ഉഷാറാണി
ഉഷാറാണി പ്രധാനമായും മലയാള സിനിമകളിൽ അഭിനയിച്ചിരുന്ന ഒരു ചലച്ചിത്ര നടിയായിരുന്നു (ജീവിതകാലം: 29 മെയ് 1956 - 20 ജൂൺ 2020).[2] വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന അവർ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽവച്ച് 2020 ജൂൺ 20 ന് അന്തരിച്ചു.[3]
ഉഷാറാണി | |
---|---|
ജനനം | വർക്കല | 29 മേയ് 1958
മരണം | 20 ജൂൺ 2020 | (പ്രായം 62)
ദേശീയത | ഇന്ത്യൻ |
തൊഴിൽ | നടി |
സജീവ കാലം | 1967–2000 |
ജീവിതപങ്കാളി(കൾ) | എൻ. ശങ്കരൻ നായർ (1977-2005) |
കുട്ടികൾ | വിഷ്ണുശങ്കർ |
മാതാപിതാക്ക(ൾ) | Krishna Rao Iyengar, Sudeshini[1] |
സ്വകാര്യജീവിതം
തിരുത്തുക1958 മെയ് 29 ന് തിരുവനന്തപുരം ജില്ലയിലെ വർക്കലയിലാണ് ഉഷാറാണി ജനിച്ചത്. 1955 ൽ ന്യൂസ് പേപ്പർ ബോയ് എന്ന ചിത്രത്തിൽ ബാലതാരമായി സിനിമാ ജീവിതം തുടങ്ങിയ അവർ മുപ്പതോളം സിനിമകളിൽ ബാലതാരമായി അഭിനയിച്ചു. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി ഏകദേശം ഇരുനൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.[4] 1977 ൽ തന്റെ 19 ആമത്തെ[5] വയസിൽ അവർ മലയാള ചലച്ചിത്ര സംവിധായകനായിരുന്ന എൻ. ശങ്കരൻ നായരെ വിവാഹം കഴിച്ചു.[6] വിഷ്ണുശങ്കർ എന്ന ഒരു പുത്രനുണ്ട്. ശിവാജി ഗണേശൻ, എം.ജി.ആർ, കമൽഹാസൻ, പ്രേംനസീർ എന്നിവർക്കൊപ്പം അഭിനയിച്ചിട്ടുള്ള അവരുടെ പ്രധാന സിനിമകൾ അങ്കത്തട്ട്, തൊട്ടാവാടി, ഭാര്യ, ഏകവല്യൻ, അമ്മ അമ്മായിമ്മ, ഹിറ്റ്ലർ , തെങ്കാശിപ്പട്ടണം എന്നിവയാണ്. 2004 ൽ പുറത്തിറങ്ങിയ മയിലാട്ടമാണ് അവരുടെ അവസാന സിനിമ.[7]
അഭിനയിച്ച ചിത്രങ്ങൾ
തിരുത്തുകമലയാളം
തിരുത്തുക- മയിലാട്ടം (2004) ... ലക്ഷ്മിയമ്മ
- ദ കിംഗ് മേക്കർ ലീഡർ (2003) ... ഭാരതിയമ്മ
- വരും വരുന്നു വന്നു (2003)
- നിറമുള്ള സ്വപ്നങ്ങൾ (2002)
- പ്രേമാഗ്നി (2001) ... രേണുക തമ്പുരാട്ടി
- തെങ്കാശിപ്പട്ടണം (2000)... സംഗീതയുടെ അമ്മായി
- മില്ല്യണിയം സ്റ്റാർസ് (2000)
- നിശാസുരഭികൾ (2000)
- പത്രം (1999) .... ഔതക്കുട്ടിയുടെ ഭാര്യ
- അമ്മ അമ്മായിയമ്മ (1998) .... ദാക്ഷായണി
- തിരകൾക്കപ്പുറം (1998)
- കന്മദം (1998) .... രാക്കമ്മ
- സമാന്തരങ്ങൾ (1998) ... Mary
- ഓരോ വിളിയും കാതോർത്ത് (1998)
- അഞ്ചരക്കല്ല്യാണം (1997) ... ദേവകിയമ്മ
- പൂനിലാമഴ (1997)
- ശിബിരം (1997)
- സ്വർണ്ണകിരീടം (1996) .... ദേവയാനി
- മാന്തികക്കുതിര (1996) .... റാഹേൽ
- മഹാത്മ (1996) ... നാൻസിയുടെ അമ്മ
- ഹിറ്റ്ലർ (1996) .... മാലതി ടീച്ചർ
- കാഞ്ചനം (1996) .... മുത്തശ്ശി
- വാനരസേന (1996) .... വിശാലാക്ഷി
- മഴയെത്തുംമുമ്പേ (1995) ... Fake Mummy
- ഇന്ത്യൻ മിലിട്ടറി ഇൻറലിജൻസ് (1995) .... മപ്പാസു മറിയാമ്മ
- ബോക്സർ (1995)
- മനഃശാസ്ത്രജ്ഞൻറെ ഡയറി (1995)
- മംഗല്യസൂത്രം (1995) .... അഡ്വ. മഹേശ്വരിയമ്മ
- പാളയം (1994) .... മറിയാമ്മ
- സുദിനം (1994).... ടീച്ചർ
- രാജധാനി (1994).... മണിയമ്മ
- മാനത്തെ കൊട്ടാരം (1994) .... കനകം
- ഭാര്യ (1994) .... സരോജിനി
- പ്രവാചകൻ (1994)
- അമ്മയാണെ സത്യം (1993) .... ജഗന്നാഥവർമ്മയുടെ ഭാര്യ
- സ്ഥലത്തെ പ്രധാന പയ്യൻസ് (1993) .... കുറുപ്പിൻറെ ഭാര്യ
- ഒരു കടങ്കഥ പോലെ (1993)
- കാവടിയാട്ടം (1993) ... കുറുപ്പിൻറെ അമ്മ
- ബട്ടർഫ്ലൈസ് (1993)
- ഏകലവ്യൻ (1993) .... മാതാജി
- ഇത് മഞ്ഞുകാലം (1993)
- എല്ലാരും ചോല്ലണ് (1992) .... അർച്ചനയുടെ അമ്മ
- തലസ്ഥാനം (1992) ... ഉണ്ണിയുടെ അമ്മായി
- അഹം (1992) .... അച്ചാമ്മ തരകൻ
- കള്ളനും പോലീസും (1992) .... ദാക്ഷായണിയമ്മ
- അഗ്നിനിലാവ് (1991) .... ആര്യ
- കുറുപ്പിൻറെ കണക്കു പുസ്തകം (1990) .... ബീനയുടെ സഹോദരി
- തെരുവു നർത്തകി (1988)
- കാബറേ ഡാൻസർ (1986)
- ഈ യുഗം (1983) .... അമ്മു
- കൈവരികൾ തിരിയുമ്പോൾ (1979)
- മദനോത്സവം (1978)
- മുദ്രമോതിരം (1978).... ബിന്ദു
- അവളുടെ രാവുകൾ (1978) .... രാധ
- പത്മതീർത്ഥം (1978) .... ജമീല
- പ്രാർത്ഥന (1978)
- മകം പിറന്ന മങ്ക (1977)
- രണ്ടു ലോകം (1977)
- നിറകുടം (1977) .... അനാർക്കലി
- മുറ്റത്തെ മുല്ല (1977)... രാധ
- ഹർഷബാഷ്പം (1977) ... കൊച്ചുകല്ല്യാണി
- ധീര സമീരേ യമുനാ തീരേ (1977)
- ഭാര്യാവിജയം (1977)
- റൌഡി രാജമ്മ (1977)
- തെരുവുഗീതം (1977)
- അയൽക്കാരി (1976).... എലിസബത്ത്
- അനാവരണം (1976)
- സർവ്വേക്കല്ല് (1976)
- അഭിനന്ദനം (1976) .... വിമല
- പഞ്ചമി (1976) .... രുക്കു
- സത്യത്തിൻറെ നിഴലിൽ (1975)
- അക്കൽദാമ (1975)
- ആരണ്യകാണ്ഡം (1975)
- ചുമടുതാങ്ങി (1975) .... സുഗന്ധി
- ഭാര്യ ഇല്ലാത്ത രാത്രി (1975)
- മാന്യശ്രീ വിശ്വാമിത്രൻ (1974) ....ലതിക
- ഹണിമൂൺ (1974)
- അങ്കത്തട്ട് (1974)
- വൃന്ദാവനം (1974)
- തനിനിറം (1973) ... വാസന്തി
- തൊട്ടാവാടി (1973) ... സരസമ്മ
- പ്രതിധ്വനി (1971)
- അനാഥ ശിൽപ്പങ്ങൾ (1971) .... അമ്മിണി
- നാഴികക്കല്ല് (1970)
- അമ്മയെന്ന സ്ത്രീ (1970) .... മാലതി
- ബല്ലാത്ത പഹയൻ (1969).... സുലേഖ
- കാർത്തിക (1968)... ജാനു (ബാലനടി)
- മനസ്വിനി (1968) ... Sumangala
- അഗ്നിപുത്രി (1967) .... ബിന്ദു (ബാലനടി)
- ബാല്യകാലസഖി (1967) (ബാലനടി)
- ചിത്രമേള (1967)
- ഒള്ളതു മതി (1967)
- പൂച്ചക്കണ്ണി (1966) (ബാലനടി)
- ജയിൽ (1966) (ബാലനടി)
- ന്യൂസ് പേപ്പർ ബോയ് (1965) (ബാലനടി)
അവലംബം
തിരുത്തുക
- ↑ "Usha Rani in On Record Part 1 - YouTube". youtube.com. Retrieved 2014-06-13.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2020-06-24. Retrieved 2020-06-27.
- ↑ "നടി ഉഷാറാണി അന്തരിച്ചു". Archived from the original on 2020-06-27.
- ↑ "നടി ഉഷാറാണി അന്തരിച്ചു".
- ↑ ""എന്നെ അദ്ദേഹം ഉഷ എന്നല്ല, എടാ മോനെ എന്നാണ് വിളിച്ചുകൊണ്ടിരുന്നത്" 19 വയസ്സുകാരി ഉഷ വിവാഹം ചെയ്തത് 51 വയസുകാരനെ; നടി ഉഷയുടെ ജീവിതം".
- ↑ "ഇന്ത്യൻ സിനിമയുടെ 100-ാം വാർഷികം ശങ്കരൻ നായരെയും മറന്നു , Flash Back - Mathrubhumi Movies". mathrubhumi.com. Archived from the original on 2014-06-10. Retrieved 2014-06-13.
- ↑ "തെന്നിന്ത്യൻ ചലച്ചിത്രതാരം ഉഷാറാണി അന്തരിച്ചു".