ബാവലിപ്പുഴ
വയനാട്ടിൽ നിന്നും ആരംഭിച്ച് വളപട്ടണം പുഴയിൽ ചെന്നുചേരുന്ന ഒരു നദിയാണ് ബാവലിപ്പുഴ അഥവാ വാവലിപ്പുഴ. കൊട്ടിയൂർ, കേളകം, കണിച്ചാർ എന്നീ പഞ്ചായത്തുകളിലൂടെ ഒഴുകുന്ന ഈ പുഴ കൊട്ടിയൂർ പഞ്ചായത്തിന്റെ 9 വാർഡുകളെയും സ്പർശിച്ചുകൊണ്ട് കടന്നുപോകുന്നു.[1] കൊട്ടിയൂർ വൈശാഖമഹോത്സവം നടക്കുന്നത് ബാവലിപ്പുഴയുടെ തീരത്താണ്. ഈ പുഴയുടെ തീരത്ത് വാവുബലി നടക്കാറുള്ളതിനാൽ വാവുബലിപ്പുഴ എന്ന പേരിലായിരുന്നു അറിയപ്പെട്ടിരുന്നത്. പിൽക്കാലത്ത് ലോപിച്ച് ബാവലി എന്നായി മാറുകയായിരുന്നു. കൊട്ടിയൂരിൽ വാവലി പുഴയുടെ വടക്കേത്തീരത്ത് തിരുവഞ്ചിറ എന്നറിയപ്പെടുന്ന ഒരു ചെറിയ പുഴയുടെ നടുവിൽ ആണ് പ്രശസ്ത ശിവക്ഷേത്രമായ കൊട്ടിയൂർ ക്ഷേത്രം[2]സ്ഥിതിചെയ്യുന്നത്.
വാവലി പുഴ | |
---|---|
പ്രമാണം:ബാവലിപ്പുഴ പേരാവൂരിൽ (9).jpg | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | കണ്ണൂർ |
Physical characteristics | |
നദീമുഖം | വളപട്ടണം പുഴ വഴി അറബിക്കടൽ |
നദീതട പ്രത്യേകതകൾ | |
Progression | പടിഞ്ഞാറോട്ടൊഴുകുന്ന നദി |
Landmarks | കൊട്ടിയൂർ ശിവക്ഷേത്രങ്ങൾ |
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-04. Retrieved 2016-09-17.
- ↑ "Festival time at Kottiyur". The Hindu (in Indian English). Special Correspondent. 2013-06-09. ISSN 0971-751X. Retrieved 2019-03-07.
{{cite news}}
: CS1 maint: others (link)