമാണിക്യം. വലിയ വീട്ടിൽ മൂവി ഇന്റർനാഷണലിന്റെ ബാനറിൽ സിറാജ് വലിയ വീട്ടിൽ നിർമ്മിച്ച ഈ ചിത്രം വലിയ വീട്ടിൽ റിലീസ് ആണ് വിതരണം ചെയ്തത്. കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് ടി.എ. ഷാഹിദ് ആണ്. ഈ ചലച്ചിത്രത്തിൽ, മമ്മൂട്ടിയുടെ തിരുവനന്തപുരം ശൈലിയിലുള്ള സംഭാഷണ രീതി ശ്രദ്ധേയമാണ്.
രാജമാണിക്യം | |
---|---|
സംവിധാനം | അൻവർ റഷീദ് |
നിർമ്മാണം | സിറാജ് വലിയവീട്ടിൽ |
രചന | ടി.എ. ഷാഹിദ് |
അഭിനേതാക്കൾ | മമ്മൂട്ടി റഹ്മാൻ മനോജ് കെ. ജയൻ രഞ്ജിത്ത് ഭീമൻ രഘു |
സംഗീതം | അലക്സ് പോൾ |
ഗാനരചന | ഗിരീഷ് പുത്തഞ്ചേരി |
ഛായാഗ്രഹണം | സഞ്ജീവ് ശങ്കർ |
ചിത്രസംയോജനം | രഞ്ജൻ എബ്രഹാം |
സ്റ്റുഡിയോ | വലിയവീട്ടിൽ മൂവി ഇന്റർനാഷണൽ |
വിതരണം | വലിയവീട്ടിൽ റിലീസ് |
റിലീസിങ് തീയതി | 2005 നവംബർ 3 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
സമയദൈർഘ്യം | 126 മിനിറ്റ് |
അഭിനേതാക്കൾ
തിരുത്തുക- മമ്മൂട്ടി – രാജമാണിക്യം/ബെല്ലാരി രാജ
- സായി കുമാർ – രാജരത്നം പിള്ള
- മനോജ് കെ. ജയൻ – രാജശെൽവം
- റഹ്മാൻ – രാജു
- രഞ്ജിത് – സൈമൺ നാടാർ
- ഭീമൻ രഘു – വർക്കിച്ചൻ
- സുരേഷ് കൃഷ്ണ – രമേഷ്
- സലീം കുമാർ – ദാസപ്പൻ
- കൊച്ചിൻ ഹനീഫ – വർഗ്ഗീസ്
- ബാബുരാജ് – വിക്രമൻ
- മണിയൻപിള്ള രാജു – ശിവദാസ് മേനോൻ
- ടി.പി. മാധവൻ – കോളേജ് പ്രിൻസിപ്പാൾ
- ദണ്ഡപാണി – പെരുമാൾ
- സന്തോഷ് ജോഗി – ഗുണ്ട
- വിജയ് മേനോൻ – അഡ്വക്കേറ്റ് ലാൽ ചെറിയാൻ
- കിരൺ രാജ് – ഗുണ്ട
- അബു സലീം – ഗുണ്ട
- പത്മപ്രിയ – മല്ലി
- സിന്ധു മേനോൻ – റാണി രത്നം
സംഗീതം
തിരുത്തുകഗിരീഷ് പുത്തഞ്ചേരി എഴുതിയ ഇതിലെ ഗാനങ്ങൾക്ക് സംഗീതം പകർന്നത് അലക്സ് പോൾ ആണ്. ഗാനങ്ങൾ സത്യം ഓഡിയോസ് വിപണനം ചെയ്തിരിക്കുന്നു.
- ഗാനങ്ങൾ
- രാജാ രാജാ രാജമാണിക്യം – രമേഷ് ബാബു
- പാണ്ടിമേളം പാട്ടും കൂത്തും – പ്രദീപ് പള്ളുരുത്തി
ബോക്സ് ഓഫീസ്
തിരുത്തുക25 കോടി മേലെ ആയിരുന്നു ചിത്രം തീയറ്ററിൽ നിന്ൻ നേടിയത് അത് ഇന്നത്തെ 250 കോടിയോളം വരും ചിത്രം വാണിജ്യപരമായി മികച്ച വിജയം നേടി.ബോക്സ് ഓഫീസ് വിജയം ആയിരുന്നു.
അണിയറ പ്രവർത്തകർ
തിരുത്തുക- ഛായാഗ്രഹണം: സഞ്ജീവ് ശങ്കർ
- ചിത്ര സംയോജനം: രഞ്ജൻ എബ്രഹാം
- കല: ബോബൻ
- ചമയം: പി.വി. ശങ്കർ, ജോർജ്ജ്
- വസ്ത്രാലങ്കാരം: എസ്.ബി. സതീഷ്, ബാലു
- സംഘട്ടനം: പഴനിരാജ
- പരസ്യകല: സാബു കൊളോണിയ
- ലാബ്: ജെമിനി കളർ ലാബ്
- നിശ്ചല ഛായാഗ്രഹണം: സുനിൽ ഗുരുവായൂർ
- ശബ്ദലേഖനം: വിനോദ്, അനൂപ്
- ഡി.ടി.എസ്. മിക്സിങ്ങ്: അജിത് എ. ജോർജ്ജ്
- വാർത്താപ്രചരണം: വാഴൂർ ജോസ്, എം.എസ്. ദിനേശ്
- നിർമ്മാണ നിയന്ത്രണം: ആന്റോ ജോസഫ്
- നിർമ്മാണ നിർവ്വഹണം: ഡിക്സൻ, ഉണ്ണി രൂപവാണി
- ലെയ്സൻ: മാത്യു ജെ. നേര്യംപറമ്പിൽ
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- രാജമാണിക്യം ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- രാജമാണിക്യം – മലയാളസംഗീതം.ഇൻഫോ