ഖമർ ഭാഷ

(ഖ്‌മെർ ഭാഷ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


ഖമർ ജനങ്ങൾ സംസാരിക്കുന്നതും കമ്പോഡിയയുടെ ഔദ്യോഗിക ഭാഷയുമാണ് ഖമർ ഭാഷ. ഏകദേശം 16 ദശലക്ഷം ജനങ്ങൾ സംസാരിക്കുന്ന ഭാഷയാണിത്. ആസ്ട്രോ-ഏഷ്യാറ്റിക് ഭാഷകളിൽ വിയറ്റ്‌നാമിസ് ഭാഷ കഴിഞ്ഞാൽ പിന്നെ ഏറ്റവും കൂടുതൽ ആളുകൾ സംസാരിക്കുന്ന ഭാഷയാണ് ഖമർ ഭാഷ. -Khmer /kmɛər/[3] or Cambodian (natively ភាសាខ្មែរ [pʰiːəsaː kʰmaːe] ഖ്‌മെർ ഭാഷയ്ക്ക് സംസ്‌കൃത, പാലി ഭാഷകളുടെ ഗണ്യമായ സ്വാധീനം കാണാം. പ്രത്യേകിച്ച് രാജകീയ, മത ഭാഷണ രീതിയിൽ, ഹിന്ദുമതം, ബുദ്ധമതം വഴിയാണ് ഈ സ്വാധീനം. കംബോജ എന്ന സംസ്‌കൃതം വാക്കിൽ നിന്നുമാണ് കാല ക്രമേണ ഖമർ എന്ന വാക്ക് ഉണ്ടായത്.

ഖമർ
കമ്പോഡിയൻ
ភាសាខ្មែរ
ഉച്ചാരണംIPA: [pʰiːəsaː kʰmaːe]
ഉത്ഭവിച്ച ദേശംകമ്പോഡിയ, വിയറ്റ്നാം, തായ്‌ലണ്ട്
സംസാരിക്കുന്ന നരവംശംഖമർ, വടക്കൻ ഖമർ
മാതൃഭാഷയായി സംസാരിക്കുന്നവർ
16 million (2007)[1]
ഓസ്ട്രോസിയറ്റിക്
  • ഖമർ
പൂർവ്വികരൂപം
ഭാഷാഭേദങ്ങൾ
ഖമർ ലിപി (അബുഗിഡാ)
Khmer Braille
ഔദ്യോഗിക സ്ഥിതി
ഔദ്യോഗിക പദവി
 Cambodia
ഭാഷാ കോഡുകൾ
ISO 639-1km
ISO 639-2khm
ISO 639-3Either:
khm – Central Khmer
kxm – Northern Khmer
ഗ്ലോട്ടോലോഗ്khme1253[2]
Linguasphere46-FBA-a

വളരെയധികം നാടൻ ഭാഷണ രീതികളിലും ഈ സ്വാധീനം കാണാവുന്നതാണ്. തായി, ലാഒ, വിയറ്റ്‌നാമീസ്, ചാം എന്നീ ഭാഷകളുടേയും സ്വാധീനം ഖ്‌മെർ ഭാഷയിലുണ്ടായിട്ടുണ്ട്. ഇവ നിരവധി കാലത്തെ ഭൂമിശാസ്ത്രപരമായ സാന്നിധ്യവും സാംസ്‌കാരിക ബന്ധങ്ങളുവഴിയുള്ള സ്വാധീനമാണ്[4] .

മോൻ ഖമർ ഭാഷ കുടുംബത്തിലെ ആദ്യത്തെ രേഖപ്പെടുത്തിവെച്ചതും എഴുതപ്പെട്ടതുമായ ഭാഷയാണ് ഖമർ. വിയറ്റനാമീസ് ഭാഷയേ ഗണ്യമായ രീതിയിൽ പ്രാന്തവൽക്കരിക്കുകയും മോൻ ഭാഷയെ ഇല്ലാതാക്കുകയും ചെയ്ത ഭാഷയാണിത്. [5] ചരിത്രപരമായ സാമ്രാജ്യങ്ങളായിരുന്ന ചെൻല, അൻകകോർ, ഫുനാൻ രാജവംശങ്ങളുടെയും ഭാഷയായിരുന്നു പഴയ ഖമർ. ഖ്‌മെർ ഭാഷ സംസാരിക്കുന്നതിൽ ഭൂരിഭാഗവും സംസാരിക്കുന്നത് മധ്യ ഖമർ എന്ന ഖമർ ഭാഷയുടെ ഒരു വകഭേദമാണ്. കംബോഡിയയിലെ വിദൂര പ്രദേശങ്ങളിൽ പ്രാദേശിക ഉച്ചാരണങ്ങൾ നിലനിൽക്കുന്നുണ്ട്. പക്ഷേ ഇത് മധ്യ ഖ്‌മെർ ഭാഷയുടെ വൈവിദ്ധ്യമായാണ് കണക്കാക്കുന്നത്.


കംബോഡിയയുടെ തലസ്ഥാനമായ പെന്നിൽ ഇവ രണ്ടും മാറ്റിനിർത്തിയിട്ടുണ്ട്. സ്റ്റങ് ട്രെങ് പ്രവിശ്യയിൽ ഖമർ ഖേ യാണ് ഉപയോഗിക്കുന്നത്. മധ്യ ഖമറിൽ നിന്ന് വളരെ വ്യത്യാസമുള്ളതാണ് ഇവ. കംബോഡിയക്ക് പുറത്ത് മൂന്ന് വ്യത്യസ്ത വകഭേദങ്ങളാണ് സംസാരിക്കുന്നത്. ചരിത്രപരമായി ഖമർ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന പ്രാദേശിക ഖമർ ഗോത്രങ്ങൾക്കിടയിൽ ആണ് ഈ മൂന്ന് വകഭേദങ്ങളിൽ സംസാരിക്കുന്നത്. നോർത്തേൺ ഖമർ വകഭേദമാണ് വടക്കുകിഴക്കൻ തായ്‌ലാന്റിന്റെ തെക്കൻ പ്രദേശങ്ങളിൽ പത്ത് ലക്ഷതത്തിലധികം ജനങ്ങൾ സംസാരിക്കുന്നത്. ഇവർ ഒരു പ്രത്യേക തരം ഭാഷയാണ് ഉപയോഗിക്കുന്നത്. തെക്കൻ ഖമർ അല്ലെങ്കിൽ ഖമർ ക്രോം ആണ് ആദ്യ ഖമർ ഭാഷ. ക്രാഡമോം മലനിരകളിൽ താമസിക്കുന്നവർ സംസാരിക്കുന്നത് വളരെ യാഥാസ്ഥികമായ ഒരു വകഭേദമാണ്. ഇവ ഇപ്പോഴും മധ്യ ഖ്‌മെർ ഭാഷയുടെ സവിശേഷതകൾ കാണിക്കുന്നു.


ഖ്‌മെർ ഭാഷ പ്രാഥമികമായി ഒരു വിശകലനഭാഷയാണ്, പദങ്ങളുടെ രൂപഭേദങ്ങളില്ലാത്ത വളരെ കുറഞ്ഞ വ്യാകരണ നിയമങ്ങളുള്ള ഒരു ഭാഷയാണിത്. പദങ്ങളുടെ രൂപഭേദങ്ങളോ, ക്രിയാരൂപങ്ങളോ, പദങ്ങളുടെ അവസാനത്തിൽ വിഭക്തികളോ ഖ്‌മെർ ഭാഷയിലില്ല. പകരം, വ്യാകരണ ബന്ധങ്ങൾ സൂചിപ്പിക്കാൻ സഹായക വാക്കുകളും സാമാന്യ പ്രത്യായങ്ങളും ഉപയോഗിക്കുന്നു. സബ്‌ജെക്ട്, വെർബ്, ഒബ്ജക്ട് (വിഷയം, ക്രിയ, വസ്തു) എന്നതാണ് ഖമർ ഭാഷയിലെ പൊതുവായ വാക്ക് ക്രമം.


തായി, ബർമ്മീസ്, ലാഒ, വിയറ്റനാമീസ് ഭാഷകളിൽ നിന്നും തികച്ചു വ്യത്യസ്തമാണ് ഖമർ. ഇത് ഒരു സ്വര ഭാഷയല്ലെന്നതാണ് പ്രധാന പ്രത്യേകത. വാക്കുകളുടെ അവസാന അക്ഷരം കനപ്പിച്ച് പറയുന്നു. മോൻ ഖമർ ഭാഷകളിൽ സാധാരണയായി ഊന്നിപ്പറയുന്ന അക്ഷരങ്ങൾ ഇല്ല തുണ്ടു തുണ്ടായുള്ള എഴുത്ത് സമ്പ്രദായമാണ് ഖ്‌മെർ ഭാഷയുടേത്. ഖമർ ലിപിയിലാണ് ഇവ എഴുതുന്നത്. തെക്കൻ ഇന്ത്യൻ ബ്രാഹ്മി ലിപിയിൽ നിന്ന് ഉരുത്തിരിഞ്ഞ് വന്നതാണ് ഈ ഖമർ ലിപി കംബോഡിയൻ ജനതയിൽ ഏകദേശം 79 ശതമാനം പേരും ഖമർ ഭാഷ വായിക്കാനറിയുന്നവരാണ്.[6]

  1. Mikael Parkvall, "Världens 100 största språk 2007" (The World's 100 Largest Languages in 2007), in Nationalencyklopedin
  2. Hammarström, Harald; Forkel, Robert; Haspelmath, Martin, eds. (2017). "Khmeric". Glottolog 3.0. Jena, Germany: Max Planck Institute for the Science of Human History. {{cite book}}: External link in |chapterurl= (help); Unknown parameter |chapterurl= ignored (|chapter-url= suggested) (help)
  3. Oxford English Dictionary, "Khmer".
  4. Enfield, N.J. (2005). Areal Linguistics and Mainland Southeast Asia
  5. David A. Smyth, Judith Margaret Jacob (1993). Cambodian Linguistics, Literature and History: Collected Articles. Routledge (UK). ISBN 978-0-7286-0218-2.
  6. Hul, Reaksmey; Woods, Ben (3 March 2015). "Campaign Aims to Boost Adult Literacy". The Cambodia Daily. Archived from the original on 2017-10-11. Retrieved 7 February 2016.
"https://ml.wikipedia.org/w/index.php?title=ഖമർ_ഭാഷ&oldid=3803722" എന്ന താളിൽനിന്ന് ശേഖരിച്ചത്