നമസ്കാരം Caduser2003 !,

വിക്കിപീഡിയയിലേക്ക്‌ സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.

മൊഴി കീ മാപ്പിങ്ങ്

താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ‍‍ പരിശോധിച്ചിട്ടില്ലങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.

വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ ഉപയോക്താവിനുള്ള താളിൽ‍ നൽകാവുന്നതാണ്‌. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~)ചിഹ്നങ്ങൾ ഉപയോഗിക്കുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ‍ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.

ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയന്മാരുമായി സംശയം നേരിട്ട് ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി ഇടതു വശത്തെ തത്സമയ സം‌വാദം ലിങ്കിൽ ക്ലിക്കുക. ആരെങ്കിലും ചാറ്റ്റൂമിൽ ഉണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കും.

-- അനൂപൻ 08:57, 3 ഡിസംബർ 2007 (UTC)Reply

ഓട്ടോകാഡ് തിരുത്തുക

കാഡ്(CAD) സോഫ്റ്റ്‌വയറുകളെ പറ്റി പൊതുവായും ഓട്ടോകാഡ് (AutoCAD) സോഫ്റ്റ്‌വെയറിനെപറ്റി പ്രത്യേകിച്ചും ലേഖനങ്ങൾ താങ്കളിൽ നിന്നും മലയാളം വിക്കിപീഡിയ പ്രതീക്ഷിക്കുന്നു--അനൂപൻ 07:09, 6 ഡിസംബർ 2007 (UTC)Reply



നിർ‍ദ്ദേശത്തിനു നന്ദി. പരിശ്രമിക്കാം...--Caduser2003 07:33, 6 ഡിസംബർ 2007 (UTC)Reply


ഓട്ടോകാഡ് പുതിയ താൾ തുടങ്ങി.--Caduser2003 11:28, 6 ഡിസംബർ 2007 (UTC)Reply

പകർപ്പവകാശം തിരുത്തുക

ചിത്രം:AutoCAD sample.jpg ഈ ചിത്രത്തിന്റെ പകർപ്പവകാശം തെറ്റായികൊടുത്തിരിക്കുന്നു. ഇത് സ്ക്രീൻ ഷോട്ടുകളുടെ ഗണത്തിലാണ് വരേണ്ടത്. ഇനി അപ്‌ലോഡ് ചെയ്യുമ്പോൾ ശ്രദ്ധിക്കുവാൻ അപേക്ഷിക്കുന്നു. സ്നേഹത്തോടെ --സാദിക്ക്‌ ഖാലിദ്‌ 10:29, 6 ഡിസംബർ 2007 (UTC)Reply


ചിത്രത്തിന്റെ പകർപ്പവകാശം തിരിത്തിയിട്ടുണ്ട്‌.--Caduser2003 10:40, 6 ഡിസംബർ 2007 (UTC)Reply

സംവാദം തിരുത്തുക

മാഷെ, താങ്കൾ ആർക്കെങ്കിലും സന്ദേശം അയക്കുന്നു എങ്കിൽ അവരുടെ സംവാദതാളിൽ ചെന്ന് ഒരു കുറിപ്പ് ചേർക്കുക. എങ്കിൽ മാത്രമേ പുതിയ സന്ദേശങ്ങൾ ഉണ്ട് എന്ന് അയാൾക്ക് മനസ്സിലാകുകയുള്ളൂ.--സുഗീഷ് 17:08, 6 ഡിസംബർ 2007 (UTC)Reply

ഓട്ടോകാഡ് തിരുത്തുക

അയ്യോ നന്ദിയുടെ ആവശ്യമൊന്നുമില്ല.ഞാനും ആദ്യം താളുകൾ തുടങ്ങിയിരുന്നത് ഇങ്ങനെയൊക്കെ തന്നെയായിരുന്നു.പിന്നെ മെല്ലെ പഠിച്ചു വന്നു.ഓട്ടോകാഡ് താളിൽ കൂടുതൽ വിവരങ്ങൾ നൽകാൻ ശ്രമിക്കൂ.ഞാൻ ഇംഗ്ലീഷ് വിക്കിയിൽ നിന്നും തർജ്ജമ ചെയ്തതാണ്‌.കൂടുതൽ സഹകരണങ്ങൾ പ്രതീക്ഷിക്കുന്നു.സ്നേഹത്തോടെ--അനൂപൻ 10:52, 7 ഡിസംബർ 2007 (UTC)Reply

ഡയറക്റ്റ് ആയി ഫ്ലാഷ് ഉപയോഗിക്കാതെ ഒന്നുകിൽ ഫ്ലാഷ് ബൗൺസ് ചെയ്യിക്കുക്ക. അതിനായി ഫ്ലാഷ് ആംഗിളിൽ വക്കണം. ചരിക്കാൻ പറ്റാത്ത ഫ്ലാഷ് ആണെങ്കിൽ 2)ഡിഫ്യൂസ് ചെയ്താലും മതി. അതിനായി കനം കുറഞ്ഞ ഒരു വെള്ള പേപ്പെർ ഫ്ലാഷിനു മുന്നിൽ വച്ചാൽ മതി. ടിഷ്യൂ പേപ്പർ പല കനത്തിൽ ഇതിനായി പരീക്ഷിക്കാം. മറ്റൊരു സംഗതി കാമറയുടെ വൈറ്റ് ബാലൻസ് ഫ്ലാഷ് മോഡിൽ തന്നെയായിരിക്കണം ഫ്ലാഷ് വച്ച് പടം എടുക്കുമ്പോൾ. കാമറ ഏതാണെന്ന് പറഞ്ഞില്ല --ചള്ളിയാൻ ♫ ♫ 09:53, 13 ഡിസംബർ 2007 (UTC)Reply

SONY DSC-T100 & CD MAVICA --Caduser2003 13:04, 15 ഡിസംബർ 2007 (UTC)Reply

ഈ താളിൽ ചില വിവരങ്ങൾ ഉണ്ട്. താങ്കൾക്ക് ഉപകാരപ്പെടും കാരണം താങ്കളുടെ ലേഖനത്തിന്‌ ചില സ്ഥലങ്ങളിൽ ഈ റഫറൻസ് ആവശ്യമായി വരുമെന്ന് തോന്നുന്നു.--സുഗീഷ് 10:00, 13 ഡിസംബർ 2007 (UTC)Reply

സംവാത്തിലെ തിരുത്തുകൾ തിരുത്തുക

കഴിഞ്ഞ സംവാദത്തിൽ തിരുത്തുന്നതിനെക്കാൾ നല്ലത് ഉദ്ദേശിക്കുന്ന കാര്യങ്ങൾ ഒന്നിനു താഴെ ഒന്നായി രേഖപ്പെടുത്തുന്നതാണ്. അല്ലത്തപക്ഷം പിന്നീട് വായിക്കുന്നവർക്ക് ഇത് പരസ്പര ബന്ധമില്ലാത്ത കാര്യങ്ങളാണല്ലോ എന്ന തോന്നലുണ്ടാക്കും. ദയവായി ശ്രദ്ധിക്കുക. --സാദിക്ക്‌ ഖാലിദ്‌ 09:51, 15 ഡിസംബർ 2007 (UTC)Reply

ഇതൊക്കെ വിക്കിയിൽ സാധാരണയാണെന്നെ :-) --സാദിക്ക്‌ ഖാലിദ്‌ 10:10, 15 ഡിസംബർ 2007 (UTC)Reply
  ഊദിൻറെ സുഗന്ധവും മൈലാഞ്ജിയിടെ വർണവും ജീവിതത്തിൽ എന്നുമുണ്ടാവട്ടെ! ഈദ് മുബാറക് ***സിദ്ധീഖ് | सिधीक

അക്ഷരം തിരുത്തുക

മാഷെ, കൃ എന്നെഴുതുന്നതിന്‌ kr^ എന്നാണ്‌ ടൈപ്പുന്നത്.--സുഗീഷ് 10:23, 21 ഡിസംബർ 2007 (UTC)Reply

സംശയമുള്ളത് ആരോടെങ്കിലും ചോദിക്കുന്നത് നല്ലതാണ്‌. എനിക്കും ആദ്യകാലങ്ങളിൽ /ഇപ്പോഴും ചിലകാര്യങ്ങൾ ശരിയാകാറില്ല. അത്തരം കാര്യങ്ങൾ ചോദിക്കുന്നതിൽ യാതൊരു ബുദ്ധിമുട്ടും ഇവിടെയുള്ള ഒരു വിക്കീപീഡിയനും ഇല്ല. അതിനാൽ സംശയങ്ങൾക്ക് പെട്ടെന്നുതന്നെ നിവൃത്തി വരുത്തുക. ആരുടെയെങ്കിലും സംവാദത്താളിൽ ഒരു കുറിപ്പിട്ടാൽ കാണുന്ന ആരും സംശയങ്ങൾ ദൂരീകരിച്ചുതരുന്നതുമാണ്‌. അഞ്ചാം പിറന്നാൾ ആശംസകളോടെ, --സുഗീഷ് 10:39, 21 ഡിസംബർ 2007 (UTC)Reply

ബദാം തിരുത്തുക

ബദാമിൽ ബാക്കിയുള്ള വിവരങ്ങളും ചേർക്കുമല്ലോ? ഇവിടെ തിരുത്തി നോക്കുക. തെറ്റുകൾ പിന്നെ തിരുത്താം..--സുഗീഷ് 11:36, 21 ഡിസംബർ 2007 (UTC)Reply

കുടപ്പന തിരുത്തുക

ആണെന്നു തോന്നുന്നു. ഇവിടെ ആരോടും ചോദിക്കാൻ അവസരമില്ല. ഉറപ്പാണെങ്കിൽ തിരുത്തൂ--ബ്ലുമാൻ‍ഗോ ക2മ 08:14, 23 ഡിസംബർ 2007 (UTC)Reply

ഷോലേം അലേക്കും തിരുത്തുക

അസ്സലാമു അലൈക്കും എന്ന ലേഖനത്തിൽ തെളിവ് കൊടുക്കേണ്ടത് ലേഖനത്തിലാണ്...സംവാദത്തിൽ അല്ല.അത് ലേഖനത്തിൽ കൊടുക്കൂ...സിദ്ധീഖ് | सिधीक

ഷോലേം അലേക്കും എന്നത് ഹീബ്രു വാക്കാണെന്നും അതിൻറെ അർത്ഥം മേൽ പറഞ്ഞതാണെന്നും ഉള്ള റഫറൻസ്. വസ്തു നിഷ്ഠമായിരിക്കണം എന്നു മാത്രം. ഞാനും തപ്പാം.കിട്ടീയാൽ കയറ്റാം. --ചള്ളിയാൻ ♫ ♫ 08:27, 24 ഡിസംബർ 2007 (UTC)Reply

AutoCAD sample 3D.gif തിരുത്തുക

ചിത്രം:AutoCAD sample 3D.gif കുറച്ചുകൂടി റെസല്യൂഷൻ (കുറഞ്ഞത് 1000പിക്സൽ) ഉണ്ടെങ്കിൽ തിരഞ്ഞെടുക്കാൻ നിർദ്ദേശിക്കാമായിരുന്നു. --സാദിക്ക്‌ ഖാലിദ്‌ 16:04, 25 ഡിസംബർ 2007 (UTC)Reply

ഈ ചിത്രം ഞാൻ ഉണ്ടാക്കിയത് എളുപ്പത്തിൽ ലോഡാവാൻ വേണ്ടിയാണ്‌. വേണമെങ്കിൽ 7000x7000 pixels വരെ ഉണ്ടാക്കാം. തിരഞ്ഞെടുക്കാൻ എന്നതിലുപരി, വികി സന്ദർശിക്കുന്നവർക്കു പ്രയോജനം ഉണ്ടോ എന്നതാണു കാര്യം. നിർദ്ദേശത്തിനു നന്ദി.... ചിത്രം മാറ്റിയിടാം.--Caduser2003 17:43, 25 ഡിസംബർ 2007 (UTC)Reply

ഈ വാക്കുകൾ മഹത് വചനമായി പരിഗണക്കപ്പെടും..കാഡ് യൂസർ..നന്ദി...നന്ദി.നന്ദി...10000000000000000000000000000000000000000000000 വട്ടം നന്ദി സിദ്ധീഖ് | सिधीक

പ്രയോജനമുണ്ട് Caduser2003റെ, പക്ഷേ 7000 വേണ്ട. അത് ബുദ്ധിമുട്ടുണ്ടാക്കും. പ്രധാനതാളിൽ വരുന്നവർക്ക് ആ ചിത്രം ഉപയോഗിച്ചിരിക്കുന്ന ലേഖനത്തിലേക്ക് ഒരു കണ്ണിയായി തിരഞ്ഞെടുക്കുന്ന ചിത്രം പ്രയോജനപ്പെടും. അതുവഴി ലേഖനം മെച്ചപ്പെടുകയും ചെയ്യും. --സാദിക്ക്‌ ഖാലിദ്‌ 18:02, 25 ഡിസംബർ 2007 (UTC)Reply

ജിഫ് ഫയലിന്റെ ഇന്റെർവാൽ കൂട്ടിയാൽ ഭംഗിയാവും --ബ്ലുമാൻ‍ഗോ ക2മ 18:57, 25 ഡിസംബർ 2007 (UTC)Reply

റെസല്യൂഷൻ കൂടിയത്‌ ചിത്രം:AutoCAD sample 3D.gif കാണുക. ഇന്റെർവെൽ കൂട്ടിയിട്ടുണ്ട്.--Caduser2003 10:37, 26 ഡിസംബർ 2007 (UTC)Reply

This user has not specified a valid e-mail address, or has chosen not to receive e-mail from other users. താങ്കൾക്ക് മെയിൽ സൌകര്യം ഇല്ല!?

എന്റെ e-mail - caduser2003@gmail.com

നൂൽ പുട്ട് തിരുത്തുക

താങ്കൾ അപ്‌ലോഡ് ചെയ്യുന്ന നൂൽ‌പുട്ട് ശ്രേണിയിൽ പെടുന്ന ചിത്രങ്ങൾക്ക് ലൈസൻസ് നൽകി കാണുന്നില്ല.ലൈസൻസ് നൽകാൻ ശ്രദ്ധിക്കുമല്ലോ--അനൂപൻ 09:06, 27 ഡിസംബർ 2007 (UTC)Reply

ചിത്രത്തിനു പകർപ്പവകാശം നൽകാൻ പുതിയ വേർഷൻ അപ്‌ലോഡ് ചെയ്യണ്ടതില്ല.ചിത്രത്തിന്റെ താൾ തിരുത്തി ==പകർപ്പവകാശ വിവരങ്ങൾ:== എന്ന തലക്കെട്ടിനു താഴെ ഇവിടെ കാണുന്ന പകർപ്പവകാശങ്ങളിൽ യോജിച്ചത് നൽകിയാൽ മതിയാകും--അനൂപൻ 09:15, 27 ഡിസംബർ 2007 (UTC)Reply
ഉടനെ ചെയ്യാം.--Caduser2003 09:17, 27 ഡിസംബർ 2007 (UTC)Reply

ആശംസകൾ തിരുത്തുക

എൻറെ ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ--Aruna 18:50, 31 ഡിസംബർ 2007 (UTC)Reply

പുതുവത്സരാശംസകൾ തിരുത്തുക

നന്മയും സ്നേഹവും നിറഞ്ഞ പുതുവർഷം ആശംസിക്കുന്നു--സുഗീഷ് 18:53, 31 ഡിസംബർ 2007 (UTC)Reply

താങ്കൾക്കും കുടുംബത്തിനും സന്തോഷവും ഐശ്വര്യവും സമാധാനവും നിറഞ്ഞ പുതുവത്സരം ആശംസിക്കുന്നു --ഷാജി 01:20, 1 ജനുവരി 2008 (UTC)Reply

കടലാസ് വലിപ്പം തിരുത്തുക

കടലാസ് വലിപ്പം എന്ന പേരിൽ താങ്കൾ തുടങ്ങിയ ലേഖനത്തിൽ അപൂർണ്ണം ഫലകവും,ഇന്റെർ വിക്കി കണ്ണിയും ചേർത്തിട്ടുണ്ട്.ദയവായി ഇനി ലേഖനം തുടങ്ങുമ്പോൾ അതു അപൂർണ്ണമാണെങ്കിൽ {{stub}} അപൂർണ്ണം എന്ന ടാഗും,ആ ലേഖനം ഇംഗ്ലീഷ് വിക്കിയിൽ ഉണ്ടെങ്കിൽ ആ വിവരം താളിന്റെ അവസാനം [[en:Paper Size]] ഇങ്ങനെ കൊടുക്കാൻ ശ്രദ്ധിക്കുമല്ലോ?--അനൂപൻ 08:37, 2 ജനുവരി 2008 (UTC)Reply

കൂടുതൽ കാര്യങ്ങൾ ചേർ‍ക്കാൻ വിചാരിച്ച ഉടനെ തന്നെ താങ്കൾ , അത് ചെയ്‌തതിൽ‌ സന്തോഷം.--Caduser2003 08:46, 2 ജനുവരി 2008 (UTC)Reply
ഇംഗ്ലീഷ് വിക്കിയിലെ PaperSize എന്ന താളിൽ ഉള്ള ചിത്രങ്ങൾ താങ്കൾക്ക് ഏതു ഭാഷയിലുള്ള വിക്കിപീഡിയയിലും ഉപയോഗിക്കാം.കാരണം അത് വിക്കിപീഡിയ കോമൺസിൽ ആണ്‌ അപ്‌ലോഡ് ചെയ്തിരിക്കുന്നത്.ഇംഗ്ലീഷ് വിക്കിയിൽ നിന്നും താൾ എഡിറ്റ് ചെയ്ത് ചിത്രത്തിന്റെ ആ ഭാഗം കോപ്പി ചെയ്ത് മലയാളം വിക്കിയിൽ കടലാസ് വലിപ്പം എന്ന താളിൽ പേസ്റ്റ് ചെയ്താൽ അതു ഇവിടെയും വരും.ദാ ഈ ചിത്രം ഇങ്ങനെ [[Image:A size illustration2 with letter and legal.svg|thumb|right|Comparison of the most common paper sizes.]] ഒന്നു കടലാസ് വലിപ്പം താളിൽ പേസ്റ്റ് ചെയ്ത് പ്രിവ്യൂ കണ്ടു നോക്കൂ

പടം കോമൺസിൽ അല്ല അപ്‌ലോഡ് ചെയ്തിരിക്കുന്നത് എങ്കിൽ അതു മലയാളം വിക്കിപീഡിയയിലേക്ക് {{EnPic}} എന്ന ലൈസൻസോടു കൂടി അപ്‌ലോഡ് ചെയ്ത് ഉപയോഗിക്കേണ്ടി വരും.--അനൂപൻ 09:20, 2 ജനുവരി 2008 (UTC)Reply

തിരുത്തി തിരുത്തുക

ഇവിടെ തിരുത്തിയിട്ടുണ്ട്.ഇനി എന്തെങ്കിലും തെറ്റ് ഉണ്ടോ ആവോ--ബ്ലുമാൻ‍ഗോ ക2മ 11:09, 2 ജനുവരി 2008 (UTC)Reply

സലയിൽ മാറ്റം ശ്രദ്ധിക്കുമല്ലോ.--ബ്ലുമാൻ‍ഗോ ക2മ 07:46, 20 ജനുവരി 2008 (UTC)Reply
സല താളിൽ namāz (نماز) (വാക്ക്) കുറിച്ച് എഴുതണോ?/എഴുതാമോ? --ബ്ലുമാൻ‍ഗോ ക2മ 09:21, 23 ജനുവരി 2008 (UTC)Reply

തിരുത്തൽ തിരുത്തുക

ചിത്രം മുകളിലേക്ക് മാറ്റി.അടിക്കുറിപ്പ് നിസ്കാരം എന്നാക്കിയിട്ടുണ്ട്.ഈ താളോടൊപ്പമുള്ള ചിത്രത്തിന്റെ അടിക്കുറിപ്പിൽ salah എന്നു കണ്ടു.അത് സലാഖ് എന്ന് തെറ്റിദ്ധരിച്ചതാണ്‌.സലാഹ് എന്നതാണോ ശരിയായ പദം?--അനൂപൻ 11:06, 12 ഫെബ്രുവരി 2008 (UTC)Reply

സലാ - എന്നാണ്‌. Salaah- 'h' silent ആണ്‌.--Caduser2003 11:22, 12 ഫെബ്രുവരി 2008 (UTC)Reply
നന്ദി.ഇപ്പോൾ ആ ചിത്രത്തോടൊപ്പമുള്ള അടിക്കുറിപ്പിൽ എന്തെങ്കിലും തെറ്റുകൾ ഉണ്ടെങ്കിൽ ധൈര്യമായി തിരുത്തുക.ആ ചിത്രം മുകളിൽ ഇരിക്കുന്നതാണ്‌ ഭംഗി എന്ന് തോന്നി.അതാണ്‌ മുകളിലേക്ക് മാറ്റിയത്--അനൂപൻ 11:25, 12 ഫെബ്രുവരി 2008 (UTC)Reply

Salah (Arabic: صلاة, Qur'anic Arabic: صلوة) (also namāz in Persian & Urdu), സലാത് എന്നതും ശരിയാണെന്നു തോന്നുന്നു.grammer അറിയാവുന്നവർ കൂടുതൽ പറയട്ടെ--Caduser2003 11:32, 12 ഫെബ്രുവരി 2008 (UTC)Reply

സലാത്, സുന്നത്, എന്നെല്ലാ കേരളത്തിൽ പറയാറുണ്ടെങ്കിലും സലാത് ലെ ത് സൈലന്റ് ആണ്. അതുപോലെ തന്നെ സുന്നഃ — ഈ തിരുത്തൽ നടത്തിയത് 212.71.37.92 (സംവാദംസംഭാവനകൾ)

ഇസ്ലാമിക പണ്ഡിതൻ തിരുത്തുക

ഉപയോക്താവിന്റെ സംവാദം:Shijualex എന്ന താളിൽ ഷിജു അലെക്സ് എന്ന ഇസ്ലാമിക പണ്ഡിതൻ നബിയെ കുറിച്ച് ഈ പേജിൽ പറയുന്നത് നോക്കുക. പേടിച്ച് വിറച്ച് ഓടിയതിനു തെളിവില്ലാന്നാണ് മൂപ്പരുടെ വാദം. താങ്കളുടെ പ്രതികരണം ആഗ്രഹിക്കുന്നു. -മിയമിയ

ഇന്റർ‌വിക്കി തിരുത്തുക

ഇന്റർ‌വിക്കി ലിങ്കുകൾ നൽകുമ്പോൾ ഇംഗ്ലീഷ് വിക്കി ലിങ്കുകൾ മാത്രം നൽകിയാൽ മതിയാകും.ബാക്കിയെല്ലാം ബോട്ടുകൾ കൂട്ടിച്ചേർത്തോളും.ഇംഗ്ലീഷ് വിക്കി ലിങ്ക് മാത്രം നൽകിയാൽ ഉള്ള ഒരു ഗുണം ഇംഗ്ലീഷുമായി ലിങ്ക് ചെയ്യാത്ത ലിങ്കുകൾ മറ്റേതെങ്കിലും ഭാഷയിൽ ഉണ്ടെങ്കിൽ അതും നമ്മുടെ ഭാഷയിലേക്ക് ബോട്ട് കൂട്ടിച്ചേർത്തോളും എന്നുള്ളതാണ്.താങ്കൾ ഇപ്പോൾ ചെയ്യുന്നത് തെറ്റെന്നും പറയാൻ ആവില്ല--അനൂപൻ 07:32, 1 മാർച്ച് 2008 (UTC)Reply

നന്ദി അനൂപൻ--Caduser2003 07:54, 1 മാർച്ച് 2008 (UTC)Reply

പാലം തിരുത്തുക

പണി നടക്കുന്ന ചിത്രമാണേങ്കിലും പാലമാണോ എന്നത് വ്യക്തമല്ലല്ലോ ? വേറേ ഏതെങ്കിലും മേല്പ്പാലത്തിന്റെ ചിത്രം കയറ്റുന്നതല്ലേ ഉചിതം!! --സുഗീഷ് 12:26, 4 മേയ് 2008 (UTC)Reply

അലങ്കാരപ്പന തിരുത്തുക

അലങ്കാരപ്പന എന്ന ലേഖനം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. --Vssun 09:50, 29 ജനുവരി 2010 (UTC)Reply

പ്രമാണം:Chappati-0006.jpg തിരുത്തുക

പ്രമാണം:Chappati-0006.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. റസിമാൻ ടി വി 10:24, 1 ഫെബ്രുവരി 2010 (UTC)Reply

പ്രമാണം:Madhyamamdailylogo.jpg തിരുത്തുക

പ്രമാണം:Madhyamamdailylogo.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. Vssun 15:42, 22 മാർച്ച് 2010 (UTC)Reply

പ്രമാണം:GULFMadhyamamdailylogo-14-01-2008.jpg തിരുത്തുക

പ്രമാണം:GULFMadhyamamdailylogo-14-01-2008.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. Vssun 15:48, 22 മാർച്ച് 2010 (UTC)Reply

പ്രമാണം:Kova-half.jpg തിരുത്തുക

പ്രമാണം:Kova-half.jpg എന്ന ചിത്രത്തിന്റെ ഉറവിടം, മറ്റു വിവരങ്ങൾ ചേർക്കാമോ?--Rameshng:::Buzz me :) 12:57, 14 ജൂലൈ 2010 (UTC)Reply

പ്രമാണം:Almond-Badam.JPG തിരുത്തുക

പ്രമാണം:Almond-Badam.JPG എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. ശ്രീജിത്ത് കെ (സം‌വാദം) 17:10, 10 നവംബർ 2010 (UTC)Reply

Image:HP-color-plotter.JPG തിരുത്തുക

Dear uploader: താങ്കൾ അപ്‌ലോഡ് ചെയ്ത Image:HP-color-plotter.JPG എന്ന പ്രമാണത്തിൽ താങ്കൾ വിവരങ്ങളോ രചയിതാവിനെക്കുറിച്ചുള്ള വിവരമോ ചേർക്കാൻ വിട്ടുപോയിരിക്കുന്നു. ഈ വിവരങ്ങൾ ചിത്രത്തിന്റെ താൾ തിരുത്തി എഴുതിച്ചേർക്കാൻ താത്പര്യപ്പെട്ടുകൊള്ളുന്നു. ഈ വിവരങ്ങൾ ചിത്രത്തിനെക്കുറിച്ച് മറ്റ് ഉപയോക്താക്കൾക്ക് കൂടുതൽ വ്യക്തമായി മനസ്സിലാക്കുന്നതിന് സഹായമായേക്കാം.


താങ്കൾക്ക് എന്തെങ്കിലും സംശയമുണ്ടെങ്കിൽ സഹായം:ചിത്ര സഹായി കാണുക. നന്ദി. ശ്രീജിത്ത് കെ (സം‌വാദം) 12:53, 14 നവംബർ 2010 (UTC)Reply

പ്രമാണം:Railway over bridge.jpg തിരുത്തുക

പ്രമാണം:Railway over bridge.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. ശ്രീജിത്ത് കെ (സം‌വാദം) 17:25, 18 നവംബർ 2010 (UTC)Reply

പ്രമാണം:Puttu-005.jpg തിരുത്തുക

പ്രമാണം:Puttu-005.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. ശ്രീജിത്ത് കെ (സം‌വാദം) 06:04, 19 നവംബർ 2010 (UTC)Reply

വിക്കിസംഗമോത്സവം - 2012 ലേക്ക് സ്വാഗതം തിരുത്തുക

If you are not able to read the below message, please click here for the English version

 

നമസ്കാരം! Caduser2003,

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കൾ അഥവാ എഴുത്തുകാർ, വിവിധ വിക്കി പദ്ധതികളിൽ പ്രവർത്തിക്കുന്ന സോഫ്റ്റ്‌വെയർ വിദഗ്ധർ, വിക്കിപദ്ധതികളിൽ താല്പര്യമുള്ളവർ തുടങ്ങിയവരുടെ വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2012 ഏപ്രിൽ 28, 29 തീയതികളിൽ കൊല്ലം ജില്ലാ പഞ്ചായത്ത് ഹാളിൽ വെച്ച് നടക്കുന്നു.
ഇതിന്റെ കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

വിക്കിസംഗമോത്സവത്തിന്റെ 60 ദിവസ പ്രചരണത്തിന്റെ ഭാഗമായുള്ള മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു എന്ന പരിപാടിയിൽ പങ്കെടുക്കുവാൻ താങ്കളെ ക്ഷണിക്കുന്നു. വിക്കിമീഡിയ സമൂഹത്തിന്റെ ഭാഗമായ താങ്കൾക്ക് വിക്കിസംഗമോത്സവത്തിൽ പങ്കെടുക്കുവാനും പ്രബന്ധങ്ങൾ അവതരിപ്പിക്കുവാനും അവസരമുണ്ടാകും. അതിനായുള്ള അപേക്ഷ സമർപ്പിക്കാൻ അപേക്ഷാതാൾ കാണുക

വിക്കിസംഗമോത്സവം - 2012 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെയ്ക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

താങ്കളെ 2012 ഏപ്രിൽ 28,29 -ന് കൊല്ലത്ത് കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി VsBot (സംവാദം - talk) 00:49, 29 മാർച്ച് 2012 (UTC)Reply

വിക്കിസംഗമോത്സവം - 2013 ലേക്ക് സ്വാഗതം തിരുത്തുക

If you are not able to read the below message, please click here for the English version

 

നമസ്കാരം! Caduser2003

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2013, ഡിസംബർ 21, 22, 23 തീയ്യതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്നു.
കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

പതിനാലോളം ഇന്ത്യൻ ഭാഷാസമൂഹങ്ങളിൽ നിന്നുമുള്ള വിക്കിമീഡിയ പ്രതിനിധികളുടെ പങ്കാളിത്തം, വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞം വിക്കിവിദ്യാർത്ഥിസംഗമം, വിക്കിയുവസംഗമം, ഭിന്നശേഷി ഉപയോക്താക്കൾക്കു വേണ്ടിയുള്ള കമ്പ്യൂട്ടർ പരിശീലനം, തണ്ണീർത്തടങ്ങളുടെ വിവരശേഖരണവും ഡിജിറ്റൈസേഷനും, വിക്കി ജലയാത്ര എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.

വിക്കിസംഗമോത്സവം - 2013 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

2013 ഡിസംബർ 21 മുതൽ 23 വരെ ആലപ്പുഴയിൽ കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി MkBot (സംവാദം) 01:21, 16 നവംബർ 2013 (UTC)Reply