ഖാൻ അബ്ദുൽ ഗാഫർ ഖാൻ
ഒരു ഇന്ത്യൻ സ്വാതന്ത്ര്യസമര നേതാവായിരുന്നു 'അതിർത്തിഗാന്ധി' എന്ന പേരിൽ അറിയപ്പെടുന്ന ഖാൻ അബ്ദുൽ ഗാഫർ ഖാൻ.[1]
ഖാൻ അബ്ദുൽ ഗാഫർ ഖാൻ | |
---|---|
ഖാൻ 1940-കളിൽ | |
അപരനാമങ്ങൾ: | അതിർത്തിഗാന്ധി, ബാദ്ഷാ ഖാൻ |
ജന്മസ്ഥലം: | Hashtnagar,Utmanzai, Charsadda, ബ്രിട്ടീഷ് രാജ് |
മരണസ്ഥലം: | പേഷവാർ, North-West Frontier Province, പാകിസ്താൻ |
പ്രസ്ഥാനം: | ഇന്ത്യയുടെ സ്വാതന്ത്ര്യസമരം |
പ്രധാന സംഘടനകൾ: | ഖുദായി കിദമത്ഗർ, നാഷണൽ അവാമി പാർട്ടി, ഇന്ത്യൻ നാഷണൽ കോൺഗ്രസ്, പാകിസ്താൻ സോഷ്യലിസ്റ്റ് പാർട്ടി |
മതം: | ഇസ്ലാം |
ജീവിതരേഖ
തിരുത്തുക1890-ൽ ഇന്ത്യയുടെ വടക്കുപടിഞ്ഞാറൻ അതിർത്തി സംസ്ഥാനത്തിൽ അഷ്ടനഗർ എന്ന സ്ഥലത്ത് ഉസ്മാൻസായ് ഗ്രാമത്തിൽ ബഹ്റാം ഖാൻ എന്നയാളുടെ നാലാമത്തെ പുത്രനായി ജനിച്ചു. മത പാഠശാലയിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം കരസ്ഥമാക്കിയ ഗാഫർ ഖാൻ പെഷവാറിലെ ഒരു മിഷൻ സ്കൂളിൽ ഉപരിവിദ്യാഭ്യാസം നടത്തി. 1987-ൽ ഇദ്ദേഹത്തിനു ഭാരതരത്നം പുരസ്കാരം ലഭിച്ചു. ഭാരതരത്നം ലഭിക്കുന്ന ആദ്യ വിദേശിയാണ് ഇദ്ദേഹം.[2][3]
സ്വാതന്ത്ര്യസമര രംഗത്ത്
തിരുത്തുക1919-ൽ റൗലറ്റ് നിയമത്തിനെതിരെ നടന്ന പ്രക്ഷോഭ സമയത്ത് മഹാത്മാ ഗാന്ധിയെ കണ്ടുമുട്ടി. ഗാന്ധി-ഖാൻ സൗഹൃദം നീണ്ട നാളുകൾ തുടർന്നു. അതിനു ശേഷം അദ്ദേഹം കിലാഫത്ത് പ്രസ്ഥാനത്തിൽ അംഗമാവുകയും മഹാത്മാ ഗാന്ധി കിലാഫത്ത് പ്രസ്ഥാനവുമായി അടുത്തു പ്രവർത്തിക്കുകയുണ്ടായി.[1][4]
പുരസ്കാരങ്ങൾ
തിരുത്തുക- 1969-ൽ നെഹ്രു അവാർഡ്
- 1987-ൽ ഇന്ത്യയിലെ പരമോന്നത ബഹുമതിയായ 'ഭാരതരത്ന' ഇദ്ദേഹത്തിന് സമ്മാനിക്കപ്പെട്ടു.
- ഭാരതരത്നം ലഭിക്കുന്ന ആദ്യ വിദേശിയാണ ഇദ്ദേഹം.(ഇദ്ദേഹം ബ്രിട്ടീഷ് ഇന്ത്യയിലാണു ജനിച്ചതെങ്കിലും,പാക് പൗരനാണ്.)
മരണം
തിരുത്തുക1988 ജനുവരി 20ന് അബ്ദുൽ ഗഫാർ ഖാൻ അന്തരിച്ചു.
ചിത്രശാല
തിരുത്തുക-
മഹാത്മാഗാന്ധിജിയുമൊത്ത് ഗഫാർ ഖാൻ
-
അബ്ദുൽ ഗഫാർ ഖാൻ
അവലംബം
തിരുത്തുക