എ.എം. ആരിഫ്

ഇന്ത്യയിലെ ഒരു രാഷ്ട്രീയ പ്രവർത്തകൻ
(എ. എം. ആരിഫ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

അഡ്വക്കേറ്റ് എ. എം. ആരിഫ് ആലപ്പുഴ മുൻ ലോകസഭാംഗമാണ്. 2006 മുതൽ ആലപ്പുഴ ജില്ലയിലെ അരൂർ നിയമസഭാമണ്ഡലത്തിൽ നിന്നുള്ള കേരള നിയമസഭാംഗമായിരുന്നു. നിലവിൽ ലോകസഭ അംഗമാണ്. ഇടതുപക്ഷ ജനാധിപത്യ മുന്നണി പ്രതിനിധിയായ ആരിഫ് 2016ലെ  കേരള നിയമസഭാതിരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ വോട്ട് നേടിയ   സ്ഥാനാർത്ഥികളിൽ മൂന്നാം സ്ഥാനത്താണ്. 2006ൽ കൃഷി മന്ത്രിയായിരുന്ന കെ. ആർ. ഗൗരിയമ്മയെ പരാജയപ്പെടുത്തി[1] കേരള നിയമസഭാംഗമായ എ.എം. ആരിഫ് 2019 ഏപ്രിലിൽ നടക്കുന്ന 17ാമത് ലോകസഭാ തിരഞ്ഞെടുപ്പിൽ ആലപ്പുഴ ലോകസഭാ മണ്ഡലത്തിൽ നിന്നും ഷാനിമോൾ ഉസ്മാനെ പരാജയപ്പെടുത്തി വിജയിച്ചു. 2017ൽ ഇന്ത്യയിലെ ഏറ്റവും മികച്ച നിയമസഭാ സാമാജികനുള്ള കാശ്മീർ ടു കേരള സോഷ്യൽ ഫൗണ്ടേഷൻ അവാർഡ് നേടി. നിലവിൽ സി.പി.എം. ആലപ്പുഴ ജില്ലാ കമ്മിറ്റി അംഗമാണ്.

എ.എം. ആരിഫ്
ലോക്സഭ അംഗം
ഓഫീസിൽ
മേയ് 24 2019 – 2024 JUNE 4
മുൻഗാമികെ.സി. വേണുഗോപാൽ
പിൻഗാമിKC VENUGOPAL
മണ്ഡലംആലപ്പുഴ
കേരളനിയമസഭയിലെ അംഗം
ഓഫീസിൽ
മേയ് 13 2006 – മേയ് 31 2019
മുൻഗാമികെ.ആർ. ഗൗരിയമ്മ
പിൻഗാമിഅഡ്വ ഷാനിമോൾ ഉസ്മാൻ
മണ്ഡലംഅരൂർ
വ്യക്തിഗത വിവരങ്ങൾ
ജനനം (1964-05-20) 20 മേയ് 1964  (60 വയസ്സ്)
മാന്നാർ
രാഷ്ട്രീയ കക്ഷിസി.പി.എം.
പങ്കാളിഷഹനാസ് ആരിഫ്
കുട്ടികൾഒരു മകൻ ഒരു മകൾ
മാതാപിതാക്കൾ
  • അബ്ദുൾ മജീദ് (അച്ഛൻ)
  • നബീസ (തങ്കമ്മ) (അമ്മ)
വസതിആലപ്പുഴ
As of ഓഗസ്റ്റ് 28, 2020
ഉറവിടം: നിയമസഭ

ജീവിത രേഖ

തിരുത്തുക

പോലീസ് ഉദ്യോഗസ്ഥനായിരുന്ന അബ്ദുൾ മജീദിന്റെയും നബീസ(തങ്കമ്മ)യുടെയും മൂന്നു മക്കളിൽ മൂത്തമകനായ ആരിഫ് 1964 മെയ് 24ന് ആലപ്പുഴ ജില്ലയിൽ ജനിച്ചു. ആലപ്പുഴ വൈ.എം.സി.എ. എൽ.പി. സ്‌കൂൾ, ആലപ്പുഴ ലിയോ തേർട്ടീൻത് സ്‌കൂൾ, കുത്തിയതോട് ഇ.സി.ഇ.കെ. യൂണിയൻ സ്‌കൂൾ എന്നിവിടങ്ങളിലായി സ്‌കൂൾ പഠനവും ആലപ്പുഴ എസ്.ഡി. കോളേജിൽ പ്രീഡിഗ്രിയും ചേർത്തല എസ്. എൻ. കോളേജിൽ ബി.എസ്.സി.യും പൂർത്തിയാക്കി.

തിരുവനന്തപുരം ലോ അക്കാദമി ലോ കോളേജിൽ നിന്ന് നിയമബിരുദം നേടിയ എ. എം. ആരിഫ് ചേർത്തല കോടതിയിൽ അഭിഭാഷകനായും സേവനമനുഷ്ഠിച്ചു.

ആരിഫിന്റെ ഭാര്യ ഡോ. ഷഹനാസ് ആലപ്പുഴയിലും എറണാകുളത്തും ഒബീസിറ്റി ആൻഡ് വെയിറ്റ് മാനേജ്‌മെന്റ് ക്ലിനിക് നടത്തുന്നു. ബികോം പഠനം പൂർത്തിയാക്കിയ സൽമാനും  വിദ്യാർത്ഥിനിയായ റിസ്വാനയുമാണ് മക്കൾ.

രാഷ്ട്രീയ ജീവിതം

തിരുത്തുക

ബി. എസ്.സി. സുവോളജി പഠനകാലത്ത് ചേർത്തല എസ്.എൻ കോളേജിലെ എസ്.എഫ്.ഐ.യിലൂടെ രാഷ്ട്രീയ ജീവിതത്തിന് തുടക്കം കുറിച്ചു. കോളേജ് യൂണിയൻ മാഗസിൻ എഡിറ്ററായും ചെയർമാനായും തിരഞ്ഞെടുക്കപ്പെട്ടു. ഗുരുനിത്യചൈതന്യയതി, ബിഷപ് പൗലോസ് മാർ പൗലോസ് തുടങ്ങിയ പ്രശസ്ത വ്യക്തികളെ പങ്കെടുപ്പിച്ച് ആരിഫ് കലാലയ യൂണിയൻ പ്രവർത്തനം ശ്രദ്ധേയമാക്കി. എസ്. എഫ്. ഐ. മാരാരിക്കുളം ഉപഭാരവാഹി, ചേർത്തല ഏരിയ സെക്രട്ടറി, പ്രസിഡന്റ്, ആലപ്പുഴ ജില്ലാ വൈസ് പ്രസിഡന്റ്, സെക്രട്ടറി തുടങ്ങിയ ചുമതലകളും വഹിച്ചു. എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റിയംഗം, ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റിയംഗം എന്നീ നിലകളിലും പ്രവർത്തിച്ചു.

എസ്.എൻ. കോളേജ് പഠനകാലത്ത് പോലീസ് ക്വാർട്ടേഴ്‌സിൽ താമസിച്ചുകൊണ്ട് ആരിഫ് രാഷ്ട്രീയ പ്രവർത്തനം നടത്തിയതിന്റെ പേരിൽ പോലീസ് ഉദ്യോഗസ്ഥനായിരുന്ന ആരിഫിന്റെ പിതാവിനെ ചേർത്തലയിൽ നിന്നും കൈനകരിയ്ക്കു സ്ഥലം മാറ്റി. തുടർന്ന് ആരിഫിനെയും കുടുംബത്തെയും ക്വാർട്ടേഴ്‌സിൽ നിന്നും എസ്.പി.യുടെ ഉത്തരവ് പ്രകാരം ഇറക്കിവിട്ടു.

തിരുവനന്തപുരം ലോ അക്കാഡമി ലോ കോളേജിൽ ഒന്നാം വർഷ നിയമ വിദ്യാർത്ഥി ആയിരിക്കുമ്പോൾ ആലപ്പുഴ ജില്ലാ കൗൺസിൽ പ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ടു. ജി. സുധാകരൻ പ്രസിഡന്റായിരുന്ന ജില്ലാ കൗൺസിലിൽ മുതിർന്ന നേതാക്കളായിരുന്ന എൻ. പി. തണ്ടാർ, അഡ്വ. ജനാർദ്ദന പ്രഭു, മുഹമ്മദാലി സാഹിബ് തുടങ്ങിയവരോടൊപ്പം ആരിഫ് പ്രവർത്തിച്ചു. ഈ കാലയളവിൽ തന്നെ കേരള സർവകലാശാല സെനറ്റ് അംഗമായും തിരഞ്ഞെടുക്കപ്പെട്ടു.

ജില്ലാ കൗൺസിൽ അംഗമായിരിക്കെ വിദ്യാർത്ഥികളുടെ യാത്രാ കൺസഷൻ സമരത്തിന് നേതൃത്വം നൽകിയ ആരിഫ് പോലീസ് അറസ്റ്റിലായി. 26 വിദ്യാർത്ഥികളോടൊപ്പം ആലപ്പുഴ സബ്ജയിലിൽ റിമാന്റ് ചെയ്യപ്പെട്ടു.

1986ൽ സി.പി.എം. പാർട്ടി അംഗമായ അദ്ദേഹം ചേർത്തല ടൗൺ ഈസ്റ്റ് ലോക്കൽ കമ്മിറ്റി, ചേർത്തല ഏരിയ കമ്മിറ്റി തുടങ്ങിയ ഘടകങ്ങളിലും പ്രവർത്തിച്ചു. 1996ൽ സി.പി.ഐ.(എം.) ആലപ്പുഴ ജില്ലാ കമ്മിറ്റി അംഗമായി. 2000 മുതൽ 2006ൽ എം.എൽ.എ. ആയി തിരഞ്ഞെടുക്കപ്പെടുന്നത് വരെ സി.പി.ഐ. (എം) ചേർത്തല ഏരിയ സെക്രട്ടറിയുടെ ചുതമലയും നിർവഹിച്ചു. ഏരിയ സെക്രട്ടറിയായി പ്രവർത്തിക്കുന്ന കാലയളവിൽ മുത്തങ്ങയിൽ ആദിവാസികളെ വെടിവെച്ചു കൊന്ന സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ടുള്ള പ്രക്ഷോഭത്തിന് നേതൃത്വം നൽകിയതിനെ തുടർന്ന് ക്രൂരമായ ലാത്തി ചാർജ്ജിനു വിധേയനായി തുടയ്ക്കും നട്ടെല്ലിനും പരിക്കേറ്റു.

2006ൽ കൃഷി മന്ത്രിയായിരുന്ന കെ. ആർ. ഗൗരിയമ്മയെ 4650 വോട്ടിനു പരാജയപ്പെടുത്തി കേരള നിയമസഭയിലെത്തി. തുടർന്ന് 2011ൽ സിറ്റിംഗ് എം.എൽ.എ.യും ആലപ്പുഴ ഡി.സി.സി. പ്രസിഡന്റുമായിരുന്ന അഡ്വ. എ.എ. ഷുക്കൂറിനെ 16850 വോട്ടിനു പരാജയപ്പെടുത്തി. 2016ൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കെ.പി.സി.സി. ജനറൽ സെക്രട്ടറിയും യു.ഡി.എഫ്. ആലപ്പുഴ ജില്ലാ ചെയർമാനുമായ അഡ്വ. സി.ആർ. ജയപ്രകാശിനെ 38519 വോട്ടിനാണ് ആരിഫ് പരാജയപ്പെടുത്തിയത്.

തിരഞ്ഞെടുപ്പുകൾ

തിരുത്തുക
തിരഞ്ഞെടുപ്പുകൾ
വർഷം മണ്ഡലം വിജയി പാർട്ടി മുഖ്യ എതിരാളി പാർട്ടി
2006 അരൂർ നിയമസഭാമണ്ഡലം എ.എം. ആരിഫ് സി.പി.ഐ (എം), എൽ.ഡി.എഫ്. കെ.ആർ. ഗൗരിയമ്മ ജനാധിപത്യ സംരക്ഷണ സമിതി, യു.ഡി.എഫ്
2011 അരൂർ നിയമസഭാമണ്ഡലം എ.എം. ആരിഫ് സി.പി.ഐ (എം), എൽ.ഡി.എഫ്. എ.എ.ഷുക്കൂർ കോൺഗ്രസ്സ് (ഐ), യു.ഡി.എഫ്
2016 അരൂർ നിയമസഭാമണ്ഡലം എ.എം. ആരിഫ് സി.പി.ഐ (എം), എൽ.ഡി.എഫ്. സി.ആർ. ജയപ്രകാശ് കോൺഗ്രസ്സ് (ഐ), യു.ഡി.എഫ്
2019 ആലപ്പുഴ ലോക്സഭാമണ്ഡലം എ.എം. ആരിഫ് സി.പി.ഐ (എം), എൽ.ഡി.എഫ്, ഷാനിമോൾ ഉസ്‌മാൻ കോൺഗ്രസ്സ് (ഐ), യു.ഡി.എഫ്

|2024 |ആലപ്പുഴ ലോകസഭ മണ്ഡലം |കെസി വേണു ഗോപാൽ

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2020-02-23. Retrieved 2021-08-11.
പതിനേഴാം ലോകസഭയിൽ കേരളത്തിൽ നിന്നുള്ള അംഗങ്ങൾ  
രാജ്‌മോഹൻ ഉണ്ണിത്താൻ | കെ. സുധാകരൻ | കെ. മുരളീധരൻ | രാഹുൽ ഗാന്ധി | എം.കെ. രാഘവൻ | പി.കെ. കുഞ്ഞാലിക്കുട്ടി | എം.പി. അബ്ദുസമദ് സമദാനി | ഇ.ടി. മുഹമ്മദ് ബഷീർ | വി.കെ. ശ്രീകണ്ഠൻ | രമ്യ ഹരിദാസ് | ടി.എൻ. പ്രതാപൻ | ബെന്നി ബെഹനാൻ | ഹൈബി ഈഡൻ| ഡീൻ കുര്യാക്കോസ് | തോമസ് ചാഴിക്കാടൻ | എ.എം. ആരിഫ് | കൊടിക്കുന്നിൽ സുരേഷ് | ആന്റോ ആന്റണി | എൻ.കെ. പ്രേമചന്ദ്രൻ | അടൂർ പ്രകാശ് | ശശി തരൂർ
"https://ml.wikipedia.org/w/index.php?title=എ.എം._ആരിഫ്&oldid=4094443" എന്ന താളിൽനിന്ന് ശേഖരിച്ചത്