നരിമീൻ
പെർസിഡെ (Percidae) മത്സ്യകുടുംബത്തിൽപ്പെടുന്ന വളർത്തുമത്സ്യമാണ് നരിമീൻ. ശാസ്ത്രനാമം ലാറ്റെസ് കാൽക്കാരിഫെർ (Lates calcarifer). ഒരു ഉത്തമഭക്ഷ്യ മത്സ്യമായ നരിമീൻ, നായർമീൻ, കാളാഞ്ചി എന്നീ പേരുകളിലും അറിയപ്പെടുന്നു.
നരിമീൻ | |
---|---|
![]() | |
Barramundi (in foreground) | |
Scientific classification | |
Kingdom: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | L. calcarifer
|
Binomial name | |
Lates calcarifer (Bloch, 1790)
|
ആവാസംതിരുത്തുക
പാകിസ്താൻ, ശ്രീലങ്ക, മലയ, തായ്‌ലാൻഡ്, വിയറ്റ്നാം, ഫിലിപ്പീൻസ്, ഇന്തോനേഷ്യ, ആസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളുടെ സമുദ്രതീരങ്ങളിലാണ് നരിമീനിനെ സാധാരണ കണ്ടുവരുന്നത്. കായലുകളും നദീമുഖങ്ങളുമാണ് ഇഷ്ടവാസസ്ഥലം. ഇരതേടി നദീമുഖങ്ങളിൽനിന്ന് നദികളിലേക്ക് 100 കി.മീ. ദൂരംവരെ ഇവ സഞ്ചരിക്കാറുണ്ട്. ശുദ്ധജലത്തിലും ലവണജലത്തിലും ജീവിക്കാൻ കഴിവുള്ളവയാണ് ഇവ.
ശരീരഘടനതിരുത്തുക
മുതുകുഭാഗത്തിന് പച്ചയോ, ചാരനിറമോ ആയിരിക്കും; വയർഭാഗം വെള്ളിനിറവും. ശരീരത്തിൽ അവിടവിടെ മഞ്ഞപ്പൊട്ടുകളും മുതുകിനു മുൻഭാഗത്തായി വെളുത്ത പാളികളും കാണപ്പെടാറുണ്ട്. ശരീരത്തിന് പൊതുവേ ദീർഘാകൃതിയാണ്. ശരീരത്തിന്റെ പാർശ്വഭാഗം പതിഞ്ഞിരിക്കുന്നു. വായ, മോന്തയിൽ കുറുകേ കീറിയതുപോലെയാണ്. കീഴ്ത്താടി മുമ്പോട്ടു തള്ളിയിരിക്കും. വായ്ക്കകത്ത് ധാരാളം പല്ലുകളുണ്ട്. ആദ്യത്തെ മുതുച്ചിറകിൽ മൂർച്ചയുള്ള ഏഴോ-എട്ടോ മുള്ളുകളും ഗുദച്ചിറകിൽ മൂർച്ചയുള്ള മൂന്നു മുള്ളുകളുമുണ്ട്. ചെതുമ്പലുകൾ താരതമ്യേന വലിപ്പം കൂടിയതാണ്. പാർശ്വരേഖയിൽ 52-61 ചെതുമ്പലുകളാണ് സാധാരണയായി കാണപ്പെടുന്നത്. നരിമീൻ 170 സെ.മീ. നീളത്തിൽ വളരും. ശുദ്ധജലതടാകങ്ങളിലാണ് ഇവ വളരുന്നത്.
ഭക്ഷണരീതിതിരുത്തുക
ഭക്ഷണത്തിൽ 75 ശതമാനവും ചെറിയ മത്സ്യങ്ങളും ചെമ്മീനുകളുമാണ്. ജലത്തിലെ ഒച്ചുകളെയും ഇവ ഭക്ഷിക്കുന്നു. മള്ളറ്റുകൾ, പൂമീൻ, പൂവൻ മത്സ്യം, നെതോലി തുടങ്ങി നദീമുഖങ്ങളിൽ കാണുന്ന നിരവധി മത്സ്യങ്ങളെയും നരിമീൻ ഭക്ഷിക്കും.
പ്രജനനംതിരുത്തുക
നരിമീനുകൾ ശീതകാലത്ത് നദീമുഖങ്ങളോടടുത്ത കായൽത്തീരങ്ങളിലും ആയിരിക്കാം പ്രജനനം നടത്തുന്നതെന്ന് കരുതപ്പെടുന്നു. തിരുത, കരിമീൻ, പൂമീൻ, കാർപ്പുകൾ തുടങ്ങിയ മത്സ്യങ്ങളോടൊപ്പം നരിമീനുകളെ വളർത്താറില്ല. രുചിയുള്ള നരിമീനുകൾ പോഷകമൂല്യമേറിയതുമാണ്.
പോഷകമൂല്യംതിരുത്തുക
ഇതിന്റെ മാംസത്തിൽ
- ജലാംശം (74.9 ശ.മാ.)
- മാംസ്യം (14.8 ശ.മാ.)
- കൊഴുപ്പ് (2.8 ശ.മാ.)
- ഫോസ്ഫറസ് (.3 ശ.മാ.)
- കാൽസ്യം
- ഇരുമ്പ് (.70 മി.ഗ്രാം)
എന്നിവ അടങ്ങിയിരിക്കുന്നു.
അവലംബംതിരുത്തുക
പുറംകണ്ണികൾതിരുത്തുക
- Barramundi Archived 2006-06-26 at the Wayback Machine.
- Barramundi: Facts, Discussion Forum, and Encyclopedia Article
- Barramundi Archived 2011-02-09 at the Wayback Machine.
- Barramundi farming (SA)
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ നരിമീൻ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |