ഒരു മതനിരപേക്ഷവാദിയുടെ സ്വതന്ത്ര ചിന്തകൾ
ഹമീദ് ചേന്ദമംഗല്ലൂർ രചിച്ച ഉപന്യാസ സമാഹാരമാണ് ഒരു മതനിരപേക്ഷവാദിയുടെ സ്വതന്ത്ര ചിന്തകൾ. ഈ കൃതിക്ക് 2010 ലെ കേരള സാഹിത്യ അക്കാദമിയുടെ സി.ബി. കുമാർ എൻഡോവ്മെന്റ് അവാർഡ് ലഭിച്ചു. [1]
ഉള്ളടക്കം
തിരുത്തുകസോഷ്യൽ, ഡെമോക്രാറ്റിക്, സെക്യൂലർ എന്നിങ്ങനെ വിശേഷിപ്പിക്കപ്പെടുന്ന ഒരു മിഥ്യയിൽ നിന്നുകൊണ്ട് ഒരു മതനിരപേക്ഷവാദിക്ക് എത്രത്തോളം സ്വതന്ത്രമായി ചിന്തിക്കാനാവും എന്ന് ഈ ലേഖനങ്ങൾ ആശങ്കപ്പെടുന്നു. മതനിരപേക്ഷത നേരിടേണ്ടിവന്ന പ്രതികൂല സാഹചര്യങ്ങളെ ധൈഷണികമായ പാടവത്തോടെ അപഗ്രഥിക്കാൻ ഹമീദ് ശ്രമിക്കുന്നു. സുകുമാർ അഴീക്കോടിന്റേതാണ് അവതാരിക.
പുരസ്കാരങ്ങൾ
തിരുത്തുക- കേരള സാഹിത്യ അക്കാദമി എൻഡോവ്മെന്റ് പുരസ്കാരം 2011