Mammee apple
Full and longitudinally-cut mammee apples
ശാസ്ത്രീയ വർഗ്ഗീകരണം edit
കിങ്ഡം: സസ്യലോകം
ക്ലാഡ്: ട്രക്കിയോഫൈറ്റ്
ക്ലാഡ്: സപുഷ്പി
ക്ലാഡ്: യൂഡികോട്സ്
ക്ലാഡ്: റോസിഡുകൾ
Order: മാൽപീഗൈൽസ്
Family: Calophyllaceae
Genus: Mammea
Species:
M. americana
Binomial name
Mammea americana

കാലോഫില്ലേസീ കുടുംബത്തിലെ നിത്യഹരിത വൃക്ഷമാണ് മമ്മി ആപ്പിൾ. മമ്മീ, മാമി ആപ്പിൾ, സാൻ്റോ ഡൊമിംഗോ ആപ്രിക്കോട്ട്, ഉഷ്ണമേഖലാ ആപ്രിക്കോട്ട്, [1] അല്ലെങ്കിൽ തെക്കേ അമേരിക്കൻ ആപ്രിക്കോട്ട് എന്നീ പേരുകളിലറിയപ്പെടുന്ന മമ്മീ അമേരിക്കാനയുടെ പഴങ്ങൾ ഭക്ഷ്യയോഗ്യമാണ്. ക്ലൂസിയേസീ അല്ലെങ്കിൽ ഗുട്ടിഫെറെ കുടുംബത്തിൽ പെട്ടതാണെന്നും ഇതിനെ വർഗ്ഗീകരിച്ചിട്ടുണ്ട്. (1789), ഇതിനെ മാംഗോസ്റ്റീന്റെ അടുത്തബന്ധുവായി കരുതുന്നു.[2]


ചില ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ, മമ്മിയ അമേരിക്കാനയെ "മഞ്ഞ മാമി" (സ്പാനിഷ്: mamey Amarillo) എന്ന് വിളിക്കുന്നു. ഇതുമായി ബന്ധമില്ലാത്തതും എന്നാൽ സമാനമായതുമായ പൂട്ടേറിയ സപ്പോട്ടയിൽ നിന്ന് വേർതിരിച്ചറിയാൻ, അതിൻ്റെ പഴത്തെ സാധാരണയായി "റെഡ് മമ്മി " (മമ്മി കൊളറാഡോ അല്ലെങ്കിൽ മമ്മി റോജോ) എന്ന് വിളിക്കുന്നു.

ഉപയോഗങ്ങൾ

തിരുത്തുക
Mammy-apple, (mamey), raw
Nutritional value per 100 ഗ്രാം (3.5 oz)
Energy213 കി.J (51 kcal)
12.5 g
Dietary fiber3 g
0.5 g
0.5 g
VitaminsQuantity
%DV
Vitamin A equiv.
2%
12 μg
Thiamine (B1)
2%
0.02 mg
Riboflavin (B2)
3%
0.04 mg
Niacin (B3)
3%
0.4 mg
Pantothenic acid (B5)
2%
0.103 mg
Vitamin B6
8%
0.1 mg
Folate (B9)
4%
14 μg
Vitamin C
17%
14 mg
MineralsQuantity
%DV
Calcium
1%
11 mg
Iron
5%
0.7 mg
Magnesium
5%
16 mg
Phosphorus
2%
11 mg
Potassium
1%
47 mg
Sodium
1%
15 mg
Zinc
1%
0.1 mg

Percentages are roughly approximated using US recommendations for adults.
Source: USDA Nutrient Database

പരമ്പരാഗത വൈദ്യം

തിരുത്തുക

ട്രിനിഡാഡിലും ടൊബാഗോയിലും, പൊടിച്ച വിത്തുകൾ റം അല്ലെങ്കിൽ വെളിച്ചെണ്ണയിൽ കലർത്തി ഈര്, മൂട്ട എന്നിവയ്ക്കെതിരായി ചികിത്സിക്കുന്നു.[3]

പഴുക്കാത്ത പഴങ്ങളിൽ പെക്റ്റിൻ ധാരാളമുണ്ട്. മരത്തിൻ്റെ പുറംതൊലിയിൽ ടാനിൻ കൂടുതലായി കാണപ്പെടുന്നു.

പാചക പ്രസക്തി

തിരുത്തുക

ഭക്ഷ്യയോഗ്യമാണെങ്കിലും,[4] ഈ പഴത്തിന് ലോകമെമ്പാടും വലിയ ശ്രദ്ധ ലഭിച്ചിട്ടില്ല.

പ്രത്യേകിച്ച് ജമൈക്കയിൽ പച്ചയായ ചത ഫ്രൂട്ട് സലാഡുകളിലോ വൈൻ, പഞ്ചസാര അല്ലെങ്കിൽ ക്രീം എന്നിവയ്‌ക്കൊപ്പമോ ഉപയോഗിയ്ക്കാം. ബഹാമാസിൽ, ഒരുതരം ജാം ഉണ്ടാക്കാൻ ധാരാളം പഞ്ചസാര ചേർത്ത് പാകം ചെയ്യുന്നതിനുമുമ്പ്ചത ആദ്യം ഉപ്പിട്ട വെള്ളത്തിൽ ഇട്ടു അതിൻ്റെ കയ്പ്പ് നീക്കംചെയ്യുന്നു. ചത സ്റ്റൂ ഉണ്ടാക്കാനും ഉപയോഗിയ്ക്കാം.

ഫ്രഞ്ച് വെസ്റ്റ് ഇൻഡീസിൽ, മമ്മീ പൂക്കളിൽ നിന്ന് സുഗന്ധമുള്ള ഒരു തരം മദ്യമായ ഓ ക്രിയോൾ, അല്ലെങ്കിൽ ക്രീം ക്രിയോൾ എന്നിവ വാറ്റിയെടുക്കുന്നു. ഈ മദ്യം ആരോഗ്യദായകവും അല്ലെങ്കിൽ ദഹനകാരിയാണെന്നും വിശ്വസിക്കപ്പെടുന്നു.

മറ്റിനം

തിരുത്തുക

മരത്തിൻ്റെ വിവിധ ഭാഗങ്ങളിൽ പ്രത്യേകിച്ച് വിത്തുകുരുവിൽ കീടനാശിനി സംബന്ധമായ പദാർത്ഥങ്ങൾ അടങ്ങിയിട്ടുണ്ട്. പ്യൂർട്ടോ റിക്കോയിൽ, മോൾ ക്രിക്കറ്റുകളും വെട്ടു വിരകളും അകറ്റാൻ മാമി ഇലകൾ ഇളം തക്കാളി ചെടികൾക്ക് ചുറ്റും പൊതിയുന്നു. സമാനമായ രീതിയിൽ, ജമൈക്കയിലും മെക്സിക്കോയിലും മരക്കറ ജൈവ എണ്ണ ഉപയോഗിച്ച് ഉരുക്കുന്നു. തുടർന്ന് ഈ മിശ്രിതം ചെള്ളുകളെയോ മൂട്ടകളെയോ തുരത്താൻ മൃഗങ്ങളുടെ കാലുകളിൽ പ്രയോഗിക്കുന്നു. പകുതി പഴുത്ത പഴങ്ങളുടെ പിഴിഞ്ഞനീരിൽ നിന്നും ഇതേ ഗുണം ലഭിക്കുന്നുണ്ട്.

വിർജിൻ ദ്വീപുകളിൽ, പുറംതൊലിയിലെ ടാനിൻ തുകൽ ടാൻ ചെയ്യാൻ ഉപയോഗിക്കുന്നു. മമ്മി തടി ഭാരമുള്ളതും കഠിനവുമാണ്, എന്നാൽ ഇവ തടി ഉരുപ്പടികൾ പണികൾ ചെയ്യാൻ എളുപ്പമാണ്. എന്നിരുന്നാലും, പരിമിതമായ വാണിജ്യ താൽപ്പര്യം മാത്രമേ അതിന് ഇതുവരെ ലഭിച്ചിട്ടുള്ളൂ.

  1. Love K, Bowen R, Fleming K (2007). "Twelve Fruits with Potential Value-Added and Culinary Uses" (PDF). Honolulu (HI): University of Hawaii.
  2. Morton, J. 1987. Mamey. p. 304–307. In: Fruits of warm climates. Julia F. Morton, Miami, FL.
  3. Mendes (1986), p. 94.
  4. Hargreaves, Dorothy; Hargreaves, Bob (1964). Tropical Trees of Hawaii. Kailua, Hawaii: Hargreaves. p. 42.
  • Mendes, John (1986). Cote ce Cote la: Trinidad & Tobago Dictionary. Arima, Trinidad.


"https://ml.wikipedia.org/w/index.php?title=കരട്:മമ്മി_ആപ്പിൾ&oldid=4114586" എന്ന താളിൽനിന്ന് ശേഖരിച്ചത്