ഭരതന്റെ സംവിധാനത്തിൽ ബേബി ശ്യാമിലി, ജയറാം, നെടുമുടി വേണു, ഉർവശി എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1990-ൽ പ്രദർശനത്തിനിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് മാളൂട്ടി. സുപ്രിയ ഇന്റർനാഷണലിന്റെ ബാനറിൽ അജിത ഹരി നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് ഗാന്ധിമതി ആണ്. കളിച്ചു കൊണ്ടിരിക്കുമ്പോൾ കുഴിയിലേക്ക് വീണ ഒരു കുഞ്ഞിനെ രക്ഷപ്പെടുത്തുന്നതാണ് ഈ ചിത്രത്തിന്റെ ഇതിവൃത്തം. കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് ജോൺപോൾ ആണ്.

മാളൂട്ടി
സ്ക്രീൻഷോട്ട്
സംവിധാനംഭരതൻ
നിർമ്മാണംഅജിത ഹരി
രചനജോൺപോൾ
അഭിനേതാക്കൾബേബി ശ്യാമിലി
ജയറാം
നെടുമുടി വേണു
ഉർവശി
സംഗീതംജോൺസൺ
ഗാനരചനപഴവിള രമേശൻ
ഛായാഗ്രഹണംവേണു
ചിത്രസംയോജനംബി. ലെനിൻ
വി.ടി. വിജയൻ
സ്റ്റുഡിയോസുപ്രിയ ഇന്റർനാഷണൽ
വിതരണംഗാന്ധിമതി
റിലീസിങ് തീയതി1990
രാജ്യംഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾ തിരുത്തുക

സംഗീതം തിരുത്തുക

പഴവിള രമേശൻ എഴുതിയ ഇതിലെ ഗാനങ്ങൾക്ക് സംഗീതം പകർന്നത് ജോൺസൺ ആണ്.

ഗാനങ്ങൾ
  1. മൗനത്തിൻ ഇടനാഴിയിൽ ഒരു ജാലകം – സുജാത മോഹൻ, കെ.ജെ. യേശുദാസ്
  2. മൗനത്തിൻ ഇടനാഴിയിൽ ഒരു ജാലകം – കെ.ജെ. യേശുദാസ്
  3. മൗനത്തിൻ ഇടനാഴിയിൽ ഒരു ജാലകം – സുജാത മോഹൻ
  4. സ്വർഗ്ഗങ്ങൾ സ്വപ്നം കാണും – ജി. വേണുഗോപാൽ, സുജാത മോഹൻ

അണിയറ പ്രവർത്തകർ തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക


"https://ml.wikipedia.org/w/index.php?title=മാളൂട്ടി&oldid=3308608" എന്ന താളിൽനിന്ന് ശേഖരിച്ചത്