റെക്സ് വിജയൻ
മലയാളചലച്ചിത്രങ്ങളിലെ സംഗീതസംവിധാനരംഗത്ത് പ്രവർത്തിക്കുന്ന ഒരു വ്യക്തിയാണ് റെക്സ് വിജയൻ. മലയാളം റോക്ക് ബാന്റായ അവിയലിലെ പ്രധാന ഗിറ്റാറിസ്റ്റ് ആണ് റെക്സ് വിജയൻ.[2] 2009-ൽ പുറത്തിറങ്ങിയ കേരളകഫെയിലെ അൻവർ റഷീദ് ചിത്രമായ ബ്രിഡ്ജ് എന്ന ചിത്രത്തിലെ സംഗീതം സംവിധാനം ചെയ്തുകൊണ്ടാണ് റെക്സ് വിജയൻറെ സിനിമാജീവിതം തുടങ്ങുന്നത്. മലയാള സംഗീത സംവിധായകനായ ആൽബർട്ട് വിജയൻറെ മകനാണ് റെക്സ് വിജയൻ. വളരെ ചെറിയ പ്രായത്തിൽ തന്നെ പല സംഗീത ഉപകരണങ്ങളും സ്വന്തമായി പഠിച്ചെടുത്തു. പിന്നീട് കവർ മ്യൂസിക്കുകൾ ചെയ്ത് തന്റെ സംഗീത ജീവിതം തുടങ്ങി. 14 മാർച്ച് 2008ന് ചിന്റൂ റെക്സിനെ വിവാഹം ചെയ്തു. 2000 മുതൽ 2003വരെ കൊച്ചിയിലെ പ്രശസ്തമായ റോക്ക് ബാന്റായ മതർജെയ്നിലെ റിതം ഗിറ്റാറിസ്റ്റ് ആയിരുന്നു.[3]
റെക്സ് വിജയൻ[1] | |
---|---|
![]() സെലിബ്രേറ്റ് കേരളം ഫെസ്റ്റിവലിൽ (ഫോട്ടോ: ആനന്ദ് മേനോൻ) | |
പശ്ചാത്തല വിവരങ്ങൾ | |
ജനനം | കൊല്ലം, കേരളം, ഇന്ത്യ | 26 ഏപ്രിൽ 1983
തൊഴിൽ(കൾ) | ഗിറ്റാറിസ്റ്റ്, സംഗീത സംവിധായകൻ, ഗായകൻ |
വെബ്സൈറ്റ് | www |
സിനിമകൾ തിരുത്തുക
വർഷം | സിനിമ | ഭാഷ | കുറിപ്പുകൾ |
---|---|---|---|
2009 | കേരള കഫെ | മലയാളം | ഹ്രസ്വചിത്രം: ബ്രിഡ്ജ് |
2011 | ചാപ്പാ കുരിശ് | മലയാളം | |
2012 | 22 ഫീമെയിൽ കോട്ടയം | മലയാളം | |
സെക്കന്റ് ഷോ | മലയാളം | 3 പാട്ടുകൾ, പശ്ചാത്തലസംഗീതം | |
ഫ്രൈഡേ | മലയാളം | പശ്ചാത്തല സംഗീതം | |
2013 | ഇംഗ്ലീഷ് | മലയാളം | |
നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി | മലയാളം | ||
നോർത്ത് 24 കാതം | മലയാളം | ടൈറ്റിൽ സോംഗ് | |
2014 | സപ്തമശ്രീ തസ്കര: | മലയാളം | |
2015 | പിക്കറ്റ് 43 | മലയാളം | പശ്ചാത്തല സംഗീതം |
ലോർഡ് ലിവിംഗ്സ്റ്റൺ 7000 കണ്ടി | മലയാളം | ||
2017 | പറവ | മലയാളം | [4] |
മായാനദി | മലയാളം | [5][6] | |
2018 | സുഡാനി ഫ്രം നൈജീരിയ | മലയാളം | [7][8] |
അവലംബം തിരുത്തുക
- ↑ https://www.thehindu.com/features/friday-review/music/oh-brother/article4119814.ece
- ↑ https://www.thehindu.com/features/metroplus/the-king-of-six-strings/article5272297.ece
- ↑ https://www.m3db.com/artists/25350
- ↑ https://www.manoramaonline.com/music/interviews/parava-movie-music-director-rex-vijayan-interview.html
- ↑ https://malayalam.indianexpress.com/entertainment/rex-vijayan-mayanadhi-avial-motherjane/
- ↑ "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2018-06-22-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2018-07-24.
- ↑ http://www.asianetnews.com/kalolsavam2017/article.php?article=sudani-from-nigeria-songs-by-rex-vijayan-and-shahabaz%7CjJuGjsbBBPEi9kv[പ്രവർത്തിക്കാത്ത കണ്ണി]
- ↑ https://southlive.in/movie/film-news/shahabaz-amen-sudani-from/