പുലിമുരുകൻ
മോഹൻലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത ആക്ഷൻ ത്രിലർ മലയാളചലച്ചിത്രമാണ് പുലിമുരുകൻ.[5] വനത്തിൽ കടുവകളുമായി ഏറ്റുമുട്ടുന്ന ഒരു കഥാപാത്രത്തെയാണ് മോഹൻലാൽ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ഉദയകൃഷ്ണ ആണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ഷാജി കുമാറാണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. ജോൺകുട്ടി എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നു. പീറ്റർ ഹെയ്‌ൻ ആണ് ചിത്രത്തിന്റെ ആക്ഷൻ രംഗങ്ങൾ ഒരുക്കിയത് .ഗോപി സുന്ദർ ആണ് ചിത്രത്തിന്റെ സംഗീതം പശ്ചാത്തല സംഗീതം നിർവഹിച്ചത് .[6] 2016 ഒക്ടോബർ 7ന് പ്രദർശനത്തിനെത്തിയ പുലിമുരുകന് പ്രദർശനശാലകളിൽ അനുകൂലമായ സ്വീകരണമാണ് ലഭിച്ചത്. പ്രദർശനത്തിനെത്തി ആദ്യ 30 ദിവസത്തിനുള്ളിൽ 105 കോടിയോളം രൂപയാണ് ചിത്രം നേടിയത്.[7] ആകെ മൊത്തം 152 കോടിയോളം രൂപ ആഗോളതലത്തിൽ ചിത്രം നേടി.[8] പുലിമുരുഗൻ തമിഴ് തെലുഗ് പതിപ്പുകളും പുറത്തിറങ്ങി.[9]
പുലിമുരുകൻ | |
---|---|
സംവിധാനം | വൈശാഖ് |
നിർമ്മാണം | ടോമിച്ചൻ മുളകുപ്പാടം |
രചന | ഉദയകൃഷ്ണ |
കഥ | ഉദയകൃഷ്ണ |
തിരക്കഥ | ഉദയകൃഷ്ണ |
അഭിനേതാക്കൾ | മോഹൻലാൽ കമാലിനി മുഖർജി ജഗപതി ബാബു ലാൽ ബാല |
സംഗീതം | ഗോപി സുന്ദർ |
ഛായാഗ്രഹണം | ഷാജി കുമാർ |
ചിത്രസംയോജനം | ജോൺകുട്ടി |
സ്റ്റുഡിയോ | മുളകുപാടം ഫിലിംസ് |
വിതരണം | മുളകുപാടം റിലീസ് |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
ബജറ്റ് | ₹25 crore[1]. |
സമയദൈർഘ്യം | 161 മിനിട്ടുകൾ |
ആകെ | ₹152 crore[2][3][4] |
കഥാസംഗ്രഹം
തിരുത്തുകമുരുകൻ (മോഹൻലാൽ), തന്റെ ഉപകരണങ്ങളും വൈദഗ്ധ്യവും ഉപയോഗിച്ച്, പുലിയൂരിലെ ഗ്രാമവാസികളെ മാരകമായ കടുവ ആക്രമണങ്ങളിൽ നിന്ന് സംരക്ഷിക്കുന്നു. എന്നിരുന്നാലും, ഡാഡി ഗിരിജ (ജഗപതി ബാബു), ഒരു നിയമവിരുദ്ധ മയക്കുമരുന്ന് കച്ചവടക്കാരൻ, അവന്റെ നിഷ്കളങ്കത മുതലെടുത്ത് അവനെ കൊണ്ട് തെറ്റുകൾ ചെയ്യിപ്പിക്കുന്നു.
നിർമ്മാണം
തിരുത്തുക2014 ജൂലായിൽ പ്രഖ്യാപിച്ച ചിത്രത്തിന്റെ ചിത്രികരണം 2015 സെപ്റ്റംബർ ലാണ് ആരംഭിച്ചത്.[10]ഫൈനൽ ഷെഡ്യൂൾ 2016.ജനുവരി.17 ന് ആരംഭിച്ച് ക്ലൈമാക്സ് രംഗം 18 ദിവസം കൊണ്ട് എറണാകുളത്ത് പുർത്തിയാക്കി.[11] ചിത്രത്തിന്റെ പ്രധാനപ്പെട്ട രംഗങ്ങൾ എല്ലാം പുയം കുട്ടി വനത്തിലാണ് ചിത്രികരിച്ചത് .ഫൈറ്റ് മാസ്റ്റർ പിറ്റർ ഹെയിൻ ആണ് ചിത്രത്തിന്റെ ആക്ഷൻ രംഗങ്ങൾ ഒരിക്കിയിരിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് ഉദയകൃഷ്ണ സിബി കെ തോമസ് കുട്ടുകെട്ടിലെ ഒന്മാമനായ ഉദയകൃഷ്ണ ആണ്.ഷാജി കുമാറാണ് ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിച്ചിരിക്കുന്നത്.ജോൺകുട്ടി ആണ് എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത്.ഗോപി സുന്ദർ ആണ് സംഗിത സംവിധാനം നിർവഹിച്ചിരിക്കുന്നത്.വിനു മോഹൻ ചിത്രത്തിൽ മോഹൻലാലിന്റെ സഹോദരനായിട്ടാണ് എത്തുന്നത്.നീണ്ട ഇടവേളക്കു ശേഷം ശക്തമായ ഒരു കഥാപാത്രവുമായിട്ടാണ് വിനു ഈ ചിത്രത്തിൽ എത്തുന്നത്.ചിത്രത്തിൽ മോഹൻലാൽ പുലികളുമായി ഏറ്റുമുട്ടുന്ന സംഘട്ടന രംഗങ്ങൾ വിയറ്റ്നാംലെ ഹനോയി എന്ന സ്ഥലത്ത് വെച്ചാണ് ചിത്രികരിച്ചത് .സുരാജ് വെഞ്ഞാറമൂട് ചിത്രത്തിൽ ഒരു പ്രധാന വേഷം ചെയുന്നുണ്ട്.മയിൽ വാഹനം എന്ന് പേരുള്ള ലോറിയുടെ ഡ്രൈവർ ആയിട്ടാണ് ചിത്രത്തിൽ മോഹൻലാലിന്റെ കഥാപാത്രം.ലോറി ഓടിച്ചു വരുന്ന രംഗമാണ് 10.സെപ്റ്റംബർ.2015 ന് രാത്രി 7.30 ന് പുയം കുട്ടി ടൗണിൽ വെച്ച് ആദ്യമായി ചിത്രികരിച്ചത്.പുയംകുട്ടി വനത്തിൽ വെച്ച് ബോംബ് പൊട്ടുന്ന രംഗങ്ങൾ ചിത്രികരിക്കുമ്പോൾ ഇത്തരം രംഗങ്ങൾ ചിത്രികരിക്കുന്നത് വനനശികരണത്തിന് കാരണമാകുന്നതിനാൽ അവിടെയുള്ള ആരോ കൊടുത്ത പരാതിയിൽ ചിത്രീകരണം നിർത്തിവെക്കാൻ കേരള ഹൈക്കോടതി യുടെ ഉത്തരവ് വന്നു .കോടതി ഉത്തരവ് അനുസരിച്ച് വനത്തിനു ദോഷമാകാത്ത രിതിയിൽ പോലീസ് സുരക്ഷയിൽ ചിത്രികരണം നടന്നു.വിയറ്റ്‌നാമിലെ ഹാങ്ങ് സോൺ ഡോങ്ങ് എന്ന മലയുടെ മുകളിൽ വെച്ച് 15 ദിവസം കൊണ്ടാണ് മോഹൻലാൽ പുലികളുമായി ഏറ്റുമുട്ടുന്ന 20 മിനിട്ടോളം നിണ്ട് നിൽക്കുന്ന ക്ലൈമാക്സ് രംഗം ചിത്രീകരിച്ചത്. ചിത്രത്തിന്റെ മറ്റ് ലൊക്കേഷനുകൾ കേരളം, ദക്ഷിണാഫ്രിക്ക , തായ്‌ലാന്റ് എന്നിവിടങ്ങളിൽ ആയിരുന്നു[12]
അഭിനേതാക്കൾ
തിരുത്തുക- മോഹൻലാൽ... പുലിമുരുകൻ
- കമാലിനി മുഖർജി... മൈന, മുരുകന്റെ ഭാര്യ
- ജഗപതി ബാബു... ഡാഡി ഗിരിജ
- ലാൽ... ബലരാമൻ, മുരുകന്റെ അമ്മാവൻ
- വിനു മോഹൻ... മണിക്കുട്ടൻ, മുരുകന്റെ അനിയൻ
- സിദ്ദിഖ്... എ.സി.പി. ഐപ്പ് സക്കറിയ
- സുരാജ് വെഞ്ഞാറമൂട്... പൂങ്കായ് ശശി
- ബാല... ശിവ
- നമിത കപൂർ... ജൂലി
- നോബി മാർക്കോസ്... ബെന്നി
- കിഷോർ...ആർ "കെ" കൃഷ്ണകുമാർ
- നന്ദു... ദിവാകരൻ
- എം.ആർ. ഗോപകുമാർ...മൂപ്പൻ കടുത്ത
- മകരന്ദ് ദേശ്പാണ്ഡേ...രാമയ്യൻ
- സേതു ലക്ഷ്മി...ഭവാനിത്തള്ള
- ഹരീഷ് പേരടി... മേസ്തിരി
- ബേബി ദുർഗ്ഗ പ്രേംജിത്...ചക്കി, മുരുകന്റെ മകൾ
- മാസ്റ്റർ അജാസ്... മുരുഗൻ (ബാല്യകാലം)
- റോമിൻ ആന്റണി...ബലരാമൻ (ബാല്യകാലം)
- സുധീർ കരമന...ചെർക്കലക്കാരൻ "കായിക്ക" ഖാദർ
- ശശി കലിംഗ...ബാലൻ ചേട്ടൻ
- ഇടവേള ബാബു...ഷിന്റപ്പൻ
- ചെമ്പിൽ അശോകൻ...തങ്കച്ചൻ
- കണ്ണൻ പട്ടാമ്പി...ബഷീർ
- ജയകൃഷ്ണൻ...രഘുചന്ദ്രൻ
- ചാലി പാലാ...തമ്പാൻ
- വിനോദ് കെടാമംഗലം... ഷിന്റപ്പന്റെ ഡ്രൈവർ
- സന്തോഷ് കീഴാറ്റൂർ... മുരുകന്റെ അച്ഛൻ
- അഞ്ജലി നായർ... മുരുകന്റെ അമ്മ
- ആന്റണി പെരുമ്പാവൂർ... ജീപ്പ് ഡ്രൈവർ
റിലീസിംഗ്
തിരുത്തുക2015.ഡിസംബർ മാസം ക്രിസ്മസ് ചിത്രമായിട്ട് തിയറ്ററിൽ റിലീസ് ചെയനാണ് തിരുമാനിച്ചത് ചിത്രികരണം പുർത്തിയാകാത്തത് കൊണ്ട് 2016.ഏപ്രിലിൽ വിഷു ചിത്രമായിട്ട് തിയറ്ററിൽ എത്തിക്കാൻ തിരുമാനിച്ചുവെങ്കിലും പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുർത്തിയാകാത്തത് കൊണ്ട് വീണ്ടും റിലീസ് നീണ്ടുപോയി.പിന്നിട് [13] 2016. ഒക്ടോബർ .7 ന് ചിത്രം പുജക്ക് റിലീസ് ചെയ്തു.ഇംഗ്ലീഷ്, മലയാളം,തമിഴ്,തെലുങ്ക്,ഹിന്ദി എന്നിങ്ങനെ വിവിധ ഭാഷകളിലായി 3000 ത്തോളം തിയറ്ററുകളിൽ വേൾഡ് വൈഡ് റിലീസ് ചെയാൻ തിരുമാനിച്ചു
സംഗീതം
തിരുത്തുകപുലിമുരുകൻ | ||||
---|---|---|---|---|
Soundtrack album by ഗോപി സുന്ദർ | ||||
Released | 14 ഒക്ടോബർ 2016 | |||
Recorded | 2016 | |||
Genre | ചലച്ചിത്രം | |||
Length | 10:22 | |||
Label | മില്ലേനിയം ഓഡിയോസ് | |||
Producer | ടോമിച്ചൻ മുളകുപാടം | |||
ഗോപി സുന്ദർ chronology | ||||
|
ചിത്രത്തിലെ പാട്ടുകളുടെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് ഗോപി സുന്ദർ ആണ് ചിത്രത്തിലെ ഒരു താരാട്ട് പാട്ട് പാടിയിരിക്കുന്നത് പ്രശസ്ത ഗായിക വാണി ജയറാം ആണ്. ചിത്രത്തിലെ മറ്റ് രണ്ട് പാട്ടുകൾ പാടിയിരിക്കുന്നത് യേശുദാസും ചിത്രയും ചേർന്നാണ്.[14]
No. | ഗാനം | വരികൾ | പാടിയവർ | ദൈർഘ്യം |
---|---|---|---|---|
1 | "കാടണിയും കാൽച്ചിലമ്പേ" | റഫീഖ് അഹമദ് | കെ.ജെ.യേശുദാസ്, കെ.എസ്. ചിത്ര | 3:57 |
2 | "മാനത്തെ മാരിക്കുറുമ്പേ" | മുരുകൻ കാട്ടാക്കട | വാണി ജയറാം | 4:27 |
3 | "മുരുകാ മുരുകാ" | ബി.കെ. ഹരിനാരായണൻ | ഗോപി സുന്ദർ | 2:38 |
ഗിന്നസ് റെക്കോർഡ്
തിരുത്തുക2017 ഏപ്രിൽ 12-ന് അങ്കമാലി അഡ്ലക്സ് കൺവെൻഷൻ സെന്ററിൽ പുലിമുരുകന്റെ ത്രിമാന പതിപ്പ് പ്രദർശിപ്പിച്ചു. ഒരു 3ഡി ചലച്ചിത്രം ഇരുപതിനായിരത്തിലധികം പേർ ഒരുമിച്ചു കാണുന്നതിന്റെ ഗിന്നസ് റെക്കോർഡ് ഈ പ്രദർശനത്തിനു ലഭിച്ചു.[15]
ഇതും കൂടി കാണുക
തിരുത്തുകഅവലംബം
തിരുത്തുക- ↑ "50 കോടിയുമായി പുലി മുരുകൻ". Archived from the original on 2016-10-10. Retrieved 9 ഒക്ടോബർ 2016.
- ↑ Jha, Lata (12 ഓഗസ്റ്റ് 2017). "The continued reign of Mohanlal". Live Mint (in ഇംഗ്ലീഷ്). Retrieved 11 മേയ് 2019.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-12-18. Retrieved 2016-12-20.
- ↑ സ്വന്തം ലേഖകൻ (9 December 2016). "അല്ലുവിനെ തകർത്ത് തെന്നിന്ത്യൻ ബോക്സ്ഓഫീസ് കീഴടക്കി മോഹൻലാൽ". Manorama News. Retrieved 9 December 2016.
- ↑ Tony Mathew (27 April 2015). "Mohanlal's 'Puli Murugan': Biggest Malayalam movie ever". മലയാള മനോരമ. Manoramaonline.com. Retrieved 10 July 2015.
- ↑ "പുലിമുരുകൻ; പ്രേക്ഷകർ അറിയാൻ 5 കാര്യങ്ങൾ". Archived from the original on 2016-10-09. Retrieved 9 ഒക്ടോബർ 2016.
- ↑ R., Manoj Kumar (10 October 2016). "Pulimurugan box office: Mohanlal-starrer breaking records, making history". The Indian Express. Retrieved 10 October 2016.
- ↑ "Mohanlal's 'Manyam Puli' has a BREATHTAKING scene where TIGER attacks a boy! WATCH 'Pulimurugan' clip". Zee News (in ഇംഗ്ലീഷ്). 25 മാർച്ച് 2017. Retrieved 11 മേയ് 2019.
- ↑ Pulimurugan Tamil Trailer
- ↑ "പുലിമുരുകൻ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി". Manoramaonline.com (in Malayalam). മലയാള മനോരമ. 6 August 2015. Retrieved 6 August 2015.
{{cite news}}
: CS1 maint: unrecognized language (link) - ↑ Shruti Karthikeyan (2 April 2015). "Prabhu, Mohanlal share screen again". India Times. The Times of India. Retrieved 10 July 2015.
- ↑ James, Anu (16 April 2016). "Mohanlal releases official poster of 'Pulimurugan' [PHOTO]". International Business Times (in ഇംഗ്ലീഷ്). Retrieved 17 April 2016.
- ↑ Akhila Menon (3 March 2016). "OH NO! Mohanlal's Puli Murugan Release Postponed Again". Filmibeat.com. Retrieved 4 March 2016.
- ↑ Anjana George (1 January 2016). "Pulimurukan to have two songs". The Times of India. Retrieved 16 January 2016.
- ↑ "പുലിമുരുകന് ഗിന്നസ് റെക്കോർഡ്". മലയാള മനോരമ. 2017-04-13. Archived from the original on 2018-01-06. Retrieved 2018-01-06.