പരസ്യശരീരം
ഇ.പി. ശ്രീകുമാർ രചിച്ച ചെറുകഥ എന്ന കഥ ഉൾപ്പെടുന്ന ഒരു ചെറുകഥാസമാഹാരമാണ് പരസ്യശരീരം. 2010-ലെ ചെറുകഥാസാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ഈ കൃതിക്ക് ലഭിച്ചിട്ടുണ്ട്. [1]. ഡി.സി. ബുക്സ് പ്രസിദ്ധീകരിച്ച ഈ കഥാസമാഹാരം 2008 ഒക്ടോബറിലാണു് ആദ്യമായി പ്രസിദ്ധപ്പെടുത്തിയത്. രണ്ടാമത്തെ പതിപ്പ് 2011 ജൂണിൽ പ്രസിദ്ധീകരിച്ചു. വൃദ്ധജന ബാങ്ക്, ഡെഡ്ലൈൻ, പരസ്യശരീരം, അണുബാധ, പാഴ്, എപ്പിസോഡ്, തെളിവെടുപ്പ്, രക്ഷ, ദാസ്യരസം, ഗ്രീറ്റിങ്സ് എന്നീ ചെറുകഥകളും, രണ്ടു കഥകൾക്കു മദ്ധ്യേ, മരണത്തിന്റെ മാറ്റൊലി എന്നീ കുറിപ്പുകളും, ആഷാമേനോൻ എഴുതിയ ശുഭപന്തുവരാളികൾ നഷ്ടമാവുന്ന സംസ്കൃതി എന്ന അവതാരികയുമാണു് ഈ സമാഹാരത്തിലുള്ളത്.
കർത്താവ് | ഇ.പി. ശ്രീകുമാർ |
---|---|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
പ്രസാധകർ | ഡി.സി. ബുക്സ് |
പ്രസിദ്ധീകരിച്ച തിയതി | ഒക്ടോബർ 2008 |
ഏടുകൾ | 108 |
ISBN | 978-81-264-2177-0 |
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-08-09. Retrieved 2012-07-24.