സമകാലിക മലയാളം വാരിക
(മലയാളം വാരിക എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ദ് ന്യൂ ഇന്ത്യൻ എക്‌സ്പ്രസ് പത്രത്തിന്റെ പ്രസാധകരായ എക്‌സ്പ്രസ് നെറ്റ് വർക്ക് പ്രൈവറ്റ് ലിമിറ്റഡ് കൊച്ചിയിൽ നിന്നും പ്രസിദ്ധീകരിക്കുന്ന വാർത്താവാരികയാണ് സമകാലിക മലയാളം വാരിക. 1997 മെയ് മാസത്തിൽ പ്രസിദ്ധീകരണമാരംഭിച്ച വാരികയുടെ പ്രഥമ പത്രാധിപർ കേരളത്തിലെ പ്രമുഖ പത്രപ്രവർത്തകരിൽ ഒരാളായ എസ്. ജയചന്ദ്രൻ നായർ ആയിരുന്നു. 2012-വരെ അദ്ദേഹം ആ സ്ഥാനത്തു തുടർന്നു. ഇംഗഌഷ്, മലയാള പത്രപ്രവർത്തനരംഗങ്ങളിൽ ഏറെ പ്രശസ്തനായ ടി.ജെ. എസ് ജോർജ് ഉപദേഷ്ടാവായ ഇപ്പോഴത്തെ പത്രാധിപസമിതിയെ നയിക്കുന്നത് സജി ജെയിംസാണ്.
സജി ജെയിംസ് | |
പ്രസിദ്ധീകരിക്കുന്ന ഇടവേള | ആഴ്ചപ്പതിപ്പ് |
---|---|
കമ്പനി | എക്സ്പ്രെസ്സ് നെറ്റ്‌വർക്ക് പ്രൈവറ്റ് ലിമിറ്റഡ് |
രാജ്യം | ![]() |
ഭാഷ | മലയാളം |
വെബ് സൈറ്റ് | malayalamvaarika.com |