എം.ആർ. ചന്ദ്രശേഖരൻ
നിരൂപകൻ, പത്രപ്രവർത്തകൻ, കോളേജധ്യാപകൻ എന്നീ നിലകളിൽ ശ്രദ്ധേയനായ എം.ആർ. ചന്ദ്രശേഖരൻ 1929 ലാണ് ജനിച്ചത്. ഇദ്ദേഹം മദിരാശി യൂണിവേഴ്‌സിറ്റിയിൽനിന്ന് ബി.ഒ.എൽ ബിരുദവും കേരളയൂണിവേഴ്‌സിറ്റിയിൽനിന്ന് എം.എ ബിരുദവും നേടി. സാഹിത്യത്തിൽ ഇദ്ദേഹം മുഖ്യമായി പ്രവർത്തിച്ചത് ഗ്രന്ഥവിമർശനത്തിന്റെയും തർജ്ജമകളുടെയും മേഖലകളിലാണ്. കോളേജധ്യാപക സംഘടനയുടെ പ്രതിനിധിയായി ഇദ്ദേഹം കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ സെനറ്റിലും സിൻഡിക്കേറ്റിലും അംഗമായിരുന്നു.
എം.ആർ. ചന്ദ്രശേഖരൻ | |
---|---|
ജനനം | 1929 |
തൊഴിൽ | സാഹിത്യകാരൻ |
ദേശീയത | ഇന്ത്യ |
പൗരത്വം | ഇന്ത്യൻ |
ശ്രദ്ധേയമായ രചന(കൾ) | മലയാളനോവൽ ഇന്നും ഇന്നലെയും |
കൃതികൾ
തിരുത്തുക- കേരളത്തിലെ പുരോഗമന സാഹിത്യപ്രസ്‌ഥാനത്തിന്റെ ചരിത്രം[1]
- എന്റെ ജീവിതകഥയിലെ എൻ.വി.പർവ്വം [2]
- കമ്യൂണിസം ചില തിരുത്തലുകൾ [3]
- ഉഴുതുമറിച്ച പുതുമണ്ണ് [4]
- ജോസഫ് മുണ്ടശ്ശേരി: വിമർശനത്തിന്റെ പ്രതാപകാലം [5]
- ഗോപുരം
- ഗ്രന്ഥപൂജ
- നിരൂപകന്റെ രാജ്യഭാരം
- സത്യവും കവിതയും
- ലഘുനിരൂപണങ്ങൾ
- കമ്മ്യൂണിസ്‌റ്റ് കവിത്രയം
- നാം ജീവിക്കുന്ന ഈ ലോകം
- മനുഷ്യാവകാശങ്ങൾ
- മാനത്തേയ്‌ക്കു നോക്കുമ്പോൾ
- ഉഴുതുമറിച്ച പുതുമണ്ണ്
- പടിവാതില്‌ക്കൽ
- കൊക്കോറോ
- മാറ്റിവെച്ചതലകൾ
- ജെങ്കിസ്‌ഖാൻ
- തിമൂർ
- മലയാളനോവൽ ഇന്നും ഇന്നലെയും
പുരസ്കാരങ്ങൾ
തിരുത്തുകമലയാളനോവൽ ഇന്നും ഇന്നലെയും എന്ന ഗ്രന്ഥത്തിന് 2010-ൽ നിരൂപണ-പഠനസാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയിട്ടുണ്ട്. [6]
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-04. Retrieved 2012-08-16.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-04. Retrieved 2012-08-16.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-04. Retrieved 2012-08-16.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-04. Retrieved 2012-08-16.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-04. Retrieved 2012-08-16.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-08-09. Retrieved 2012-08-16.
പുറത്തേയ്ക്കുള്ള കണ്ണികൾ
തിരുത്തുക- പുഴ.കോം Archived 2012-06-16 at the Wayback Machine.