ഷാനിമോൾ ഉസ്മാൻ

ഇന്ത്യയിലെ ഒരു രാഷ്ട്രീയ പ്രവർത്തക

കേരളത്തിൽ നിന്നുള്ള ഒരു ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതാവാണ് ഷാനിമോൾ ഉസ്മാൻ. കേരളത്തിൽ നിന്ന് എ.ഐ.സി.സി. സെക്രട്ടറിയായ ആദ്യ വനിതയാണ് ഷാനിമോൾ ഉസ്മാൻ.[1] 2019 മുതൽ 2021 മെയ് വരെ അരൂർ നിയോജക മണ്ഡലത്തിൽ നിന്നുള്ള നിയമസഭാംഗമായിരുന്നു.[2]

ഷാനിമോൾ ഉസ്മാൻ
കേരള നിയമസഭാംഗം
ഓഫീസിൽ
ഒക്ടോബർ 28 2019 – മേയ് 3 2021
മുൻഗാമിഎ.എം. ആരിഫ്
പിൻഗാമിദലീമ ജോജോ
മണ്ഡലംഅരൂർ
വ്യക്തിഗത വിവരങ്ങൾ
ജനനം (1966-05-30) 30 മേയ് 1966  (58 വയസ്സ്)
തകഴി
രാഷ്ട്രീയ കക്ഷികോൺഗ്രസ്
പങ്കാളിഎ. മുഹമ്മദ് ഉസ്‌മാൻ
മാതാപിതാക്കൾ
  • എ. ഇബ്രാഹിം കുട്ടി (അച്ഛൻ)
  • ടി.ഇ.സൂറാക്കുട്ടി (അമ്മ)
As of ഓഗസ്റ്റ് 28, 2020
ഉറവിടം: മൈനേത

ജീവിതരേഖ

തിരുത്തുക

ആലപ്പുഴ തകഴി കുന്നുമ്മ വലിയപുരയ്ക്കൽ ഇബ്രാഹിംകുഞ്ഞിന്റെ മകളായി ജനനം. ആലപ്പുഴ എസ്.ഡി. കോളേജിൽ പ്രീഡിഗ്രിക്ക് പഠിക്കുമ്പോൾ കെ.എസ്.യു. വിലൂടെ രാഷ്ട്രീയരംഗത്ത് പ്രവേശിച്ചു. ബിരുദാനന്തരബിരുദ പഠനത്തിന് തിരുവനന്തപുരം ലയോള കോളെജിലും നിയമപഠനത്തിന് തിരുവനന്തപുരം ലോ അക്കാദമിയിലും പഠിക്കുമ്പോൾ വിദ്യാർത്ഥിരാഷ്ട്രീയത്തിൽ മുഴുവൻ സമയ പ്രവർത്തകയായി.

തിരുവനന്തപുരം ലൊയോള കോളജിൽ നിന്ന് സോഷ്യോളജിയിൽ ബിരുദാനന്തര ബിരുദം നേടിയ ശേഷമാണ് എൽ.എൽ.ബി പാസായത്. [3] അമ്പലപ്പുഴ കോടതിയിൽ പ്രാക്റ്റീസ് ആരംഭിച്ചു.2019 ൽ അരൂരിൽ നടന്നനിയമസഭാ ഉപ തെരെഞ്ഞെടുപ്പിൽ 1955 വോട്ടിനു ജയിച്ചു

അധികാര സ്ഥാനങ്ങൾ

തിരുത്തുക
  • കേരളത്തിൽ നിന്ന് എ.ഐ.സി.സി സെക്രട്ടറിയായ ആദ്യ വനിതയാണ്.
  • കെ.പി.സി.സി നിർവാഹക സമിതി അംഗം.
  • യൂത്ത് കോൺഗ്രസ്-എൻ എസ് യു കോ ഓർഡിനേഷൻ കമ്മിറ്റി അംഗം
  • മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ്.
  • ആലപ്പുഴ നഗരസഭാ ചെയർപേഴ്സൻ.
  • ആലപ്പുഴ ജില്ലാ പഞ്ചായത്ത് അംഗം - (അമ്പലപ്പുഴ ഡിവിഷൻ)
  • കെ.എസ്.യു. സംസ്ഥാന വൈസ് പ്രസിഡന്റ്.
  • കേരള സർവകലാശാല സെനറ്റ് അംഗം.
  • 2019 അരൂർ നിയമസഭാ മണ്ഡലത്തിൽ നിന്നും ജനപ്രതിനിധി ആയി

തിരഞ്ഞെടുപ്പുകൾ

തിരുത്തുക
തിരഞ്ഞെടുപ്പുകൾ [4] [5]
വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും
2016 ഒറ്റപ്പാലം നിയമസഭാമണ്ഡലം പി. ഉണ്ണി സി.പി.ഐ.എം., എൽ.ഡി.എഫ്. ഷാനിമോൾ ഉസ്‌മാൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്.
2006 പെരുമ്പാവൂർ നിയമസഭാമണ്ഡലം സാജു പോൾ സി.പി.ഐ.എം., എൽ.ഡി.എഫ്. ഷാനിമോൾ ഉസ്‌മാൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്.

കുടുംബം

തിരുത്തുക

ഭർത്താവ് - എ. മുഹമ്മദ് ഉസ്‌മാൻ

  1. "Congress leader from Kerala, Shanimol Usman was inducted into the reconstituted Congress Working Committee as AICC Secretary today". Times of India. Retrieved 4 September 2017.
  2. https://www.ndtv.com/india-news/congress-defeats-cpi-m-in-keralas-aroor-seat-after-18-years-2122220
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2017-09-04. Retrieved 2016-05-21.
  4. "ആർക്കൈവ് പകർപ്പ്". Archived from the original on 2021-11-11. Retrieved 2016-05-21.
  5. http://www.keralaassembly.org/index.html
"https://ml.wikipedia.org/w/index.php?title=ഷാനിമോൾ_ഉസ്മാൻ&oldid=4071564" എന്ന താളിൽനിന്ന് ശേഖരിച്ചത്