സുരാജ് വെഞ്ഞാറമൂട്
മലയാളചലച്ചിത്ര വേദിയിലെ ഒരു അഭിനേതാവാണ് സുരാജ് വെഞ്ഞാറമൂട്. ആദ്യ കാലങ്ങളിൽ ടെലിവിഷൻ പരമ്പരകളിൽ അഭിനയിച്ച സുരാജ് പിന്നീട് ചലച്ചിത്രങ്ങളിൽ നല്ല ഹാസ്യ വേഷങ്ങൾ ചെയ്ത് ശ്രദ്ധേയനായി. മിമിക്രിയിലൂടെയാണ് ഇദ്ദേഹം സിനിമയിലേക്ക് കടക്കുന്നത്. 2013-ലെ മികച്ച നടനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരവും 2019 - ൽ മികച്ച നടനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരവും ലഭിച്ചു. [1]
സുരാജ് വെഞ്ഞാറമൂട് | |
---|---|
ജനനം | സുരാജ് വാസുദേവൻ നായർ ജൂൺ 30, 1976 |
തൊഴിൽ | അഭിനേതാവ് |
സജീവ കാലം | 2004 - ഇതുവരെ |
ഉയരം | 1.72 മീ (5 അടി 8 ഇഞ്ച്) |
ജീവിതപങ്കാളി(കൾ) | സുപ്രിയ (2005 - ) |
കുട്ടികൾ | കാശിനാഥ്, വസുദേവ്, ഹൃദ്യ |
മാതാപിതാക്ക(ൾ) | വാസുദേവൻ നായർ, വിലാസിനിയമ്മ |
സിനിമാ ജീവിതം തിരുത്തുക
തിരുവനന്തപുരം ഗ്രാമ്യഭാഷയുടെ പ്രത്യേകതകൾ ചലച്ചിത്രത്തിൽ വരുത്തികൊണ്ടാണ് സുരാജ് ശ്രദ്ധേയനായത്[2]. അൻവർ റഷീദ് സംവിധാനം ചെയ്ത രാജമാണിക്യം എന്ന സിനിമയിൽ തിരുവനന്തപുരം ഭാഷ കൈകാര്യം ചെയ്യുവാനായി മമ്മൂട്ടിയെ സഹായിച്ച സുരാജ് മലയാളം സിനിമാ പ്രേക്ഷകരുടെ മനസ്സിൽ സ്ഥാനം നേടി. ഡ്യൂപ്ലിക്കേറ്റ് എന്ന ചിത്രത്തിൽ നായക വേഷവും ചെയ്തു,സുരാജ് പ്രധാന വേഷം കൈകാര്യം ചെയ്ത തൊണ്ടിമുതലും ദൃസാക്ഷിയും 2017 ജൂൺ മുപ്പതിന് പുറത്ത് വന്നു. [3]
വ്യക്തിജീവിതം തിരുത്തുക
ഇന്ത്യൻ ആർമിയിലെ ഉദ്യോഗസ്ഥനായിരുന്ന കെ. വാസുദേവൻ നായരുടെയും വിലാസിനിയമ്മയുടെയും ഇളയ മകനായി 1976 ജൂൺ 30-ന് തിരുവനന്തപുരം ജില്ലയിലെ വെഞ്ഞാറമൂട്ടിലാണ് സുരാജ് ജനിച്ചത്. ആറ്റിങ്ങൽ ഐ ടി ഐ യിൽ പഠിച്ചു.ആർമി ഉദ്യോഗസ്ഥനായ സജിയും സുനിതയുമാണ് സഹോദരങ്ങൾ.
ചലച്ചിത്രങ്ങൾ തിരുത്തുക
നമ്പർ | വർഷം | ചിത്രം | കഥാപാത്രം |
---|---|---|---|
00 | 2002 | ജഗപൊഗ | |
01 | 2004 | കൊട്ടാരം വൈദ്യൻ | വീരമണി |
02 | 2004 | സേതുരാമയ്യർ സി.ബി.ഐ | ദല്ലാൾ |
03 | 2006 | രസതന്ത്രം | സുരേഷ് |
04 | 2006 | തുറുപ്പുഗുലാൻ | |
05 | 2006 | ക്ലാസ്‌മേറ്റ്സ് | ഔസേപ്പ് |
06 | 2007 | മായാവി | ഗിരി |
07 | 2007 | ഛോട്ടാ മുംബൈ | പെണ്ണ് സുനി |
08 | 2007 | രക്ഷകൻ | കുശുമ്മാകുമാരൻ |
09 | 2007 | ഹലോ | ഇൻസ്പെക്ടർ |
10 | 2007 | അറബിക്കഥ | ജെയിംസ് |
11 | 2007 | നാദിയ കൊല്ലപ്പെട്ട രാത്രി | തത്തമംഗലം മുത്തുരാജ് |
12 | 2007 | വീരാളിപ്പട്ട് | |
13 | 2007 | അലി ഭായ് | |
14 | 2007 | റോക്ക് ആൻഡ് റോൾ | സംഗീതസംവിധായകൻ മഹാരാജ (പി.പി. ഷിജു) |
15 | 2007 | കഥ പറയുമ്പോൾ | പപ്പൻ കുടമാളൂർ |
16 | 2007 | കനകസിംഹാസനം | മാർത്താണ്ഡം ഗോപാലൻ |
17 | 2007 | കംഗാരു | ബേബിച്ചൻ |
18 | 2008 | കോളേജ് കുമാരൻ | |
19 | 2008 | ഷേക്സ്പിയർ എം.എ. മലയാളം | ചാലിക്കാട് ജോഷി (ജൂനിയർ ഒ.എൻ.വി.) |
20 | 2008 | പച്ചമരത്തണലിൽ | |
21 | 2008 | മലബാർ വെഡ്ഡിംഗ് | സതീശൻ |
22 | 2008 | അണ്ണൻ തമ്പി | പീതാംബരൻ (ആംബുലൻസ് ഡ്രൈവർ) |
23 | 2008 | വൺവേ ടിക്കറ്റ് | |
24 | 2008 | മാടമ്പി | കീടം (വാസു) |
25 | 2008 | പരുന്ത് | മഹേന്ദ്രൻ |
26 | 2008 | വെറുതേ ഒരു ഭാര്യം | അലി |
27 | 2008 | കുരുക്ഷേത്ര | |
28 | 2008 | മായാ ബസാർ | പാച്ചു |
29 | 2008 | ട്വന്റി20 | രാമു (ഗുമസ്തൻ) |
30 | 2008 | ലോലിപോപ്പ് | ജബ്ബാർ |
31 | 2008 | മുല്ല | ബിജുമോൻ |
32 | 2008 | സുൽത്താൻ | |
33 | 2009 | ലൗ ഇൻ സിംഗപ്പൂർ | പീതാംബരൻ |
34 | 2009 | ഹെയ്ലസ | ഉല്പലാക്ഷൻ |
35 | 2009 | കറൻസി | ഇന്ദ്രബാലൻ |
36 | 2009 | ഡോക്ടർ പേഷ്യന്റ് | |
37 | 2008 | സമസ്ത കേരളം പി.ഒ. | |
38 | 2008 | വേനൽ മരം | |
39 | 2009 | ഇവർ വിവാഹിതരായാൽ | അഡ്വ. മണ്ണന്തല സുശീൽ കുമാർ |
40 | 2009 | ഈ പട്ടണത്തിൽ ഭൂതം | ശിശുപാലൻ |
41 | 2009 | രഹസ്യ പോലീസ് | |
42 | 2009 | ഡാഡി കൂൾ | മായൻകുട്ടി |
43 | 2009 | ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് കുടുംബം | മഞ്ജുളൻ |
44 | 2009 | കാണാകണ്മണി | ഭാസ്കരൻ |
45 | 2009 | ലൗഡ് സ്പീക്കർ | കൗൺസിലർ |
46 | 2009 | ഡൂപ്ലിക്കേറ്റ് | ശിവൻകുട്ടി/ജീവൻരാജ് |
47 | 2009 | പറയാൻ മറന്നത് | |
48 | 2009 | കേരള കഫേ | കുഞ്ഞപ്പായി |
49 | 2009 | ഉത്തരാസ്വയംവരം | പാതാളം ഷാജി |
50 | 2009 | കപ്പല് മുതലാളി | |
51 | 2009 | ഗുലുമാൽ | ഇൻസ്പെക്ടർ ശംഭു |
52 | 2009 | മൈ ബിഗ് ഫാദർ | ടോണി (കനിഹയുടെ സഹോദരൻ) |
53 | 2009 | ചട്ടമ്പിനാട് | ദശമൂലം ദാമു |
54 | 2010 | ഹാപ്പി ഹസ്ബൻഡ്സ് | തീപ്പന്തം രാജ്ബോസ് (രാജപ്പൻ) |
55 | 2010 | ദ്രോണ2010 | രഘുത്തമൻ (ആശാരി) |
56 | 2010 | ചെറിയകള്ളനും വലിയ പോലീസും | എസ്.ഐ. |
57 | 2010 | താന്തോന്നി | അച്ചു (പൃഥ്വിരാജിന്റെ സുഹൃത്ത്) |
58 | 2010 | പ്രമാണി | മാവോയിസ്റ്റ് |
59 | 2010 | സീനിയർ മാൻഡ്രേക്ക് | എസ്.ഐ. |
60 | 2010 | Pokkiri Raja | ഇടിവെട്ട് സുഗുണൻ |
61 | 2010 | നല്ലവൻ | |
62 | 2010 | പ്ലസ് ടു | അദ്ധ്യാപകൻ |
63 | 2010 | ഒരു നാൾ വരും | ഡ്രൈവർ ഗിരിജൻ |
64 | 2010 | തസ്ക്കരലഹള | |
65 | 2010 | മലർവാടി ആർട്സ് ക്ലബ് | ശേഖരൻ |
66 | 2010 | നീലാംബരി | |
67 | 2010 | സകുടുംബം ശ്യാമള | |
68 | 2010 | അമ്മനിലാവ് | |
69 | 2010 | അഡ്വക്കേറ്റ് ലക്ഷ്മണൻ ലേഡീസ് ഒൺലി | ഗുമസ്തൻ |
70 | 2010 | നിറക്കാഴ്ച | |
71 | 2010 | ചാർ സൌ ബീസ് | |
72 | 2010 | ശിക്കാർ | ബാർബർ കുട്ടപ്പൻ |
73 | 2010 | എൽസമ്മ എന്ന ആൺകുട്ടി | ബ്രോക്കർ തോമാച്ചൻ |
74 | 2010 | ചേകവർ | |
75 | 2010 | ഒരിടത്തൊരു പോസ്റ്റ്മാൻ | |
76 | 2010 | ഫോർ ഫ്രണ്ട്സ് | റിംഗെറ്റ് ശശി |
77 | 2010 | കാര്യസ്ഥൻ | വടിവേലു (ദിലീപിന്റെ സുഹൃത്ത്) |
78 | 2010 | ബെസ്റ്റ് ഓഫ് ലക്ക് | |
79 | 2010 | കോളേജ് ഡേയ്സ് | |
80 | 2010 | ഒരു സ്മോൾ ഫാമിലി | ബിജോയ്സ് |
81 | 2010 | എഗെയിൻ കാസർകോഡ് കാദർഭായ് | പോലീസ് ഓഫീസർ |
82 | 2011 | നോട്ട്ഔട്ട് | |
83 | 2011 | ദ മെട്രോ | സുജാതൻ |
84 | 2011 | അർജുനൻ സാക്ഷി | |
85 | 2011 | മേക്കപ്പ് മാൻ | കിച്ചു |
86 | 2011 | ഇതു നമ്മുടെ കഥ | |
87 | 2011 | സീനിയേർസ് | തവള തമ്പി |
88 | 2012 | മല്ലുസിംഗ് | സുശീലൻ |
89 | 2013 | സൗണ്ട് തോമ | ഉരുപ്പിടി |
90 | 2016 | പൂങ്കായി ശശി | |
91 | 2019 | ഭാസ്‌കര പൊതുവാൾ | |
92 | 2019 | വികൃതി | എൽദോ |
93 | 2019 | ഡ്രൈവിംഗ് ലൈസൻസ് | കുരുവിള ജോസഫ് |
പുരസ്കാരങ്ങൾ തിരുത്തുക
- 2019-ലെ മികച്ച നടനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം (ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ),(വികൃതി)[1]
- 2013-ലെ മികച്ച നടനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം - (പേരറിയാത്തവർ)[4]
- 2013-ലെ മികച്ച ഹാസ്യനടനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് - (ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്, പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും)
- 2010-ലെ മികച്ച ഹാസ്യനടനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് - (ഒരു നാൾ വരും)[5]
- 2009 -ലെ മികച്ച ഹാസ്യനടനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് - (ഇവർ വിവാഹിതരായാൽ)
- 2007-ലെ മികച്ച ഹാസ്യനടനുള്ള ഉജാല ഫിലിംഫെയർ അവാർഡ് (മായാവി, ഹലോ, റോമിയോ)
സൗത്ത് ഇന്ത്യൻ ഇന്റർനാഷണൽ മൂവി അവാർഡ്‌സ്
- 2013 - മികച്ച കോമേഡിയനുള്ള എസ് ഐ ഐ എം എ അവാർഡ് ലഭിച്ചു-മലയാളം
ഏഷ്യാനെറ്റ് അവാർഡ്‌സ്
- 2010 - മികച്ച കോമേഡിയനുള്ള അവാർഡ്-വിവിധ ചിത്രങ്ങളിൽ നിന്നും
- 2007 - മികച്ച കോമേഡിയനുള്ള അവാർഡ്- ഹലോ
ഏഷ്യാവിഷൻ അവാർഡ്‌സ്
- 2013 - ഏഷ്യാവിഷൻ അവാർഡ്‌സ്-മികച്ച കൊമേഡിയൻ
അവലംബം തിരുത്തുക
- ↑ 1.0 1.1 "സുരാജ് മികച്ച നടൻ, കനി കുസൃതി നടി; വാസന്തി മികച്ച ചിത്രം". Mathrubhumi (ഭാഷ: ഇംഗ്ലീഷ്). മാതൃഭൂമി. മൂലതാളിൽ നിന്നും 2020-10-13-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 13 ഒക്ടോബർ 2020.
- ↑ "The accent is on humour". മൂലതാളിൽ നിന്നും 2009-01-23-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2009-01-15.
- ↑ Thondimuthalum Driksakshiyum Review in Malayalam
- ↑ "മാതൃഭൂമി". മൂലതാളിൽ നിന്നും 2014-04-18-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2014-04-18.
- ↑ "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2011-05-25-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-05-22.
പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക
- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് സുരാജ് വെഞ്ഞാറമൂട്
- 2008 ഉജാല ഏഷ്യാനെറ്റ് അവാർഡ് : ദ് ഹിന്ദു Archived 2008-01-16 at the Wayback Machine.