വീരാജ്പേട്ട കർണ്ണാടകയിലെ കുടക് ജില്ലയിലെ രണ്ടാമത്തെ വലിയ പട്ടണമാണ്. വീരാജ്പേട്ട എന്നാൽ വീരരാജേന്ദ്രപേട്ട എന്നതിൻറെ ചുരുക്കരൂപമാണ്. ഇവിടത്തെ നാടൻ കാപ്പിയും മറ്റു സുഗന്ധവ്യഞ്ജനങ്ങളും പ്രസിദ്ധമാണ്. ഇവിടം ജില്ലാ ആസ്ഥാനമായ മടിക്കേരിയിൽ നിന്നും 30 കിലോമീറ്ററും ബാംഗ്ലൂരിൽ നിന്നും 250 കിലോമീറ്ററും ദൂരത്തായി സ്ഥിതി ചെയ്യുന്നു. ഇവിടേക്കുള്ള ഗതാഗത സൌകര്യം റോഡു വഴി മാത്രമേയുള്ളു.

വീരാജ്പേട്ട

വീരരാജേന്ദ്രപേട്ട
town
രാജ്യം ഇന്ത്യ
സംസ്ഥാനംകർണ്ണാടക
ജില്ലകുടക്
ഉയരം
909 മീ(2,982 അടി)
ജനസംഖ്യ
 (2001)
 • ആകെ15,206
ഭാഷ
 • ഔദ്യോഗിക ഭാഷകന്നഡ, കന്നഡ കൊടവ
സമയമേഖലUTC+5:30 (IST)
പിൻ കോഡ്
571 218
Telephone code08274

ചരിത്രം

തിരുത്തുക

വീരാജ്പേട്ടയുടെ നാമത്തിൻറെ ഉത്ഭവം കുടകിൻറെ മുൻ ലിംഗായത് ഭരണാധികാരിയായിരുന്ന വീരരാജേന്ദ്രയുടെ പേരിൽ നിന്നുമാണ്.

"https://ml.wikipedia.org/w/index.php?title=വീരാജ്പേട്ട&oldid=3609276" എന്ന താളിൽനിന്ന് ശേഖരിച്ചത്