സുസ്മേഷ് ചന്ത്രോത്ത്
മലയാളത്തിലെ എഴുത്തുകാരിൽ പ്രമുഖനാണ് സുസ്മേഷ് ചന്ത്രോത്ത്.
ജീവിതരേഖ
തിരുത്തുക1977 ഏപ്രിൽ 1നു ജനിച്ചു. ഇടുക്കി ജില്ലയിലെ വെള്ളത്തൂവൽ സ്വദേശി. [1] ഡിസി ബുക്സിന്റെ നോവൽ കാർണിവൽ അവാർഡ് 2004-ൽ ആദ്യനോവലായ ഡി ക്കു ലഭിച്ചു. രണ്ടാമത്തെ നോവലായ 9 മാതൃഭൂമി ആഴ്ചപ്പതിപ്പിലും പേപ്പർ ലോഡ്ജ് നോവൽ മാധ്യമം ആഴ്ചപ്പതിപ്പിൽലും ആത്മഛായ ദേശാഭിമാനി വാരികയിലും ഖണ്ഡശ്ശ പ്രസിദ്ധീകരിച്ചു. 2009-ലെ കെ.എ.കൊടുങ്ങല്ലൂർ കഥാപുരസ്കാരത്തിന് മരണവിദ്യാലയം എന്ന കഥാസമാഹാരം അർഹമായി. ഇടശ്ശേരി അവാർഡ്, അങ്കണം - ഇ പി സുഷമ എൻഡോവ്മെൻറ്, ജേസി ഫൗണ്ടേഷൻ അവാർഡ്, പ്രൊഫ.വി.രമേഷ് ചന്ദ്രൻ കഥാപുരസ്കാരം, മുണ്ടൂർ കൃഷ്ണൻകുട്ടി കഥാ പുരസ്‌കാരം, സി വി ശ്രീരാമൻ സ്‌മൃതി പുരസ്‌കാരം,അബുദാബി ശക്തി അവാർഡ്, ചെറുകാട് അവാർഡ് ,കേരള സാഹിത്യ അക്കാദമിയുടെ ഗീതാ ഹിരണ്യൻ എൻഡോവ്മെന്റ്, ടി വി കൊച്ചുബാവ കഥാ പുരസ്‌കാരം, 2011 ലെ കേന്ദ്ര സാഹിത്യ അക്കാദമിയുടെ യുവ പുരസ്കാർ, 2009-ൽ ആതിര 10.സി. യുടെ തിരക്കഥയ്ക്ക് സംസ്ഥാന ടെലിവിഷൻ അവാർഡ്, കേരള സംഗീത നാടക അക്കാദമിയുടെ പ്രവാസി നാടക മത്സരത്തിൽ ആനി ദൈവം എന്ന നാടക രചനക്ക് ഒന്നാം സമ്മാനം, മലയാള മനോരമ ബുക്ക് ഓഫ് ദി ഇയർ എന്നിവ നേടിയിട്ടുണ്ട്. 2006-ൽ പകൽ സിനിമയ്ക്ക് തിരക്കഥയെഴുതി. തുടർന്ന് ആശുപത്രികൾ ആവശ്യപ്പെടുന്ന ലോകം, ആതിര 10 സി, മരിച്ചവരുടെ കടൽ എന്നീ ഹ്രസ്വ സിനിമകൾക്ക് തിരക്കഥയെഴുതി. 2018 ൽ ടി.കെ. പത്മിനി എന്ന ചിത്രകാരിയുടെ ജീവിതത്തെ ആസ്പദമാക്കി പത്മിനി എന്ന ചിത്രത്തിന് തിരക്കഥയെഴുതി സംവിധാനം ചെയ്തു.
രചനകൾ
തിരുത്തുകനോവലുകൾ
തിരുത്തുകനോവെല്ലകൾ
തിരുത്തുക- മറൈൻ കാൻറീൻ
- നായകനും നായികയും
- മാംസത്തിന്റെ രാഗം ശരീരം
- യന്ത്രലോചനം
കഥകൾ
തിരുത്തുക- വെയിൽ ചായുമ്പോൾ നദിയോരം
- ആശുപത്രികൾ ആവശ്യപ്പെടുന്ന ലോകം
- ഗാന്ധിമാർഗ്ഗം
- കോക്‌ടെയ്‌ൽ സിറ്റി
- മാമ്പഴമഞ്ഞ
- സ്വർണ്ണമഹൽ
- മരണവിദ്യാലയം
- ബാർകോഡ്
- ഹരിത മോഹനവും മറ്റു കഥകളും
- മലിനീവിധമായ ജീവിതം
- നിത്യ സമീൽ
- വിഭാവരി
- സങ്കടമോചനം
- അപസർപ്പക പരബ്രഹ്മമൂർത്തി
- കഥ: സുസ്മേഷ് ചന്ത്രോത്ത്
- കഥാനവകം: സുസ്മേഷ് ചന്ത്രോത്ത്
- കട്ടക്കയം പ്രേമകഥ
തിരക്കഥകൾ
തിരുത്തുക- പകൽ
- ആതിര 10 സി.
- മരിച്ചവരുടെ കടൽ
- പത്മിനി
ബാലസാഹിത്യം
തിരുത്തുക- അമുദക്കുട്ടിയുടെ ചിത്രപ്രദർശനം
- കൂഹൂ ഗ്രാമത്തിലെ കുഴപ്പക്കാരൻ
നാടകങ്ങൾ
തിരുത്തുക- മത്തങ്ങാവിത്തുകളുടെ വിലാപം
- ആനിദൈവം
ലേഖനങ്ങൾ
തിരുത്തുക- അസാധാരണ ഓർമ്മകളും സാധാരണ അനുഭവങ്ങളും
- അംശം ദേശത്തിന്റെ സുവിശേഷങ്ങൾ
- സമസ്ത ദേശം ഡോട്ട് കോം
- ഡിസമ്പറിലെ കിളിമുട്ടകൾ (ബ്ലോഗ് എഴുത്തുകൾ)
- സുഭാഷ് ചന്ദ്രബോസിന് നേരെ ഇപ്പോൾ ആരും നോക്കാറില്ല
പുരസ്കാരങ്ങൾ
തിരുത്തുക- ഡിസി ബുക്സ് നോവൽ കാർണിവൽ അവാർഡ് (2004)
- കെ.എ.കൊടുങ്ങല്ലൂർ കഥാപുരസ്കാരം (2009)
- ഇടശ്ശേരി അവാർഡ്
- അങ്കണം-ഇ പി സുഷമ എൻഡോവ്മെൻറ്
- ജേസി ഫൌണ്ടേഷൻ അവാർഡ്
- പ്രൊഫ.വി.രമേഷ് ചന്ദ്രൻ കഥാപുരസ്കാരം
- ഗീതാ ഹിരണ്യൻ എൻഡോവ്മെന്റ് പുരസ്‌കാരം - കേരള സാഹിത്യ അക്കാദമി പുരസ്‌കാരം 2010 - സ്വർണ്ണ മഹൽ - 2010 [4]
- സാഹിത്യശ്രീ പുരസ്‌കാരം
- തോപ്പിൽ രവി അവാർഡ്
- 2009-ലെ സംസ്ഥാന ടെലിവിഷൻ അവാർഡ് - തിരക്കഥ- ആതിര 10.സി.[3]
- കേന്ദ്ര സാഹിത്യ അക്കാദമിയുടെ 2012ലെ യുവ സാഹിത്യ പുരസ്‌കാരം (മരണവിദ്യാലയം)[5]
- ചെറുകാട് അവാർഡ് (2012) - ബാർ കോഡ് [6]
- ടി.വി. കൊച്ചുബാവ കഥാപുരസ്കാരം (2013)
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2010-01-04. Retrieved 2009-05-12.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2009-10-24. Retrieved 2009-05-12.
- ↑ 3.0 3.1 "ആർക്കൈവ് പകർപ്പ്". Archived from the original on 2015-07-21. Retrieved 2011-09-05.
- ↑ കേരള സാഹിത്യ അക്കാദമി അവാർഡുകൾ- കേരള സാഹിത്യ അക്കാദമി വെബ്‌സൈറ്റ്
- ↑ "പ്രസന്നകുമാറിനും സുസ്‌മേഷ് ചന്ത്രോത്തിനും കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരം". മാതൃഭൂമി. Archived from the original on 2012-02-14. Retrieved 14 ഫെബ്രുവരി 2012.
- ↑ "ചെറുകാട് അവാർഡ് സുസ്മേഷ് ചന്ത്രോത്തിനു്". മലയാള മനോരമ. Retrieved 17 ഒക്ടോബർ 2012.[പ്രവർത്തിക്കാത്ത കണ്ണി]