വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/സെബിൽ
- താഴെ നല്കിയിരിക്കുന്ന താൾ നീക്കം ചെയ്യാൻ നിർദ്ദേശിച്ചതുമായി ബന്ധപ്പെട്ട ചർച്ചയുടെ ശേഖരിക്കപ്പെട്ട വിവരങ്ങളാണിത്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.
തീരുമാനം: നിലനിർത്തി--Irshadpp (സംവാദം) 05:57, 18 സെപ്റ്റംബർ 2024 (UTC)[മറുപടി]
- സെബിൽ (തിരുത്തുക | സംവാദം | നാൾവഴി | സംരക്ഷിക്കുക | മായ്ക്കുക | കണ്ണികൾ | വാച്ച്ലിസ്റ്റ് | ലോഗ് | വീക്ഷിച്ചവർ) – (View log · Stats)
യാന്ത്രിക വിവർത്തനം Irshadpp (സംവാദം) 06:42, 16 സെപ്റ്റംബർ 2024 (UTC)[മറുപടി]
@Meenakshi nandhini: എന്തിനാണ് ഇങ്ങനെ ലേഖനമെഴുതുന്നത്. മോശം വാചകഘടനയുള്ള യാന്ത്രികവിവർത്തനം. യാന്ത്രികവിവർത്തന നയം അനുസരിച്ച് വേഗത്തിൽ നീക്കാവുന്നത്. --രൺജിത്ത് സിജി {Ranjithsiji} ✉ 14:56, 17 സെപ്റ്റംബർ 2024 (UTC)[മറുപടി]
@Ranjithsiji:, @Irshadpp: ഈ ലേഖനത്തിൽ എന്ത് പ്രശ്നമാണ് ഉള്ളത്? നേരത്തെ Meenakshi nandhini എഴുതിയത് ഒന്ന് ക്രമീകരിച്ചാൽ മതിയായിരുന്നു. അത് ഞാൻ അറേഞ്ച് ചെയ്ത 2 പാരഗ്രാഫ് ആണ് അതിൽ ഇപ്പോൾ ഉള്ളത്. അത് യാന്ത്രിക പരിഭാഷയല്ല. നേരത്തെ ഉണ്ടായിരുന്നതിനെ ഞാൻ ഒന്ന് അറേഞ്ച് ചെയ്തു നല്ല രീതിയിൽ എടുത്തത് ആണ്. ഇത് എന്തിനാണ് നീക്കം ചെയ്യുന്നത് ആവശ്യം ഇല്ലാതെ? ഞാൻ എഴുതിയതും തെറ്റ് ആണോ? ഈ ലേഖനം ഉടനടി നീക്കുന്നതിനോട് ഞാൻ യോജിക്കുന്നില്ല.--Sreenandhini (സംവാദം) 16:23, 17 സെപ്റ്റംബർ 2024 (UTC)[മറുപടി]
- @Sreenandhini:
- അർഥൂറിയൻ ഇതിഹാസത്തിലും ഇറ്റാലിയൻ നാടോടിക്കഥകളിലും ഒരു യക്ഷിക്കഥയായോ മന്ത്രവാദിയായോ പതിവായി ചിത്രീകരിക്കപ്പെടുന്ന ഒരു പുരാണ മധ്യകാല രാജ്ഞി അല്ലെങ്കിൽ രാജകുമാരിയാണ് ഇതിൽനിന്ന് എന്തുമനസ്സിലാക്കണം.
- ഏറ്റവും വിശ്വസ്തയും കുലീനയുമായ സ്ത്രീ മുതൽ ദുഷ്ടയായ വശീകരണകാരി വരെയുള്ള വിവിധ വേഷങ്ങളിൽ കൂടാതെ പലപ്പോഴും മോർഗൻ ലെ ഫേ എന്ന കഥാപാത്രവുമായി ബന്ധപ്പെട്ടതോ അല്ലെങ്കിൽ പകരം വയ്ക്കുന്നതോ ആണ് ഈ കഥാപാത്രത്തിന്റെ വേഷങ്ങൾ. ഇതിൽനിന്ന് എന്തുമനസ്സിലാക്കണം.
- ഇത്തരത്തിൽ വളരെ മോശം വാചകഘടനയുള്ളതും വായിച്ച് മനസ്സിലാക്കാൻ വിഷമമുള്ളതരത്തിലും ലേഖനങ്ങൾ എഴുതി ഉപേക്ഷിക്കുന്ന പരിപാടി കുറേയായി ചെയ്യുന്നു. ഈ വാചകങ്ങൾ ചെറിയ വാചകങ്ങളായി മുറിച്ച് ഓരോ വാചകത്തിലും പറയേണ്ടുന്നകാര്യങ്ങൾ വ്യക്തമായി എഴുതുക എന്ന പണിയാണ് ഒരു വിക്കിപീഡിയ അഡ്മിനിൽ നിന്ന് പ്രതീക്ഷിക്കുന്നത്. വിക്കിപീഡിയ പതിനെട്ടാം നൂറ്റാണ്ടിലെ ആധാരമല്ല ഇത്തരത്തിൽ എഴുതി വയ്ക്കാൻ.
- കൂടാതെ ഇത് 5 ജൂൺ 2023 മുതൽ ഈരീതിയിൽ കിടക്കുന്നു. നന്നാക്കുന്നില്ല.
രൺജിത്ത് സിജി {Ranjithsiji} ✉ 16:31, 17 സെപ്റ്റംബർ 2024 (UTC)[മറുപടി]
- @Ranjithsiji: അപ്പോൾ എഴുതിയതിൽ തെറ്റ് ഒന്നും ഇല്ലല്ലോ? പിന്നെ എന്തിനാണ് ലേഖനം ഉടനടി നീക്കുന്നതൊക്കെ? വാചകങ്ങൾ ചെറിയ വാചകങ്ങളായി മുറിച്ച് എഴുതിയാൽ തീരാവുന്ന പ്രശ്നമല്ലേ ഉള്ളു?--Sreenandhini (സംവാദം) 16:54, 17 സെപ്റ്റംബർ 2024 (UTC)[മറുപടി]
- പക്ഷേ ഇത് ലേഖനം തുടങ്ങുമ്പോൾ തന്നെ ചെയ്യേണ്ടതാണ്. ഇത്തരത്തിൽ അനേകം ലേഖനം കിടക്കുന്നുണ്ട്. ഇത് തന്നെ ഒരു വർഷമായിട്ട് ഈ അവസ്ഥയിലാണ്. അപ്പോൾ അത് ഒരു അഡ്മിന്റെ ഭാഗത്തുനിന്നുള്ള നിരുത്തരവാദപരമായ പ്രവർത്തിയാണ്. ഇത്തരം ലേഖനമെഴുത്ത് നിറുത്തണം എന്നാണ് തുടർച്ചയായി മീനാക്ഷിനന്ദിനിയോട് ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നത്. അത് പക്ഷെ ചെവിക്കൊള്ളുന്ന ലക്ഷണമില്ല. രൺജിത്ത് സിജി {Ranjithsiji} ✉ 01:09, 18 സെപ്റ്റംബർ 2024 (UTC)[മറുപടി]
- @Ranjithsiji: എന്റെ അറിവിൽ ഇതുവരെയും മീനാക്ഷി നന്ദിനിയോട് ഇങ്ങനെ വാചകങ്ങൾ ചെറുതായ് എഴുതണമെന്നു താങ്കൾ ഇതുവരെ സൂചിപ്പിച്ചിട്ടില്ല. യാന്ത്രിക വിവർത്തനം എന്ന് പറഞ്ഞു മാത്രം ലേഖനങ്ങൾ നീക്കം ചെയ്യുകയല്ലേ ചെയ്തിരുന്നത്? താങ്കൾ പറഞ്ഞതിൽ നിന്നും മനസിലായത്, ചെറിയൊരു പ്രശ്നം മാത്രം ആണ് മീനാക്ഷി നന്ദിനിയുടെ ലേഖനങ്ങളിൽ ഉള്ളത്. അത് വാചകങ്ങൾ ചെറുതാക്കി മാറ്റം വരുത്തിയാൽ തീരുന്ന കാര്യം. അത് ആദ്യമേ സൂചിപ്പിച്ചിരുന്നേൽ മീനാക്ഷി നന്ദിനി ശ്രദ്ധിക്കുമായിരുന്നു എന്നാണ് ഞാൻ കരുതുന്നത്. താങ്കൾ അത് സൂചിപ്പിച്ചിട്ടില്ല ഇതുവരെയും. മീനാക്ഷി നന്ദിനിയുടേത് അഡ്മിന്റെ ഭാഗത്തുനിന്നുള്ള നിരുത്തരവാദപരമായ പ്രവർത്തിയാണ് എന്നും പറയാൻ ആവില്ല. വെറുതെ യാന്ത്രിക വിവർത്തനം, മോശം പരിഭാഷ എന്ന് പറയാതെ വ്യക്തമായ് ഈ കാര്യം പറയാമായിരുന്നില്ലേ? കാരണം രണ്ടു വാചക ഘടനയും ശരിയാണ്. ഒരാൾ രണ്ടു വാചകങ്ങൾ ഒരുമിച്ചു എഴുതി എന്ന് പറഞ്ഞു അത് തെറ്റാവുന്നില്ല. എന്നിരുന്നാലും താങ്കൾ പറഞ്ഞത് കൊണ്ട് എഴുതുമ്പോൾ ഇനി ശ്രദ്ധിക്കുന്നതാണ്.--Sreenandhini (സംവാദം) 04:46, 18 സെപ്റ്റംബർ 2024 (UTC)[മറുപടി]
- ഇതൊക്കെ പല സംവാദങ്ങളിലായി പല തവണകളായി പരാമർശിച്ചിട്ടുള്ളതാണ്. വർഷങ്ങളായി തുടരുന്ന ഒരു യാന്ത്രിക വിവർത്തന പ്രക്രിയയും അതിനെതിരായ ചെറുത്തുനില്പുമാണ് ഇവിടെ നടക്കുന്നത്. യാന്ത്രികവിവർത്തനത്തിൽ ലഭിക്കുന്ന ഭീമൻ വാചകങ്ങൾ മലയാളഭാഷയിൽ ചേരാത്തവയായിരിക്കും, പലപ്പോഴും.
- എന്നിരുന്നാലും താങ്കൾ പറഞ്ഞത് കൊണ്ട് എഴുതുമ്പോൾ ഇനി ശ്രദ്ധിക്കുന്നതാണ്.
- എന്ന് പറയുമ്പോൾ ഈ രണ്ട് അക്കൗണ്ടുകളും കൈകാര്യം ചെയ്യുന്നത് ഒരാൾ തന്നെയാണോ എന്ന് വർണ്യത്തിൽ ആശങ്ക.
- അല്ലെങ്കിൽ സദയം ക്ഷമിക്കുക.
- ഇതൊക്കെ പല സംവാദങ്ങളിലായി പല തവണകളായി പരാമർശിച്ചിട്ടുള്ളതാണ്. വർഷങ്ങളായി തുടരുന്ന ഒരു യാന്ത്രിക വിവർത്തന പ്രക്രിയയും അതിനെതിരായ ചെറുത്തുനില്പുമാണ് ഇവിടെ നടക്കുന്നത്. യാന്ത്രികവിവർത്തനത്തിൽ ലഭിക്കുന്ന ഭീമൻ വാചകങ്ങൾ മലയാളഭാഷയിൽ ചേരാത്തവയായിരിക്കും, പലപ്പോഴും.
- -- Irshadpp (സംവാദം) 05:42, 18 സെപ്റ്റംബർ 2024 (UTC)[മറുപടി]
- ചെറിയ പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും മായ്ക്കൽ ഫലകം നീക്കുന്നു. cleanup tag മാത്രം ചേർക്കുന്നു. Irshadpp (സംവാദം) 05:55, 18 സെപ്റ്റംബർ 2024 (UTC)[മറുപടി]
- മുകളിലെ സംവാദം ഭാവിയിലെ ആവശ്യങ്ങൾക്കായി ശേഖരിക്കപ്പെട്ടതാണ്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) എന്നിവിടങ്ങളിൽ നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.