നമസ്കാരം Akpmail4u !,

മലയാളം വിക്കിപീഡിയയിലേക്ക്‌ സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.

ലിപിമാറ്റ രീതിയിൽ മലയാളം ടൈപ്പ് ചെയ്യുവാൻ ഉപയോഗിക്കാവുന്ന മൊഴി സ്കീമിന്റെ ചിത്രം

താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലെങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.

വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്‌. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~) ഉപയോഗിക്കുകയോ, ടൂൾബാറിലെ ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.

വിക്കിമീഡിയയുടെ മലയാളം പദ്ധതികൾക്കായി ഒരു മെയിലിങ് ലിസ്റ്റ് നിലവിലുണ്ട്. ആ ലിസ്റ്റിൽ അംഗത്വം എടുത്ത് താങ്കൾക്ക് വിക്കിപീഡിയയെക്കുറിച്ചുള്ള അഭിപ്രായങ്ങളും, സംശയങ്ങളും, വിക്കിപീഡിയ മെച്ചപ്പെടുത്താനുള്ള വഴികളും ഒക്കെ അവിടെ ഉന്നയിക്കാവുന്നതാണ്‌. മെയിലിങ്ങ് ലിസ്റ്റിൽ അംഗത്വമെടുക്കാൻ ഇവിടെ ഞെക്കുക https://lists.wikimedia.org/mailman/listinfo/wikiml-l. ലിസ്റ്റിൽ അംഗത്വമെടുത്തതിനു ശേഷം wikiml-l@lists.wikimedia.org എന്ന ഇമെയിൽ വിലാസത്തിലേക്കു ഇമെയിൽ അയച്ചാൽ മറ്റുള്ള വിക്കിപീഡിയർ നിങ്ങളെ സഹായിക്കും.


ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയരോട് സംശയം നേരിട്ട് ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി ഇവിടെ ഞെക്കുക. ആരെങ്കിലും ചാറ്റ്റൂമിലുണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കുന്നതാണ്.


-- New user message (സംവാദം) 05:56, 2 ജൂൺ 2012 (UTC)Reply

തത്ത്വമസി തിരുത്തുക

തത്ത്വമസി എന്ന ചലച്ചിത്രത്തിന്റെ പോസ്റ്റർ താങ്കൾ കോമൺസിൽ അപ്‌ലോഡ് ചെയ്തതായി ശ്രദ്ധയിപ്പെട്ടു. ചലച്ചിത്ര പോസ്റ്ററുകളുടെ അവകാശം നിർമ്മാതാവിലും വിതരണക്കാരിലും മാത്രം നിലകൊള്ളുന്നതാണ്. അക്കാരണത്താൽ ആ ചിത്രം കോമൺസിൽ നിന്നും മായ്ക്കപ്പെടാൻ സാധ്യതയുണ്ട്. അതിനാൽ ചിത്രം ഞാൻ മലയാളം വിക്കിയിൽ മാത്രമായി അപ്‌ലോഡ് ചെയ്തിട്ടുണ്ട്. സംശയങ്ങൾ ഉണ്ടെങ്കിൽ ചോദിക്കുക. ആശംസകളോടെ--റോജി പാലാ (സംവാദം) 21:19, 28 സെപ്റ്റംബർ 2012 (UTC)Reply

പ്രമാണം:Suresh gopi in the filim odayil ninnu.png തിരുത്തുക

പ്രമാണം:Suresh gopi in the filim odayil ninnu.png ഈ ചിത്രം സുരേഷ്ഗോപി എന്ന താളിൽ ഉൾപ്പെടുത്തുന്നതിനുവേണ്ടിയാണോ അപ്ലോഡ് ചെയ്തത്. ചിത്രം പകർപ്പവകാശത്തിനു കീഴിൽ വരുന്നതിനാൽ നമുക്കിത് ഉപയോഗിക്കാനാവില്ല. എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ ദയവായി ചോദിക്കുക. ആശംസകളോടെ --Vssun (സംവാദം) 07:32, 29 സെപ്റ്റംബർ 2012 (UTC)Reply

പകർപ്പവകാശമുള്ളയിടങ്ങളിൽ നിന്നും ചിത്രങ്ങൾ കോമൺസിൽ അപ്‌ലോഡ് ചെയ്യുന്നത് തുടരരുത്. താങ്കൾ സ്വന്തമായി എടുത്ത ചിത്രങ്ങൾ മാത്രമേ അവിടെ അപ്‌ലോഡ് ചെയ്യാവൂ. അല്ലെങ്കിൽ താങ്കളുടെ യൂസർനെയിം കോമൺസിൽ നോട്ടപ്പുള്ളിയായി മാറും. ഇവിടെയാണെങ്കിൽ ചലച്ചിത്രത്തിന്റെ പോസ്റ്ററുകൾ ഒരു ലേഖനത്തിനു ഒന്ന് എന്ന നിലയിൽ മാത്രമേ അപ്‌ലോഡ് ചെയ്യാവൂ. അതും നിർദ്ധിഷ്ട സൈസിലും ലൈസൻസ് പ്രകാരവും. ആശസകളോടെ--റോജി പാലാ (സംവാദം) 14:58, 29 സെപ്റ്റംബർ 2012 (UTC)Reply

പേരുമാറ്റാൻ തിരുത്തുക

പേരുമാറ്റാൻ ഇവിടെ അപേക്ഷ നൽകാവുന്നതാണ്.--റോജി പാലാ (സംവാദം) 14:53, 29 സെപ്റ്റംബർ 2012 (UTC)Reply

ഒപ്പ് തിരുത്തുക

ലേഖനത്തിന്റെ സംവാദ താളുകളിലും,ഉപയോക്താവിന്റെ സം‌വാദം താളുകളിലും അഭിപ്രായം രേഖപ്പെടുത്തുമ്പോൾ, എഡിറ്റ് താളിന്റെ മുകളിൽ കാണുന്ന ഒപ്പ് ടൂൾബാറിലെ ( ) എന്ന ചിഹ്നത്തിൽ ക്ലിക്ക് ചെയ്തോ, നാലു ടിൽഡെ ~~~~ ചിഹ്നം ഉപയോഗിച്ചോ താങ്കളുടെ ഒപ്പ് അടയാളപ്പെടുത്തുക. എന്നാൽ ലേഖനങ്ങൾക്കകത്ത് ഇത്തരത്തിൽ ഒപ്പുവക്കാതിരിക്കാനും ശ്രദ്ധിക്കുക. കൂടുതൽ അറിവിന് ഔദ്യോഗിക മാർഗ്ഗരേഖയായ വിക്കിപീഡിയ:ഒപ്പ് എന്ന താൾ സന്ദർശിക്കുക. ആശംസകളോടെ -- റോജി പാലാ (സംവാദം) 15:00, 29 സെപ്റ്റംബർ 2012 (UTC)Reply

സംവാദങ്ങൾ മായ്ച്ചുകളയരുത് തിരുത്തുക

സംവാദത്താളിലെ വിവരങ്ങൾ മായ്ച്ച്കളയരുത്. സംവാദത്താളുകൾ വലുതാകുമ്പോൾ അവ ഉപതാളുകളായി ശേഖരിച്ചുവക്കുകയാണ് ചെയ്യേണ്ടത്. കൂടുതൽ വിവരങ്ങൾക്ക് വിക്കിപീഡിയ:സംവാദം താളുകൾക്കായുള്ള മാർഗ്ഗരേഖകൾ കാണുക. --Vssun (സംവാദം) 07:37, 13 ഒക്ടോബർ 2012 (UTC)Reply

ന്യായോപയോഗം തിരുത്തുക

സ്വതന്ത്രപ്രമാണം നിർമ്മിക്കുന്നത് അസാധ്യമായ കാര്യങ്ങൾക്കേ (ഉദാ: മരണമടഞ്ഞ വ്യക്തികൾ, ലോഗോകൾ മുതലായവ) ന്യായോപയോഗം ശരിയാവുകയുള്ളൂ. ആറന്മുളക്കണ്ണാടിയുടെ ന്യായോപയോഗചിത്രം മായ്ക്കപ്പെടും -- റസിമാൻ ടി വി 10:18, 18 ഒക്ടോബർ 2012 (UTC)Reply

പ്രമാണം:ഓടു കൊണ്ടുള്ള വാൽക്കണ്ണാടി.jpeg എന്ന ചിത്രം താങ്കൾ സ്വന്തമായി എടുത്തതാണെങ്കിൽ മാത്രമേ വിക്കിപീഡിയയിൽ അപ്‌ലോഡ് ചെയ്യാൻ സാധിക്കൂ. മുകളിൽ ഞാൻ ഒരു കമന്റ് നേരത്തെ നൽകിയിരുന്നു. കൂടുതൽ രേഖകൾ ഇവിടെ കാണാം. ചുരുക്കത്തിൽ, ഒരു വസ്തുവിന്റെയോ സ്ഥലത്തിന്റെയോ അങ്ങനെ എന്തിന്റെയായാലും ഫോട്ടോ താങ്കൾ തന്നെ സ്വന്തമായി ക്യാമറയിൽ എടുത്തവ മാത്രമേ അപ്‌ലോഡ് ചെയ്യാൻ സാധിക്കൂ. (ചിത്രത്തിന്റെ ഉടമ താങ്കൾ തന്നെയായിരിക്കണം) മറ്റു വെബ്സൈറ്റിൽ നിന്നോ മറ്റു ചിത്രങ്ങളുടെ ഫോട്ടോ എടുത്തോ അപ്‌ലോഡ് ചെയ്യാൻ സാധിക്കില്ല. അതു പകർപ്പവകാശലംഘനമാകും. --റോജി പാലാ (സംവാദം) 10:57, 18 ഒക്ടോബർ 2012 (UTC)Reply
താങ്കൾ ലിങ്ക് ചെയ്ത സൈറ്റിലെ ലൈസൻസ് നോൺകമേർഷ്യൽ, നോ ഡെറിവേറ്റിവ് ആണ്. വിക്കിപീഡിയക്ക് ഈ ലൈസൻസ് യോജിക്കുകയില്ല. അതോ ഇനി ബ്ലോഗ് താങ്കളുടേതാണോ? -- റസിമാൻ ടി വി 15:39, 18 ഒക്ടോബർ 2012 (UTC)Reply
ആകെ മൊത്തം ചുരുക്കം ഇത്രയേ ഉള്ളൂ. വിക്കിപീഡിയയിൽ ചിത്രം അപ്‌ലോഡ് ചെയ്യണമെങ്കിൽ താങ്കൾ സ്വന്തമായി ക്യാമറ ഉപയോഗിച്ച് ഫോട്ടോ എടുത്ത് അപ്‌ലോഡ് ചെയ്യണം--റോജി പാലാ (സംവാദം) 08:34, 20 ഒക്ടോബർ 2012 (UTC)Reply

സംവാദത്താളിലെ വിവരങ്ങൾ മായ്ച്ചുകളയാതിരിക്കുക തിരുത്തുക

നേരത്തേ പറഞ്ഞ കാര്യം ഒരിക്കൽക്കൂടി ആവർത്തിക്കുന്നു. സംവാദത്താളിലെ വിവരങ്ങൾ മായ്ച്ചുകളയാതിരിക്കുക. താങ്കളുടെതന്നെ നേരത്തെയുള്ള അഭിപ്രായം പിൻവലിക്കുന്നുവെങ്കിൽ അത് താഴെയെഴുതുകയോ, അത്യാവശ്യമെങ്കിൽമാത്രം അക്കാര്യം ഇതുപോലെ വെട്ടിക്കളയുകയോ ചെയ്യാം. --Vssun (സംവാദം) 08:09, 19 ഒക്ടോബർ 2012 (UTC)Reply

വിക്കിഫിക്കേഷൻ തിരുത്തുക

ധ്രുവനക്ഷത്രം പോലെ സർവ്വവിജ്ഞാനകോശത്തിൽ നിന്ന് ലേഖനങ്ങൾ പകർത്തുമ്പോൾ അവ വിക്കിഫൈ ചെയ്യാൻ ശ്രദ്ധിക്കുക. ഖണ്ഡികകൾ തിരിക്കുക, അവലംബങ്ങൾ ചേർക്കുക, മറ്റ് ലേഖനങ്ങളിലേക്ക് കണ്ണികൾ നൽകുക ഇതെല്ലാം പ്രധാനമാണ് -- റസിമാൻ ടി വി 12:44, 7 നവംബർ 2012 (UTC)Reply

നന്ദി! പക്ഷെ ഞാനിത് സർവ്വവിജ്ഞാനകോശത്തിൽ നിന്ന് നേരിട്ട് പകർത്തിയതാണ്. സർവ്വവിജ്ഞാനകോശ ഫലകം ചേർത്തിട്ടുണ്ട് --♥Aswini (സംവാദം) 12:45, 7 നവംബർ 2012 (UTC)Reply

നേരിട്ടുപകർത്തിയാലും വിക്കിവത്കരിച്ചു മാത്രം ഉൾപ്പെടുത്തുക. അവ വെറുതെ പകർത്താൻ മാത്രമാണെങ്കിൽ പണി വളരെ എളുപ്പമാണ്. എന്നാൽ വിക്കിശൈലിയനുസരിച്ചു മാത്രം ഉൾപ്പെടുത്താൻ ശ്രദ്ധിക്കുമല്ലോ? ആശംസകളോടെ--റോജി പാലാ (സംവാദം) 13:11, 7 നവംബർ 2012 (UTC)Reply

ഓ. ഇപ്പൊ മനസിലായി. ശ്രീ റസിമാൻ ചെയ്ത പോലെ അല്ലെ?--♥Aswini (സംവാദം) 14:25, 7 നവംബർ 2012 (UTC)Reply

മനസിലായി....

വിവക്ഷകൾ തിരുത്തുക

രണ്ടു ലേഖനങ്ങൾക്കു മാത്രമായി നമ്മൾ വിവക്ഷ ഉപയോഗിക്കാറില്ല. പകരം For ഫലകമാണ് ഉപയോഗിക്കുന്നത്. അതിനാൽ താളുകളിൽ ആവശ്യമായ മാറ്റം വരുത്തി സൂത്രധാരൻ എന്ന വിവക്ഷ നീക്കം ചെയ്തിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് വിക്കിപീഡിയ:വിവക്ഷകൾ എന്ന താൾ കാണുക--റോജി പാലാ (സംവാദം) 15:16, 11 ജനുവരി 2013 (UTC)Reply

Awrads തിരുത്തുക

താങ്കൾക്കു ലഭിച്ച താരകങ്ങളും മറ്റും ഉപയോക്താവ്:AswiniKP/Awrads എന്ന താളിലാണല്ലോ ചേർത്തിരിക്കുന്നത്. "Awrads" എന്നത് typo ആണോ അതോ മനഃപൂർവ്വം അങ്ങനെ ഇട്ടതാണോ? ഒരു ചെറിയ ജിജ്ഞാസ... :-) --Jairodz (സംവാദം) 10:38, 22 ജനുവരി 2013 (UTC)Reply

Awards എന്നല്ലേ വേണ്ടത് എന്നാണ് ഞാൻ ഉദ്ദേശിച്ചത്. ആ താളിൽ ഒപ്പിടാൻ പോയപ്പോൾ ശ്രദ്ധിച്ചതുകൊണ്ട് ചോദിച്ചെന്നു മാത്രം. --Jairodz (സംവാദം) 10:46, 22 ജനുവരി 2013 (UTC)Reply

കൊട്ടയ്ക്ക തിരുത്തുക

കണ്ടാൽ അപ്പോൾ തന്നെ മറുപടി നൽകും . ഇതാ മറുപടി, ഞാനല്ല കളഞ്ഞത്. ഈ നാൾവഴി കാണുക. ഒഴിവാക്കിയ ആളെ കണ്ടല്ലോ?. പിന്നെ ലേഖനത്താളിൽ നിന്നും കൂടുതൽ ചിത്രങ്ങൾ കാണാൻ ലേഖനത്തിന്റെ വലത്തു താഴെ വിക്കിമീഡിയ കോമൺസിലെ Grewia nervosa എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്: എന്ന കണ്ണിയിൽ അമർത്തുക. വ്യക്തമായെന്നു കരുതുന്നു. ചിത്രം തിരിച്ചിട്ടാലും കുഴപ്പമില്ല.--റോജി പാലാ (സംവാദം) 17:21, 10 മാർച്ച് 2013 (UTC)Reply

കോഴിക്കോട് ഭാഗങ്ങളിൽ കൊട്ടയ്ക്ക എന്ന് പറഞ്ഞാൽ വലിയ മരമാണ് . കൊട്ടയ്ക്കയുടെ (ഫലത്തിന്റെ) പുറം തോടിൽ എണ്ണയൊഴിച്ച് തിരി വെച്ച് ഉത്സവകാലങ്ങളിൽ പണ്ടൊക്കെ ദീപം തെളിയിക്കുമായിരുന്നു. ഈ മരം പൂത്താൽ മലത്തിന്റെ മാതിരിയുള്ള അസഹ്യമായ ഗന്ധമാണ്. അശ്വിനിയ്ക്ക് തെറ്റ് പറ്റിയോ ? (റോജിയുടെ താളിൽ ഇത് തെറ്റായി കൊടുത്തുപോയി. രണ്ടാളും എന്നോട് ക്ഷമിക്കുക)--Raveendrankp (സംവാദം) 05:43, 11 മാർച്ച് 2013 (UTC)Reply

കൊട്ടയ്ക്കയും മരോട്ടിക്കയും രണ്ടും വെവ്വേറെ മരങ്ങളാണ് --Raveendrankp (സംവാദം) 06:09, 11 മാർച്ച് 2013 (UTC)Reply

സംവാദം:ഒടിവിദ്യ തിരുത്തുക

സംവാദം:ഒടിവിദ്യ കാണുക--റോജി പാലാ (സംവാദം) 17:27, 10 മാർച്ച് 2013 (UTC)Reply


മിക്കവാറും ചുവപ്പിൽ ഞെക്കിയാണ് ഇതുപോലുള്ള ലേഖനങ്ങൾ തയാറാക്കുന്നത്. ഇനി പ്രത്യേകം ശ്രദ്ധിക്കുന്നതായിരിക്കും --Babug** (സംവാദം) 12:26, 15 മാർച്ച് 2013 (UTC)Reply

വിക്കിപീഡിയ:ലേഖനങ്ങൾക്കുള്ള അപേക്ഷ തിരുത്തുക

വിക്കിപീഡിയ:ലേഖനങ്ങൾക്കുള്ള അപേക്ഷ എന്ന താളിൽ താങ്കൾ താഴെപ്പറഞ്ഞ പ്രസ്താവന നടത്തിയതായി കണ്ടു.

.

ഇത് നല്ല ആശയമാണ്. പക്ഷേ ഇത്തരം അഭിപ്രായങ്ങൾ വിക്കിപീഡിയ:പഞ്ചായത്ത് (നയരൂപീകരണം) എന്ന താളിലാണ് ചർച്ച ചെയ്യേണ്ടത്. താങ്കൾ ലേഖനങ്ങൾക്കുള്ള അപേക്ഷ എന്ന താളിൽ നടത്തിയ പ്രസ്താവന വൃത്തിയാക്കലിന്റെ ഭാഗമായി നീക്കം ചെയ്യുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 04:10, 31 മാർച്ച് 2013 (UTC)Reply

ജീവിച്ചിരിക്കുന്നവരുടെ പടങ്ങൾ തിരുത്തുക

ഏതെങ്കിലും സൈറ്റിൽ നിന്ന് എടുത്ത് ന്യായോപയോഗത്തിലാണെന്ന് പറഞ്ഞ് ഇടല്ലേ... ഫോട്ടം പിടിച്ചയാൾ തിരക്കിവരും ![[പ്രമാണം:A Gopalkrishnan.jpg| ]] എന്ന പ്രമാണം പ്രശ്നമാണ്. അദ്ദേഹം മരിച്ചിട്ടില്ലാത്തതിനാൽ എവിടെകണ്ടാലും ഷൂട്ട് ചെയ്ത് വിക്കിയിൽ പടം കൊണ്ടുവരുക. --Adv.tksujith (സംവാദം) 16:06, 8 ഏപ്രിൽ 2013 (UTC)Reply

ഓടയിൽ നിന്ന് (മലയാളചലച്ചിത്രം) തിരുത്തുക

ഓടയിൽ നിന്ന് എന്ന ചലച്ചിത്രത്തെക്കുറിച്ച് താങ്കൾ മുൻപ് നിർമ്മിച്ച താൾ തലക്കെട്ടിൽ പിശകുണ്ടായിരുന്നതിനാൽ മാറ്റിയതാണ്. ഓടയിൽ നിന്ന് (മലയാളചലച്ചിത്രം) എന്ന താളിൽ അത് ലഭ്യമാണ്. തുടർന്നുള്ള തിരുത്തുകൾ ഈ താളിൽ വരുത്തുക.--സിദ്ധാർത്ഥൻ (സംവാദം) 05:44, 9 ഏപ്രിൽ 2013 (UTC)Reply

മംഗലാപുരം ടാങ്കർ ദുരന്തം തിരുത്തുക

ഞാൻ ചാല ദുരന്തം കണ്ടിരിന്നില്ല. ഞാൻ ചോദിക്കുന്നത് എന്തിനാണിതൊക്കെ വിക്കിയിൽ കൊണ്ടുവന്നിടുന്നത് എന്നാണ്. എന്തു വിജ്ഞാനമാണിതൊക്കെ നൽകുന്നത്? ഇത്തരം പ്രാദേശിക അപകടങ്ങൾ കുത്തിനിറയ്ക്കുന്നതുകൊണ്ട് യാതൊരു പ്രയോജനവും ഉണ്ടെന്നു കരുതുന്നില്ല. -Rajesh Odayanchal - രാജേഷ്‌ ഒടയഞ്ചാൽ - (സംവാദം) 14:48, 11 ഏപ്രിൽ 2013 (UTC)Reply

ഹൈലൈറ്റ് ചെയ്യുമ്പോൾ തിരുത്തുക

ലേഖനത്തിനകത്ത് വിവിധ ഭാഗങ്ങൾ ഹൈലൈറ്റ് ചെയ്യുമ്പോൾ ബോൾഡ് ഫേസ് പരമാവധി കുറയ്ക്കണം. അത്യാവശ്യ സന്ദർഭങ്ങളിൽ ഇറ്റാലിക്സ് ഉപയോഗിക്കാം. ആദ്യമായി സംഭവിക്കുന്നതൊന്നും ഹൈലൈറ്റ് ചെയ്യേണ്ടതില്ല. അവ പ്രത്യേക വിഭാഗമാക്കി കൊടുക്കാൻ കഴിയുമെങ്കിൽ അങ്ങനെ ചെയ്താൽ മതി. കോടീശ്വരനിൽ റെക്കോർഡ് എന്ന് പ്രത്യേകം വിഭാഗമാക്കി അത് നല്കിയിട്ടുണ്ടല്ലോ.--സിദ്ധാർത്ഥൻ (സംവാദം) 16:51, 27 ഏപ്രിൽ 2013 (UTC)Reply

ഫലകമുണ്ടാക്കിയതിന് അഭിനന്ദനം തിരുത്തുക

ആ ഫലകവും ഉപയോഗിച്ചോളൂ... സത്യത്തിൽ copy paste ഫലകം ഇറക്കുമതി ചെയ്യുന്നതിനുമുൻപ് ഞാൻ താങ്കളുണ്ടാക്കിയ ഫലകം കണ്ടിരുന്നു. പക്ഷേ, അത് ചേർത്ത ലേഖനം മായ്കപ്പെട്ടതിനാൽ അത് എവിടെ കിടക്കുന്നുവെന്ന് പെട്ടെന്ന് കണ്ടെത്താനായില്ല. അതിനാലാണ് പുതിയ ഫലകം ഇറക്കിയത്. എന്തായാലും അത് ഇനിയും പലതവണ പരീക്ഷക്കണമെന്നാണല്ലോ റസിമാൻ പറഞ്ഞത്. ഇനി മറ്റൊരു അവസരം വന്നാൽ ഞാനും അത് ഉപയോഗിച്ചു നോക്കിക്കോളാം. പോരേ... എന്തായാലും കോപ്പി പേസ്റ്റ് ഫലകം നോക്കി, താങ്കളുടെ ഫലകത്തിൽ എന്തെങ്കിലും മെച്ചപ്പെടുത്തലുകൾ വരുത്താനാവുമോ എന്നും കൂടി പരശോധിക്കുക. ആശംസകളോടെ --Adv.tksujith (സംവാദം) 13:44, 29 ഏപ്രിൽ 2013 (UTC)Reply

പ്രമാണം:Little Suresh Gopi in Odeyil Ninnu.png തിരുത്തുക

പ്രമാണം:Little Suresh Gopi in Odeyil Ninnu.png എന്ന പ്രമാണം ചിത്രങ്ങളുടെ കാര്യത്തിലുള്ള നയങ്ങൾ പാലിക്കുന്നില്ലെന്ന് സംശയം ഉന്നയിക്കപ്പെട്ടിരിക്കുന്നു. ദയവായി ചിത്രത്തിന്റെ താൾ തിരുത്തി ഉറവിടം, രചയിതാവ്, പകർപ്പവകാശ വിവരങ്ങൾ എന്നിവയിൽ ഏതെങ്കിലും വിട്ടുപോയിട്ടുണ്ടെങ്കിൽ ഉടൻ ചേർക്കാൻ താത്പര്യപ്പെട്ടുകൊള്ളുന്നു. കൂടുതൽ വിവരങ്ങൾക്ക് ഒഴിവാക്കാൻ സാദ്ധ്യതയുള്ള പ്രമാണങ്ങൾ എന്ന വിക്കിപീഡിയ താളിൽ ഉള്ള ഈ ചിത്രത്തിന്റെ സംവാദം കാണുക. താങ്കളുടെ അഭിപ്രായം പ്രതീക്ഷിക്കുന്നു. ശ്രീജിത്ത് കെ (സം‌വാദം) 21:15, 7 മേയ് 2013 (UTC)Reply


സ്വതേ റോന്തുചുറ്റൽ തിരുത്തുക

 

നമസ്കാരം AswiniKP, താങ്കൾ മലയാളം വിക്കിപീഡിയയിലെ ഒരു വിശ്വസ്ത ഉപയോക്താവെന്നതു കൊണ്ടും ധാരാളം പുതിയ ലേഖനങ്ങൾ തുടങ്ങിയതുകൊണ്ടും താങ്കൾക്ക് മലയാളം വിക്കിപീഡിയയിൽ സ്വതേ റോന്തുചുറ്റുന്നതിനുള്ള അവകാശം നൽകിയിട്ടുണ്ട്. ഈ അവകാശം മൂലം താങ്കൾക്ക് വിക്കിപീഡിയയിൽ യാതൊരു മാറ്റവും അനുഭവപ്പെടില്ല. എന്നാൽ ഇതു മൂലം, പുതിയ ലേഖനങ്ങൾ റോന്തു ചുറ്റുന്നവരുടെ ജോലി എളുപ്പമാകുന്നു.

കൂടുതൽ വിവരങ്ങൾക്ക് സ്വതേ റോന്തുചുറ്റുന്നവർ എന്ന താൾ കാണുക. ഇതിൽ എന്തെങ്കിലും സംശയമുണ്ടെങ്കിൽ എന്നോട് ചോദിക്കാവുന്നതാണ്. നല്ല തിരുത്തലുകൾ ആശംസിക്കുന്നു! നന്ദി. മനോജ്‌ .കെ (സംവാദം) 15:49, 3 ജൂൺ 2013 (UTC)Reply

"AswiniKP/പത്തായം1" എന്ന ഉപയോക്താവിന്റെ താളിലേക്ക് മടങ്ങുക.