മുചുകുന്ന്
കോഴിക്കോട് ജില്ലയിലെ ഒരു ഗ്രാമം
11°29′20″N 75°40′10″E / 11.48889°N 75.66944°E കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി താലൂക്കിൽ ഉള്ള ഒരു ഗ്രാമമാണ് മുചുകുന്ന്. കേരള ഗാന്ധി എന്നറിയപ്പെടുന്ന കേളപ്പജിയുടെ ജന്മദേശമാണ് ഇവിടം. കേളപ്പജി ഹരിജനങ്ങളുടെ സാമൂഹിക മുന്നേറ്റത്തിൻറെ ഭാഗമായി സ്വന്തം സ്ഥലത്ത് പാർപ്പിടങ്ങൾ നിർമ്മിച്ചുകൊടുത്ത വലിയമല കോളനി മുചുകുന്നിലാണ് സ്ഥിതിചെയ്യുന്നത്[1]. കൊയിലാണ്ടി എസ്.എ.ആർ.ബി.ടി.എം. ഗവൺമെന്റ് കോളേജു് മുചുകുന്നിലാണ് സ്ഥിതി ചെയ്യുന്നത്. ഇവിടെ, കടുക്കുഴി ചിറയും പുളിയഞ്ചേരി കുളവും സ്തിതിചെയ്യുന്നു.
മുചുകുന്ന് | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല(കൾ) | കോഴിക്കോട് ജില്ല |
ഏറ്റവും അടുത്ത നഗരം | കോഴിക്കോട് |
ലോകസഭാ മണ്ഡലം | Vatakara |
സാക്ഷരത | 78%% |
സമയമേഖല | IST (UTC+5:30) |
അതിരുകൾ
തിരുത്തുക- കിഴക്കു് - കീഴരിയൂർ ഗ്രാമ പഞ്ചായത്തു്
- പടിഞ്ഞാറു് - പാറക്കാട് , അകലാപ്പുഴ
- തെക്കു്-മൂടാടി
- വടക്കു്അകലാപ്പുഴ
സാംസ്കാരിക കേന്ദ്രങ്ങൾ
തിരുത്തുകമുചുകുന്നു് വായനശാല
വ്യവസായങ്ങൾ
തിരുത്തുക- മുചുകുന്നു് ഓട്ടു് കമ്പനി
- മുചുകുന്നു് കളിമൺ ഫാക്ടറി
- ഖാദി യൂണിറ്റു് മുചുകുന്നു്
- സീസൺ ബ്രഡ്ഡ് കമ്പനി
- മാണീസ്' അവിൽ മിൽ
- കളിമൺ പാത്ര നിർമ്മാണശാല
വിദ്യാലയങ്ങൾ
തിരുത്തുക- മുചുകുന്ന് നോർത്ത് യു.പി. സ്കൂൾ
- മുചുകുന്ന് സൗത്ത് യു.പി.സ്കൂൾ
- കൊളക്കാട് മിക്സഡ് എ.ൽ.പി.സ്കൂൾ
ദേവാലയങ്ങൾ
തിരുത്തുക- മുചുകുന്ന് കോട്ട- ശിവക്ഷേത്രം
- മുചുകുന്ന് കോവിലകം ക്ഷേത്രം
- ദൈവത്തും കാവ് പരദേവത ക്ഷേത്രം
- അരീക്കണ്ടി ഭഗവതി ക്ഷേത്രം
- പാപ്പാരി പരദേവതാ ക്ഷേത്രം
- വാഴയിൽ ശ്രീ ഭഗവതി ക്ഷേത്രം
ആശുപത്രി
തിരുത്തുക- ഗവണ്മന്റ് ആയ്യുർവേദ ഡിസ്പൻസറി മുചുകുന്ന്
- ഗവണ്മന്റ് ആയ്യുർവേദ ഡിസ്പൻസറി പുളിയഞ്ചേരി
പോസ്റ്റോഫീസ്
തിരുത്തുക- മുചുകുന്ന് പോസ്റ്റോഫീസ്
അവലംബം
തിരുത്തുക- ↑ "അഴകേറ്റി നിൽക്കുന്ന അകലാപ്പുഴയും കന്യാവനങ്ങളും, കുട്ടനാടിനെ വെല്ലുന്ന കാഴ്ചകളൊരുക്കി മുചുകുന്ന്". mathrubhumi. 2023-05-03.