എ. ശാന്തകുമാർ
ഒരു മലയാള നാടകകൃത്തായിരുന്നു എ. ശാന്തകുമാർ (മരണം :16ജൂൺ 2021). 2010ൽ മികച്ച നാടകകൃത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയിട്ടുണ്ട്.[1]
എ. ശാന്തകുമാർ | |
---|---|
പ്രമാണം:Santha kumar Calicut.jpg | |
ജനനം | കോഴിക്കോട് |
മരണം | 2021 ജൂൺ 16 |
Nationality | ഇന്ത്യൻ |
Genre | നാടകകൃത്ത് |
Notable awards | 2010ൽ മികച്ച നാടകകൃത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം, കേരള സംഗീത നാടക അക്കാദമി അവാർഡ്< |
ജീവിതരേഖതിരുത്തുക
കോഴിക്കോട് പറമ്പിൽ സ്വദേശിയാണ്. കോഴിക്കാട് ആർട്സ് ആൻഡ് സയൻസ് കോളജിൽനിന്നും ബിരുദ പഠനത്തിനുശേഷം നാടകരംഗത്തേക്കിറങ്ങിയ ശാന്തന്റെ ആദ്യ നാടകം 'കർക്കിടക'മാണ്. സ്‌കൂൾ കലോൽവങ്ങളിൽ ശ്രദ്ധേയമായ നാടകങ്ങൾ രചിക്കുകയും സംവിധാനം ചെയ്യുകയും ചെയ്തിട്ടുണ്ട്. ആഗോളവൽക്കരണത്തിന്റെ പ്രതിസന്ധിയെ മുൻകൂട്ടി വിവരിച്ച ന്റെ പുള്ളിപൈ കരയാണ് എന്ന നാടകം കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ അവതരിപ്പിക്കപ്പെട്ടിരുന്നു. നാടകരചന, സംവിധാനം എന്നീ മേഖലകളിൽ തിളങ്ങി. അറുപതിലധികം നാടകങ്ങൾ എഴുതിയിട്ടുണ്ട്. കുരുവട്ടൂർ പഞ്ചായത്ത് അംഗമായി പ്രവർത്തിച്ചിട്ടുണ്ട്. മരം പെയ്യുന്നു, കർക്കടകം, രാച്ചിയമ്മ, കറുത്ത വിധവ, ചിരുത ചിലതൊക്കെ മറന്നുപോയി, കുരുടൻ പൂച്ച, പതിമൂന്നാം വയസ്, ന്റെ പുള്ളിപൈ കരയാണ്, ഒറ്റ രാത്രിയുടെ കാമുകിമാർ എന്നിവയാണ് പ്രധാന നാടകങ്ങൾ. ഭൂമിയിലെ മനോഹര സ്വകാര്യം എന്ന സിനിമയ്ക്ക് തിരക്കഥ എഴുതിയിട്ടുണ്ട്.
അർബുദരോഗത്തിന് ചികിത്സയിലായിരിക്കെ 2021 ജൂൺ 16 ന് അന്തരിച്ചു.[2] ഭാര്യ:ഷൈനി. മക്കൾ: നീലാഞ്ജന. മരണമടഞ്ഞ പ്രമുഖ മലയാള നിരൂപകൻ എ. സോമൻ സഹോദരനാണ്.
കൃതികൾതിരുത്തുക
പുരസ്കാരങ്ങൾതിരുത്തുക
- കേരള സാഹിത്യ അക്കാദമി പുരസ്കാരം[5]
- അബുദാബി ശക്തി അവാർഡ്[5]
- കേരള സംഗീത നാടക അക്കാദമി അവാർഡ്[5]
- കേരള സാഹിത്യ അക്കാദമി എൻഡോവ്മെൻറ്[5]
- തോപ്പിൽ ഭാസി അവാർഡ്[5]
- ബാലൻ കെ. നായർ അവാർഡ്[5]
- അറ്റ്ലസ് കൈരളി അവാർഡ്[5]
- കേരള സാഹിത്യ അക്കാദമി അവാർഡ്[5]
- ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് അവാർഡ്[5]
- ഭരത് മുരളി അവാർഡ്[5]
- പവനൻ ഫൗണ്ടേഷൻ അവാർഡ്[5]
- അബൂദബി ശക്തി അവാർഡ്[5]
- ഇടശ്ശേരി അവാർഡ്[5]
അവലംബംതിരുത്തുക
- ↑ http://www.keralasahityaakademi.org/ml_awardb.htm
- ↑ "നാടകകൃത്ത് എ ശാന്തകുമാർ അന്തരിച്ചു". ശേഖരിച്ചത് 2021-06-19.
- ↑ 3.0 3.1 3.2 3.3 3.4 "നാടകകൃത്ത് എ ശാന്തകുമാർ അന്തരിച്ചു". Mathrubhumi. ശേഖരിച്ചത് 2021-06-17.
- ↑ http://www.keralasahityaakademi.org/ml_aw19.htm
- ↑ 5.00 5.01 5.02 5.03 5.04 5.05 5.06 5.07 5.08 5.09 5.10 5.11 5.12 ലേഖകൻ, മാധ്യമം (2021-06-16). "നാടക സംവിധായകൻ എ. ശാന്തകുമാർ അന്തരിച്ചു | Madhyamam". ശേഖരിച്ചത് 2021-06-17.