പൂജപ്പുര ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം
പൂജപ്പുര സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം കേരളത്തിലെ കൊല്ലം ജില്ലയിൽ സ്ഥിതിചെയ്യുന്ന ഒരു ക്ഷേത്രമാണ്. ദേശീയപാത 744 കടന്നുപോകുന്ന ചന്ദനത്തോപ്പ് -കേരളപുരം ഭാഗത്തോടു ചേർന്ന് എടവട്ടം എന്ന പ്രദേശത്താണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്.[1][2] ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ സുബ്രഹ്മണ്യനാണ്.[അവലംബം ആവശ്യമാണ്] ഇവിടുത്തെ പ്രതിഷ്ഠയ്ക്കു 'പൂജപ്പുരേശ്വരൻ' എന്നും പേരുണ്ട്.[അവലംബം ആവശ്യമാണ്] എല്ലാ സുബ്രമണ്യക്ഷേത്രങ്ങളിലേതും പോലെ തൈപ്പൂയമാണ് ഇവിടുത്തെയും പ്രധാന ആഘോഷം.[അവലംബം ആവശ്യമാണ്] അന്നേ ദിവസം പറക്കും കാവടി, കാവടിയാട്ടം, മയിലാട്ടം തുടങ്ങിയ കലാപരിപാടികളും പ്രത്യേക പൂജകളും നടക്കാറുണ്ട്.[അവലംബം ആവശ്യമാണ്] പങ്കുനി ഉത്രവും ഒരു പ്രധാന ആഘോഷമാണ്.[അവലംബം ആവശ്യമാണ്] ചന്ദനത്തോപ്പ് തീവണ്ടി നിലയത്തിൽ നിന്ന് 2 കിലോമീറ്റർ അകലെയാണ് പൂജപ്പുര സുബ്രമണ്യസ്വാമി ക്ഷേത്രം സ്ഥിതിചെയ്യുന്നത്.[3]
പൂജപ്പുര ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം | |
---|---|
നിർദ്ദേശാങ്കങ്ങൾ: | 8°56′24″N 76°38′51″E / 8.94000°N 76.64750°E |
പേരുകൾ | |
മറ്റു പേരുകൾ: | പൂജപ്പുര സുബ്രഹ്മണ്യ ക്ഷേത്രം |
സ്ഥാനം | |
രാജ്യം: | ഇന്ത്യ |
സംസ്ഥാനം/പ്രൊവിൻസ്: | കേരളം |
ജില്ല: | കൊല്ലം ജില്ല |
പ്രദേശം: | എടവട്ടം, കേരളപുരം |
വാസ്തുശൈലി, സംസ്കാരം | |
പ്രധാന പ്രതിഷ്ഠ: | സുബ്രഹ്മണ്യൻ |
പ്രധാന ഉത്സവങ്ങൾ: | തൈപ്പൂയം |
അവലംബം
തിരുത്തുക- ↑ "പൂജപ്പുര സുബ്രഹ്മണ്യ ക്ഷേത്രത്തിൽ സ്കന്ദപുരാണ വിചാരസത്രം". മലയാള മനോരമ. 2017-05-04. Retrieved 8 August 2018.
- ↑ വിക്കിമാപ്പിയ
- ↑ ഗൂഗിൾ മാപ്സ്