Razimantv
പെട്ടികൾ
ഭാഷാജ്ഞാനം
|
ഞാൻ
യഥാർത്ഥ നാമം റസിമാൻ ടി വി. ഐന്തോവൻ സാങ്കേതികസർവകലാശാലയിൽ നാനോഫോട്ടോണിക്സിൽ ഗവേഷണം നടത്തുന്നു. ചെയ്തുകൊണ്ടിരിക്കുന്നു. ഐ.ഐ.ടി. കാൻപൂരിൽ നിന്ന് ഭൗതികശാസ്ത്രത്തിൽ മാസ്റ്റേഴ്സ് ബിരുദവും ഇ.പി.എഫ്.എലിൽ നിന്ന് ഫോട്ടോണിക്സിൽ പി.എച്ച്.ഡി. യും നേടി. കോഴിക്കോടാണ് സ്വദേശം.
ഭൗതികശാസ്ത്രഗവേഷണത്തിനു പുറമെ ഗണിതം, കമ്പ്യൂട്ടർ സയൻസ് എന്നിവയിലും താല്പര്യമുണ്ട്. പ്രോബ്ലം സോൾവിങ്ങ് ഇഷ്ടമാണ്. സ്കൂൾ പഠനകാലത്ത് മൂന്ന് അന്താരാഷ്ട്ര ഒളിമ്പ്യാഡുകളിൽ പങ്കെടുത്തിട്ടുണ്ട്. ക്വിസ്സുകളിൽ പങ്കെടുക്കാറുണ്ടായിരുന്നു. വായന (മിക്കവാറും ഓൺലൈനിൽ), ക്രിക്കറ്റ് കാണൽ, പാചകം എന്നിവയാണ് അടുത്തകാലത്തായി ഹോബികൾ.
വ്യക്തിപരമായി സംസാരിക്കണമെന്നുണ്ടെങ്കിൽ ഈമെയിൽ അയക്കുക.
വിക്കിപീഡിയ
2009 ഫെബ്രുവരി 4-ന് മലയാളം വിക്കിപീഡിയയിൽ അംഗത്വമെടുത്തു. 2009 ഒക്ടോബർ 17-ന് സിസോപ്പായി. ഇംഗ്ലീഷ് വിക്കിയിലും അപൂർവ്വമായി വാൻഡൽ ഫൈറ്റിങ്ങും അത്യപൂർവ്വമായി എഴുത്തും നടത്താറുണ്ട്.
ജ്യോതിശാസ്ത്രലേഖനങ്ങളെഴുതിക്കൊണ്ടാണ് മലയാളം വിക്കിയിൽ പ്രവർത്തനമാരംഭിച്ചത്. അപ്പോഴത്തെ മൂഡിനനുസരിച്ച് പല വിഷയങ്ങളിലും എഴുതാറുണ്ടെങ്കിലും ജ്യോതിശാസ്ത്രം, ഭൗതികശാസ്ത്രം, ഗണിതം, കമ്പ്യൂട്ടർ സയൻസ് എന്നിവയിലാണ് അധികവും എഴുതാറ്. ഇതുവരെ തുടങ്ങിയിട്ട ലേഖനങ്ങളൊക്കെ ഈ താളിലുണ്ട്, അപ്‌ലോഡ് ചെയ്ത ചിത്രങ്ങൾ ഇവിടെയും. എഴുത്തിന് പുറമെ പുതിയ മാറ്റങ്ങളും താളുകളും പട്രോൾ ചെയ്യാറുമുണ്ട്. ഉപയോക്താക്കളെ സഹായിക്കാനും വിക്കിയിലെ പ്രശ്നങ്ങൾ ഡീബഗ് ചെയ്യാനും ഇഷ്ടപ്പെടുന്നു. എന്റെ വിക്കി പരീക്ഷണശാല ഇവിടെക്കാണാം. സിസോപ്പായ ശേഷം കുറച്ചൊക്കെ അഡ്മിനിസ്ട്രേറ്റീവ് കാര്യങ്ങളിലും തലയിടാൻ ശ്രമിക്കാറുണ്ട്. ഞാൻ റസിബോട്ട് എന്നൊരു യന്ത്രവും പ്രവർത്തിപ്പിക്കുന്നുണ്ട്.
വല്ല വിഷയത്തെക്കുറിച്ചും ലേഖനമെഴുതാനാവശ്യപ്പെടാനോ കാര്യനിർവാഹകൻ എന്ന നിലയിലോ മറ്റുതരത്തിലോ സഹായം ചോദിക്കാനോ സംവാദത്താളിൽ ഒരു കുറിപ്പിടുക.
ചെയ്യുന്ന/ചെയ്യാനാഗ്രഹിക്കുന്ന കാര്യങ്ങൾ
- ജ്യോതിശാസ്ത്രകവാടം പരിപാലിക്കുക
- സാങ്കേതികപദസൂചി വിപുലീകരിക്കുക
- കവാടം പദ്ധതി മുന്നോട്ടുകൊണ്ടുപോയി എല്ലാ പ്രധാന വിഷയങ്ങൾക്കും സ്റ്റാറ്റിക് കവാടങ്ങളുണ്ടാക്കുക
- ഭൗതികശാസ്ത്രത്തിലെ അടിസ്ഥാനവിഷയങ്ങളെക്കുറിച്ചുള്ള ലേഖനങ്ങൾ നിർമ്മിക്കുക
- പ്രധാന താൾ പരിപാലനം
|