കങ്കാരു (ചലച്ചിത്രം)

മലയാള ചലച്ചിത്രം
(Kangaroo (2007 film) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

രാജ് ബാബുവിന്റെ സംവിധാനത്തിൽ പൃഥ്വിരാജ്, ജയസൂര്യ, ലാലു അലക്സ്, കാവ്യ മാധവൻ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2007-ൽ പ്രദർശനത്തിനിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് കങ്കാരു. ഇസബെല്ല മൂവിടോണിന്റെ ബാനറിൽ സിസിലി ബിജു കൈപ്പാറേടൻ നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് ലാൽ റിലീസ് ആണ്. ഈരാറ്റുപേട്ട, ഭരണങ്ങാനം, കപ്പാട് തുടങ്ങിയ പ്രദേശങ്ങളിലാണ് ചിത്രീകരണം നടത്തിയത്. അനിൽ റാം ആണ് ഈ ചിത്രത്തിന്റെ കഥയെഴുതിയത്. തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് ജെ. പള്ളാശ്ശേരി ആണ്.

കങ്കാരു
സംവിധാനംരാജ് ബാബു
നിർമ്മാണംസിസിലി ബിജു കൈപ്പാറേടൻ
കഥഅനിൽ റാം
തിരക്കഥജെ. പള്ളാശ്ശേരി
അഭിനേതാക്കൾപൃഥ്വിരാജ്
ജയസൂര്യ
ലാലു അലക്സ്
കാവ്യ മാധവൻ
സംഗീതംഅലക്സ് പോൾ
സജി റാം
ഗാനരചനവയലാർ ശരത്ചന്ദ്രവർമ്മ
ബിജു കൈപ്പാറേടൻ
ഛായാഗ്രഹണംസാലു ജോർജ്ജ്
ചിത്രസംയോജനംവി. സാജൻ
സ്റ്റുഡിയോഇസബെല്ല മൂവിടോൺ
വിതരണംലാൽ റിലീസ്
റിലീസിങ് തീയതി2007 ഡിസംബർ 21
രാജ്യംഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾ

തിരുത്തുക

വയലാർ ശരത്ചന്ദ്രവർമ്മ, ബിജു കൈപ്പാറേടൻ എന്നിവർ എഴുതിയ ഗാനങ്ങൾക്ക് സംഗീതം പകർന്നത് അലക്സ് പോൾ, സജി റാം എന്നിവരാണ്. ചിത്രത്തിന്റെ പശ്ചാത്തലസംഗീതം ഒരുക്കിയിരിക്കുന്നത് അലക്സ് പോൾ ആണ്.

ഗാനങ്ങൾ
  1. മഴ മണിമുകിലേ – വിധു പ്രതാപ് , റിമി ടോമി (ഗാനരചന– വയലാർ ശരത്ചന്ദ്രവർമ്മ, സംഗീതം– അലക്സ് പോൾ)
  2. ആരാരോ ആരിരാരോ – കെ.ജെ. യേശുദാസ്
  3. മാർത്തോമാ നന്മയാൽ – അഫ്‌സൽ, അൻവർ സാദത്ത്, സിസിലി
  4. കാക്കിയിട്ടൊരു ഓട്ടോക്കാരന് – എം.ജി. ശ്രീകുമാർ, അഫ്‌സൽ, അൻവർ സാദത്ത്
  5. ഒരു കാണാക്കനവിൽ – വിനീത് ശ്രീനിവാസൻ
  6. മാനത്തെ കനവിന്റെ – അൻവർ സാദത്ത്, ഹെന്ന
  7. ആരാരോ ആരിരാരോ – രഞ്ജിനി ജോസ്

അണിയറ പ്രവർത്തകർ

തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക


"https://ml.wikipedia.org/w/index.php?title=കങ്കാരു_(ചലച്ചിത്രം)&oldid=3762443" എന്ന താളിൽനിന്ന് ശേഖരിച്ചത്