ഒരു പ്രമുഖ മലയാള എഴുത്തുകാരനും വിവർത്തകനുമാണ് ജോസഫ് മറ്റം. സമഗ്ര സംഭാവനക്കുള്ള 2010 ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിട്ടുണ്ട്.[1]

ജീവിതരേഖ തിരുത്തുക

കോട്ടയം ജില്ലയിലെ ചേർപ്പുങ്കൽ (പാലാ) മറ്റത്തിൽ അബ്രാഹമിന്റെയും അന്നമ്മയുടെയും മകനായി ജനിച്ചു. പാലാ സെന്റ്‌ തോമസ്‌ കോളജിൽനിന്ന്‌ 1954-ൽ ഒന്നാം ക്ലാസ്സോടെ ബി.എ. പാസ്സായി. ഒരു വർഷത്തെ അധ്യാപകവൃത്തിക്കുശേഷം ദീപിക ദിനപത്രത്തിൽ സബ്‌ എഡിറ്ററായി. 1967-ൽ ചങ്ങനാശ്ശേരി എസ്‌.ബി. കോളജിൽനിന്ന്‌ എം.എ പൂർത്തിയാക്കി. തുടർന്ന്‌ പാലാ സെന്റ്‌ തോമസ്‌ കോളജിൽ പ്രൊഫസറായി സേവനം ചെയ്തു. 1986-ൽ റിട്ടയർ ചെയ്‌തു. നോവൽ, കഥകൾ, ജീവചരിത്രം തുടങ്ങിയ ശാഖകളിൽ 80-ൽ പരം കൃതികൾ രചിച്ചു.[2] വാർദ്ധക്യസഹജമായ അസുഖത്താൽ 2013 നവംബർ 5-ന് 83-ആം വയസ്സിൽ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ അന്തരിച്ചു.[3]

ഭാര്യ : പരേതയായ ലീലാമ്മ നെടുന്തകിടി മക്കൾ : ബോബി, ഗീതാഞ്ജലി, മാത്തുക്കുട്ടി

വിവർത്തന കൃതികൾ തിരുത്തുക

  1. കസൻദ്‌ സാക്കീസിന്റെ ഗോഡ്‌സ്‌ പോപ്പർ
  2. കാതറീൻ ഹ്യൂമിന്റെ നൺസ്‌ സ്‌റ്റോറി
  3. ഹെന്റി മോർട്ടൻ റോബിൻസന്റെ കാർഡിനൽ
  4. ഉമാ വാസുദേവിന്റെ റ്റൂ ഫെയ്‌സസ്‌ ഓഫ്‌ ഇന്ദിരാഗാന്ധി

അവലംബം തിരുത്തുക

  1. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2011-01-19-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-01-19.
  2. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2012-06-16-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-01-19.
  3. "നോവലിസ്റ്റ് പ്രഫ. ജോസഫ് മറ്റം അന്തരിച്ചു". മനോരമ ഓൺലൈൻ. 2013 നവംബർ 5. Archived from the original on 2013-11-05. ശേഖരിച്ചത് 2013 നവംബർ 5. {{cite news}}: Check date values in: |accessdate= and |date= (help)CS1 maint: bot: original URL status unknown (link)
"https://ml.wikipedia.org/w/index.php?title=ജോസഫ്_മറ്റം&oldid=3776012" എന്ന താളിൽനിന്ന് ശേഖരിച്ചത്