ശ്രീകണ്ഠാപുരം

കണ്ണൂർ ജില്ലയിലെ ഒരു ഗ്രാമം
(ശ്രീകണ്ഠപുരം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ശ്രീകണ്ഠാപുരം

ശ്രീകണ്ഠാപുരം
12°01′59″N 75°30′00″E / 12.033°N 75.5°E / 12.033; 75.5
ഭൂമിശാസ്ത്ര പ്രാധാന്യം പട്ടണം
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല കണ്ണൂർ
ഭരണസ്ഥാപനം(ങ്ങൾ) നഗരസഭ
ചെയർപേഴ്സൺ ഡോ.കെ.വി ഫിലോമിന ടീച്ചർ
'
'
വിസ്തീർണ്ണം 69ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 33,489
ജനസാന്ദ്രത 485/ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 
670631
+0460
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ

കേരളത്തിലെ കണ്ണൂർ ജില്ലയിലെ മലയോരമേഖലയിലെ ഒരു പ്രധാന ടൗൺ ആണ് ശ്രീകണ്ഠാപുരം. ഈ ഗ്രാമം തളിപ്പറമ്പ് താലൂക്കിൽ ഉൾപ്പെടുന്നു. ശ്രീകണ്ഠാപുരം പുഴ ഇതിലൂടെ ഒഴുകുന്നു. വളപട്ടണം പുഴയിൽ ചെന്നു ചേരുന്ന ശ്രീകണ്ഠാപുരം പുഴയുടെ ഒരു കരയിലാണ് ശ്രീകണ്ഠാപുരം പട്ടണം സ്ഥിതി ചെയ്യുന്നത്.കോട്ടൂർ ,ആയിച്ചേരി എന്നിവ ഇവിടത്തെ പ്രധാന സ്ഥലങ്ങളിൽ പെടുന്നു. നടുവിൽ, ചെമ്പേരി, ഇരിക്കൂർ , ഇരിട്ടി, തളിപ്പറമ്പ് എന്നിവയാണ്‌ അടുത്ത പട്ടണങ്ങൾ.

ചരിത്രം

തിരുത്തുക

ചരിത്രപരമായി പ്രസിദ്ധമായ ഈ പ്രദേശം മൂഷികരാജവംശത്തിന്റെ കീഴിലായിരുന്നു ഭരിക്കപ്പെട്ടിരുന്നത്. മൂഷിക രാജാവായ ശ്രീകണ്ഠൻ ഭരിച്ചിരുന്നതിനാലാണ് ശ്രീകണ്ഠന്റെ പുരം അഥവാ ശ്രീകണ്ഠാപുരം ഉണ്ടായതെന്നാണ് ചരിത്രം. കേരളത്തിൽ ഇസ്ലാം മതം പ്രചരിച്ചിരുന്ന ആദ്യകാല കേന്ദ്രങ്ങളിലൊന്നായിരുന്നു ശ്രീകണ്ഠാപുരം. കൊടുങ്ങല്ലൂരിനൊപ്പം ഇവിടെയും ഇസ്ലാം മതം പ്രചരിച്ചുവെന്ന് കരുതപ്പെടുന്നു.[അവലംബം ആവശ്യമാണ്] കേരളത്തിൽ ഇസ്ലാം മതം എത്തിയ വർഷങ്ങളെക്കുറിച്ച് ചരിത്രകാരന്മാർക്കിടയിൽ അഭിപ്രായവ്യത്യാസം ഉണ്ടെങ്കിലും മുഹമ്മദ് നബി ജീവിച്ചിരുന്ന കാലത്തേ ഇവിടെ ഇസ്ലാം എത്തിയതായി കണക്കാക്കുന്നു.[അവലംബം ആവശ്യമാണ്] പഴയ ചിറക്കൽ താലൂക്കിൽ പെട്ട ജഫർത്താൻ പഴയങ്ങാടി ആണെന്നാണ് ചരിത്രകാരന്മാരുടെ അഭിപ്രായം.[അവലംബം ആവശ്യമാണ്] വളപട്ടണം പുഴ വഴി മാലിക് ദിനാറും സംഘവും പഴയങ്ങാടി പുഴക്കരയിൽ എത്തിയതായി ചരിത്രം പറയുന്നു.[അവലംബം ആവശ്യമാണ്] അന്ന് നാല് ഇല്ലങ്ങളാണ് ഇവിടെ ഉണ്ടായിരുന്നത്.[അവലംബം ആവശ്യമാണ്] കുന്നത്തില്ലം, ബപ്പനില്ലം, മേലാക്കില്ലം, തുയ്യാടില്ലം.[അവലംബം ആവശ്യമാണ്] ഈ നാല് ഇല്ലത്തിന്റെ പേരുകളിൽ അറിയപ്പെടുന്ന കുടുംബക്കാരും ഇവിടത്തെ നാടുവാഴികളായിരുന്നു.[അവലംബം ആവശ്യമാണ്]

ഇസ്ലാംമതപ്രവാചകരുടെ പരാമർശങ്ങളിൽ ഇവർ അറിയപ്പെടുന്നത് ജെറൂൾ, തഹ്ത്, ഹയ്യത്ത്, മുതലായ അറബി പേരുകളിലാണ്.[അവലംബം ആവശ്യമാണ്] ജെറൂൾ എന്ന അറബി നാമം പിന്നീട് ചെറോൽ ആയും, ഹയ്യത്ത് അയ്യകത്ത് ആയും ത്ഹ്ത് താഴത്ത് ആയും പിന്നീട് അറിയപ്പെട്ടു.[അവലംബം ആവശ്യമാണ്] മാലിക് ദിനാറിന്റെ സംഘത്തിൽ പെട്ടവർ ഇവിടെ പള്ളി സ്ഥാപിച്ചത് ഹിജ്‌റ 22ൽ ആണെന്ന് വിശ്വസിക്കപ്പെടുന്നു.[അവലംബം ആവശ്യമാണ്] ഇതു പ്രകാരം നോക്കിയാൽ ഇസ്ലാം മതം ഈ നാട്ടിൽ എത്തിയിട്ട് 1400 വർഷത്തിലേറെയായി.[അവലംബം ആവശ്യമാണ്] ജൻമിത്തത്തിനും നാടുവാഴിത്തത്തിനുമെതിരായി നടന്ന ഐതിഹാസികമായ കർഷക സമരത്തിനെതിരെ നടന്ന MSP വെടിവെപ്പിൽ നിരവധിപേർ രക്തസാക്ഷികളേണ്ടിവന്ന കാവുമ്പായി സമരക്കുന്നുശ്രീകണ്ഠപുരം പട്ടണത്തിനടുത്താണ്..

പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങൾ

തിരുത്തുക
 • എസ്.ഇ.എസ്. കോളേജ്, ശ്രീകണ്ഠാപുരം
 • ശ്രീകണ്ഠാപുരം ഗവണ്മെന്റ് ഹയർസെക്കന്ററി സ്കൂൾ
 • മേരിഗിരി സീനിയർ സെക്കന്ററി സ്കൂൾ
 • സൽ സബീൽ ഇംഗ്ലീഷ് മീഡിയം സ്കൂൾ
 • ശ്രീകണ്ഠപുരം പബ്ലിക്‌ സ്കൂൾ
 • പി .കെ. എം . ബി എ ഡഡ് കോളേജ്
 • KOTTOOR ITI,SREEKANDAPURAM
 • LITTLE FLOWER SCHOOL, KOTTOOR
 • നെടുങ്ങോം ഗവണ്മെന്റ് ഹയർസെക്കന്ററി സ്കൂൾ

പ്രധാന ആരാധനാലയങ്ങൾ

തിരുത്തുക
 • സലഫി മസ്ജിദ് ശ്രീകണ്ഠപുരം ബസ് സ്റ്റാൻഡ്
 • ജുമാമസ്ജിദ് ശ്രീകണ്ഠപുരം
 • ശാദുലി മസ്ജിദ് ശ്രീകണ്ഠപുരം ടൌൺ
 • പുതിയ പള്ളി ശ്രീകണ്ഠപുരം
 • ബിലാൽ മസ്ജിദ് ശ്രീകണ്ഠപുരം
 • മാലിക് ബിന് ദീനാർ മസ്ജിദ് പഴയങ്ങാടി
 • സെന്റ്. തോമസ് ചർച്ച്, കോട്ടുർ
 • പരിപ്പായി മുച്ചിലോട്ട് കാവ്
 • ശ്രീമുത്തപ്പൻ മഠപ്പുര
 • ഇൻഫന്റ് ജീസസ് ചർച്ച്, ശ്രീകണ്ഠാപുരം ടൗൺ
 • ഐ പി സി എബനെസ്സർ ചർച്ച്, കോട്ടൂർവയൽ.
 • അമ്മകോട്ടം ദേവീ ക്ഷേത്രം
 • കോട്ടൂർ മഹാവിഷ്ണൂ ക്ഷേത്രം
 • ഫൊറോന പള്ളി, മടമ്പം
 • തൃക്കടമ്പ ശ്രീ മഹാവിഷ്ണു ക്ഷേത്രം


"https://ml.wikipedia.org/w/index.php?title=ശ്രീകണ്ഠാപുരം&oldid=3969992" എന്ന താളിൽനിന്ന് ശേഖരിച്ചത്