മലയാള ബാലസാഹിത്യകാരനായ മലയത്ത് അപ്പുണ്ണി മലപ്പുറം ജില്ലയിലെ തെക്കൻകുറ്റുരിൽ 1943 ആഗസ്റ്റ് 15-ന് ജനിച്ചു. തെക്കൻകുറ്റൂർ എൽ.പി.സ്‌കൂൾ, വെട്ടത്തു പുതിയങ്ങാടി യു.പി.സ്‌കൂൾ, തിരൂർ ഗവ. ഹൈസ്‌കൂൾ എന്നിവിടങ്ങളിൽ വിദ്യാഭ്യാസം നടത്തി. എൻ.സി.സി. ഡിപ്പാർട്ട്‌മെന്റിൽ മാനേജർ ആയി വിരമിച്ചു.

മലയത്ത് അപ്പുണ്ണി
ജനനം1943 ആഗസ്റ്റ് 15
മലപ്പുറം ജില്ല
തൊഴിൽസാഹിത്യകാരൻ
ദേശീയത ഇന്ത്യ
പൗരത്വംഇന്ത്യൻ
Genreകവിത, ബാലസാഹിത്യം
പങ്കാളിസി. അംബുജാക്ഷി
കുട്ടികൾഅപർണ, അനിൽ

കൃതികൾ തിരുത്തുക

കവിതാസമാഹാരങ്ങൾ തിരുത്തുക

  • അറവുമാടുകൾ
  • കാർത്തികനക്ഷത്രം
  • തെക്കോട്ടുളള തീവണ്ടി
  • ഞാവൽപ്പഴങ്ങൾ
  • പുഴക്കരയിൽ
  • ഓണത്തുമ്പികൾ

ബാലസാഹിത്യം തിരുത്തുക

  • കാഴ്‌ചബംഗ്ലാവ്‌
  • നിറങ്ങൾ
  • തേൻതുളളികൾ
  • വെളിച്ചം
  • പഞ്ചാരമിഠായി
  • പഞ്ചവർണ്ണക്കിളികൾ
  • കാക്കകൾ
  • കുഞ്ഞിക്കുട്ടനും കൂട്ടുകാരും
  • കുഞ്ഞൻകുറുക്കൻ
  • കുഞ്ഞൻകുറുക്കനും കുട്ടൻകരടിയും
  • കിട്ടുപ്പണിക്കർ
  • കമ്പിളിക്കുപ്പായം
  • വാസുവിന്റെ കഥ

പുരസ്കാരങ്ങൾ തിരുത്തുക

ബാലസാഹിത്യത്തിന് നൽകിയ സമഗ്രസംഭാവനകൾ പരിഗണിച്ച് കേന്ദ്ര സാഹിത്യ അക്കാദമിയുടെ ബാല സാഹിത്യ പുരസ്കാരം ലഭിച്ചിട്ടുണ്ട്. [1]സംസ്‌ഥാന ബാലസാഹിത്യ ഇൻസ്‌റ്റിറ്റ്യൂട്ടിന്റെ 1997-ലെ കവിതയ്‌ക്കുളള അവാർഡ്‌ (തേൻതുളളികൾ), കേരള സാഹിത്യ അക്കാദമിയുടെ 1998-ലെ ബാലസാഹിത്യ കൃതിയ്‌ക്കുളള അവാർഡ്‌ (കമ്പിളിക്കുപ്പായം) എന്നീ പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്‌. പച്ചിലയുടെ ചിരി എന്ന കവിതാസമാഹാരത്തിന് 2010-ലെ കൃഷ്ണഗീതി പുരസ്കാരം ലഭിച്ചിട്ടുണ്ട് [2] 2010-ൽ കേരള സാഹിത്യ അക്കാദമി ഇദ്ദേഹത്തിന് സമഗ്രസംഭാവനയ്ക്കായുള്ള പുരസ്കാരം നൽകുകയുണ്ടായി.[3]

അവലംബം തിരുത്തുക

  1. "അനുജ അകത്തൂട്ടിന് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം; ബാലസാഹിത്യത്തിൽ മലയത്ത് അപ്പുണ്ണി". http://www.chandrikadaily.com. ചന്ദ്രിക. June 14, 2019. Retrieved 31 ജൂലൈ 2020. {{cite web}}: External link in |website= (help)
  2. ദി ഹിന്ദു ഓൺലൈൻ എഡിഷൻ 2010 ഒക്ടോബർ 21.
  3. http://www.keralasahityaakademi.org/pdf/Award-Announcement-%2710.pdf

പുറത്തേയ്ക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=മലയത്ത്_അപ്പുണ്ണി&oldid=3671541" എന്ന താളിൽനിന്ന് ശേഖരിച്ചത്