പന എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ പന (വിവക്ഷകൾ) എന്ന താൾ കാണുക. പന (വിവക്ഷകൾ)

അലങ്കാരത്തിനായി തോട്ടത്തിൽ വളർ‌ത്തുന്ന വളരെ ഭംഗിയുള്ളതും വിലകൂടിയതുമായ സസ്യമാണ് അലങ്കാരപ്പന. സൈക്കാഡ് വർഗത്തിൽപ്പെട്ട മറ്റു ചെടികളേപ്പോലെ ഇതിനേയും ഒറ്റനോട്ടത്തിൽ പനയെന്നു തോന്നും. എന്നാൽ അവ യഥാർഥത്തിൽ പനവർഗമേയല്ല. Cycas revoluta എന്നാണ് അലങ്കാരപ്പനയുടെ ശാസ്ത്രീയ നാമം.

Cycas revoluta
Cycas
സൈകസ്
സൈകസിന്റെ ഇലകളും കോണും.
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Division:
Class:
Order:
Family:
Genus:
Species:
C. revoluta
Binomial name
Cycas revoluta

ഇതിന്റെ ഉറവിടം തെക്കേ ജപ്പാനിൽ നിന്നാണെന്ന് കരുതുന്നു. വളരെ പ്രതിസമതയോടെ വളരുന്നതും, തിളങ്ങുന്നതും നല്ല കടുത്ത പച്ച നിറത്തിലുള്ളതുമായ ഇലകളോടുകൂടിയതുമായ ഒരു സസ്യമാണ് ഇത്. ഇതിന്റെ തണ്ടിന് സാധാരണ 20 cm (7.9 in) വ്യാസമുണ്ടാവാറുണ്ട്. ഇത് വളരെ പതുക്കെ വളരുന്ന ഒരു സസ്യമാണ്. ഇതിന്റെ ശരിയായ ഉയരം എത്തുന്നതിന് ഇത് ചിലപ്പോൾ 50–100 വരെ വർഷങ്ങൾ എടുക്കാറുണ്ട്.

ഇതിന്റെ പച്ച ഇലകൾ 50–150 cm (20–59 in) നീളത്തിൽ കാണപ്പെടുന്നു. ഇത് പ്രാരംഭദശയിലും പിന്നീട് ഈ ഇലകൾക്ക് 1 m (3.3 ft) വ്യാസം വക്കാറുണ്ട്. മാരൻശലഭത്തിന്റെ ശലഭപ്പുഴുക്കൾ ഇതിന്റെ ഇല ആഹരിക്കാറുണ്ട്.

ചിത്രശാല

തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ‌

തിരുത്തുക
"https://ml.wikipedia.org/w/index.php?title=അലങ്കാരപ്പന&oldid=3801225" എന്ന താളിൽനിന്ന് ശേഖരിച്ചത്