അർതൂറിയൻ ഇതിഹാസം എന്ന പേരിൽ അറിയപ്പെടുന്ന ബ്രിട്ടീഷ് നാടോടിക്കഥകളിലും ഇറ്റാലിയൻ നാടോടിക്കഥകളിലും മന്ത്രവാദിനി പരിവേഷമുള്ള ഒരു കഥാപാത്രമാണ് സെബിൽ. സെബൈൽ, സെഡിൽ, സെബില്ല, സിബില്ല എന്നീ പേരുകളിലും ഈ കഥാപാത്രം അറിയപ്പെടുന്നു. ഭൂരിഭാഗം കഥകളിലും യക്ഷിയായോ മന്ത്രവാദിനിയായോ വരുന്ന ഈ കഥാപാത്രത്തെ ചില കഥകളിൽ മധ്യകാല ബ്രിട്ടനിലെ ഒരു രാജ്ഞിയായും പ്രതിപാദിക്കുന്നുണ്ട്. ചില കഥകളിൽ വിശ്വസ്തയായും കുലീനയായും അവതരിപ്പിക്കപ്പെടുന്ന ഈ കഥാപാത്രം മറ്റുപല കഥകളിൽ വശീകരണകാരിയായും വിനാശകാരിയായും ചിത്രീകരിക്കപ്പെടുന്നു. മോർഗൻ ലെ ഫേ എന്ന കഥാപാത്രവുമായി ബന്ധപ്പെടുത്തിയാണ് കഥകളിൽ സെബിനെയെ അവരോധിക്കുന്നത്. ചാൾമാഗ്നെ രാജാവിന്റെയോ ലാൻസലോട്ട് രാജകുമാരന്റെയോ ഭാര്യയായും ആർതർ രാജാവിന്റെ പൂർവ്വികയായും ചില കഥകളിൽ പരാമർശിക്കുന്നുണ്ട്.[1][2][3][4][5]

പേരിന്റെ ഉത്ഭവം

തിരുത്തുക
 
പതിനാറാം നൂറ്റാണ്ടിൽ, ഡൊമിനിചിനോ വരച്ച ക്യൂമേയൻ സിബിലിന്റെ ചിത്രം

ഇറ്റലിയിലെ നേപ്പിൾസിനടുത്തുള്ള പുരാതന ഗ്രീക്ക് കോളനിയായ കുമേയിലെ പുരോഹിതയായിരുന്ന സിബില്ല ക്യൂമെനെയുടെ പേരിൽ നിന്നാണ് ഈ കഥാപാത്രത്തിനു സെബിൽ എന്ന പേര് വന്നതെന്നു കരുതപ്പെടുന്നു. 'സിബില്ല' എന്ന വാക്കിനു ലാറ്റിൻ ഭാഷയിൽ പ്രവാചകിയെന്നാണ് അർത്ഥം. പില്ക്കാലത്ത്, മധ്യകാല പുരാണ ക്രിസ്ത്യൻ കഥകളിൽ, ക്രിസ്ത്യൻ കഥാപാത്രമായി സെബിൽ വന്നുചേർന്നതായാണ് അനുമാനിക്കപ്പെടുന്നത്.[1][2]

കൂടുതൽ വായനയ്ക്ക്

തിരുത്തുക
  • William Lewis Kinter, Joseph R. Keller, The Sibyl: Prophetess of Antiquity and Medieval Fay (Dorrance, 1967)

അവലംബങ്ങൾ

തിരുത്തുക
  1. 1.0 1.1 Kinter, William Lewis; Keller, Joseph R. (1967). The sibyl: prophetess of antiquity and medieval fay. Dorrance – via Internet Archive.
  2. 2.0 2.1 Clifton-Everest, J. M. (1979). The tragedy of knighthood: origins of the Tannhäuser legend. Society for the Study of Mediaeval Languages and Literature. ISBN 9780950595535 – via Google Books.
  3. Nicolle, David (2009). The Conquest of Saxony AD 782–785: Charlemagne's defeat of Widukind of Westphalia. Osprey Publishing. ISBN 9781782008262 – via Google Books.
  4. Gerritsen, Willem Pieter; Melle, Anthony G. Van (2000). A Dictionary of Medieval Heroes: Characters in Medieval Narrative Traditions and Their Afterlife in Literature, Theatre and the Visual Arts. Boydell & Brewer. ISBN 9780851157801 – via Google Books.
  5. Uitti, Karl D. (1973). Story, Myth, and Celebration in Old French Narrative Poetry, 1050-1200. Princeton University Press. ISBN 9781400871520 – via Google Books.
"https://ml.wikipedia.org/w/index.php?title=സെബിൽ&oldid=4116623" എന്ന താളിൽനിന്ന് ശേഖരിച്ചത്