കീഴ്പ്പള്ളി

കണ്ണൂർ ജില്ലയിലെ ഒരു ഗ്രാമം

കണ്ണൂർ ജില്ലയിലെ ഇരിട്ടി താലൂക്കിലെ ആറളം ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു പ്രദേശമാണു കീഴ്പ്പള്ളി[1].ഇരിട്ടി പട്ടണത്തിൽ നിന്നും 14 കിലോമീറ്റർ മാറിയാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. പാലരിഞ്ഞാൽ ശ്രീ മഹാദേവ ക്ഷേത്രം,കീഴ്പ്പള്ളി തെരുവത്ത്  ശ്രീ മഹാഗണപതി ക്ഷേത്രം വടക്കേക്കര അയ്യപ്പക്ഷേത്രം, ചാവറ ഏലിയാസ് ചർച്ച്, കീഴ്പ്പള്ളി ജുമാ മസ്ജിദ് എന്നിവ ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്.ആറളം വന്യജീവി സംരക്ഷണകേന്ദ്രവും കീഴ്പ്പള്ളിക്കടുത്തായാണ് സ്ഥിതി ചെയ്യുന്നത്[2]. ഏഷ്യയിലെ ഏറ്റവും വലിയ ആദിവാസി സെറ്റിൽമെന്റായ ആറളം പുനരധിവാസ കേന്ദ്രത്തിലേക്കുള്ള പ്രവേശനം കീഴ്പ്പള്ളിയിലൂടെ സാധ്യമാണ്.പ്രധാനമായും കൃഷിയെയും മൃഗപരിപാലനത്തെയും വരുമാനമാർഗ്ഗമായി കരുതുന്നവരാണ് കൂടുതലും. റബ്ബർ, കുരുമുളക്, നാളികേരം, അടയ്ക്കാ എന്നിവയാണ് പ്രധാന വിളകൾ ,ഇടത്തരം ഭവനങ്ങളിലൊക്കെയും പശുക്കളെ വളർത്തി വരുന്നു. പാലരിഞ്ഞാൽ ക്ഷേത്രത്തിന്നു സമീപത്തുള്ള കീഴ്പ്പള്ളി PHC, കീഴ്പ്പള്ളി ആയുർവേദ ഹോസ്പിറ്റൽ എന്നിവ എളുപ്പത്തിൽ എത്തിച്ചേരാവുന്ന ആരോഗ്യ കേന്ദ്രങ്ങളാണ്. മുൻകാലങ്ങളിൽ കർണ്ണാടകയുമായി ബന്ധപ്പെട്ടിരുന്ന മലമ്പാതകൾ ചതിരൂർ ഭാഗങ്ങളിൽ കാണാവുന്നതാണ്. ചരിത്രരേഖകൾ പരിശോധിച്ചാൽ "പള്ളി"യിൽ അവസാനിക്കുന്ന ഈ ദേശത്തിന് ബുദ്ധ/ ജൈന മതങ്ങളുമായുള്ള സ്വാധീനങ്ങൾ മനസ്സിലാക്കുവാൻ സാധിക്കും.

കീഴ്പ്പള്ളി
ഗ്രാമം
രാജ്യംഇന്ത്യ
സംസ്ഥാനംകേരളം
ജില്ലകണ്ണൂർ
ബ്ലോക്ക്ഇരിട്ടി
സമയമേഖലUTC+5:30 (IST)
ISO കോഡ്IN-KL
  1. "NREGA Records". Archived from the original on 2012-04-26. Retrieved 2016-09-24.
  2. "Aralam Wildlife Sanctuary, KeralaTourism.org". Archived from the original on 2010-03-24. Retrieved 2016-09-24.
"https://ml.wikipedia.org/w/index.php?title=കീഴ്പ്പള്ളി&oldid=3628477" എന്ന താളിൽനിന്ന് ശേഖരിച്ചത്