12°03′22″N 75°34′55″E / 12.05611°N 75.58194°E / 12.05611; 75.58194 കേരളത്തിൽ കണ്ണൂർ ജില്ലയിലെ ഒരു മലയോര പട്ടണമാണ് പയ്യാവൂർ. പയ്യാവൂർ പഞ്ചായത്തിൻ്റെ ആസ്ഥാനമായ ഈ ഗ്രാമം കിഴക്ക് പശ്ചിമഘട്ടവുമായി അതിർത്തി പങ്കിടുന്നു. കേരളത്തിലെ മലയോര ഹൈവേ അഥവാ സംസ്ഥാന പാത 59 ഈ ഗ്രാമത്തിലൂടെ കടന്നുപോകുന്നു. കണ്ണൂർ നഗരത്തിൽ നിന്ന് ഏകദേശം 42 കിലോമീറ്റർ (വഴി നായാട്ടുപാറ, പാവന്നൂർമൊട്ട, കണിയാർവയൽ) വടക്ക് കിഴക്കായും താലൂക്ക് ആസ്ഥാനമായ തളിപ്പറമ്പിൽ നിന്നും 30 കി.മീ കിഴക്കും മറ്റൊരു പ്രധാന പട്ടണമായ ശ്രീകണ്ഠാപുരത്ത് നിന്നും 10 കി.മീ കിഴക്ക് മാറിയുമാണ് പയ്യാവൂർ സ്ഥിതി ചെയ്യുന്നത്. പ്രസിദ്ധവും പുരാതനവുമായ പയ്യാവൂർ ശിവക്ഷേത്രം ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്.

പയ്യാവൂർ
Location of പയ്യാവൂർ
പയ്യാവൂർ
Location of പയ്യാവൂർ
in കേരളം
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) കണ്ണൂർ
ഉപജില്ല തളിപ്പറമ്പ
ഏറ്റവും അടുത്ത നഗരം ശ്രീകണ്ഠാപുരം (10 കി.മീ)
ലോകസഭാ മണ്ഡലം കണ്ണൂർ
നിയമസഭാ മണ്ഡലം ഇരിക്കൂർ
സിവിക് ഏജൻസി പയ്യാവൂർ ഗ്രാമപഞ്ചായത്ത്
സാക്ഷരത 96%
ഭാഷ(കൾ) മലയാളം, ഇംഗ്ലീഷ്
സമയമേഖല IST (UTC+5:30)
വിസ്തീർണ്ണം
സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം

48 m (157 ft)
കോഡുകൾ


"https://ml.wikipedia.org/w/index.php?title=പയ്യാവൂർ&oldid=4112515" എന്ന താളിൽനിന്ന് ശേഖരിച്ചത്