ഗപ്പി (മലയാള ചലച്ചിത്രം)
2016 ൽ ജോൺപോൾ ജോർജ് സംവിധാനം നിർവഹിച്ച മലയാള ഡ്രാമ ചലച്ചിത്രമാണ് ഗപ്പി. ചേതൻ ജയലാൽ ,ടോവിനോ തോമസ് എന്നിവർ പ്രധാന കഥാപാത്രങ്ങൾക് ജീവൻ നൽകുമ്പോൾ ശ്രീനിവാസൻ, രോഹിണി, സുധീർ കരമന, ദിലീഷ് പോത്തൻ, അലെൻസിയർ എന്നിവർ മാറ്റുകഥാപാത്രങ്ങളെ അവിസ്മരണീയമാക്കിയിരിക്കുകയാണ് .2016 ഓഗസ്റ്റ് 5 ന് ആയിരുന്നു പ്രദർശനം ആരംഭിച്ചത് .
Guppy | |
---|---|
പ്രമാണം:Guppy film poster.jpg Theatrical-release poster | |
സംവിധാനം | Johnpaul George |
നിർമ്മാണം | Mukesh R. Mehta A. V. Anoop C. V. Sarathi |
രചന | Johnpaul George |
അഭിനേതാക്കൾ | |
സംഗീതം | Vishnu Vijay |
ഛായാഗ്രഹണം | Girish Gangadharan |
ചിത്രസംയോജനം | Dilip Dennis |
സ്റ്റുഡിയോ | E4 Entertainment A. V. A. Productions Yopa Cinemas |
വിതരണം | E4 Entertainment |
റിലീസിങ് തീയതി |
|
രാജ്യം | India |
ഭാഷ | Malayalam |
ബജറ്റ് | 3.10 Crores |
സാരാംശം തിരുത്തുക
കൗമാരപ്രായക്കാരനായ ഗപ്പി എന്ന് വിളിപ്പേരുള്ള മിഷേൽ (ചേതൻ ജയലാൽ) ചാലുകളിൽ താൻ വളർത്തുന്ന ഗപ്പി മീനുകളെ വിറ്റ് ഉപജീവന മാർഗ്ഗം കണ്ടെത്തുകയും അതോടൊപ്പം തന്നെ തന്റെ അമ്മയുടെ സന്തോഷം കാണാൻ ആഗ്രഹിക്കുകയും ചെയ്യുന്നു .കാലുകൾക്ക് ചലനശേഷി നഷ്ട്ടപ്പെട്ട തന്റെ അമ്മക്ക്(രോഹിണി ) ഒരു വീൽചെയർ വാങ്ങണമെന്നത് അവന്റെ ഒരു വലിയ ആഗ്രഹമാണ് .എന്നാൽ റെയിൽവേപാലം നിർമ്മിക്കാനായി എത്തിയ തേജസ് വർക്കി (ടോവിനോ തോമസ്) എന്ന എൻജിനീയർ ആ നാട്ടിലും അവന്റെ ജീവിതത്തിലും കൈകടത്തുമ്പോൾ അവിടെ രൂപപ്പെടുന്ന സംഭവവികാസങ്ങളെയാണ് ചിത്രം ചൂണ്ടിക്കാട്ടുന്നത്.
അഭിനേതാക്കളും കഥാപാത്രങ്ങളും തിരുത്തുക
- ഗപ്പി (ചേതൻ ജയലാൽ )
- തേജസ് വർക്കി (ടോവിനോ തോമസ് )
- ഉപ്പൂപ്പ (ശ്രീനിവാസൻ )
- ഗപ്പിയുടെ അമ്മ (രോഹിണി )
- പാപ്പൻ (അലൻസിയർ )
- വില്ലേജ് ഓഫീസർ കൃഷ്ണൻ(ദിലീപ് പോത്തൻ)
- ലാലിച്ചൻ (സുദീപ് കരമന )
- ചിന്നപ്പൻ (പൂജപ്പുര രവി )
- ഓനച്ചൻ (നോബി )
- ടിങ്കു (കെ എൽ ആന്റണി കൊച്ചി )
- ആമിന (നന്ദന)
- ആമിനയുടെ ഉമ്മൂമ്മ (ദേവി അജിത് )
- പാപ്പോയ് (വിജിലേഷ് )
- അബു (അരുൺ പോൾ )
നിർമ്മാണം തിരുത്തുക
ഇ4 എന്റർടൈൻമെന്റ് എ.വി.എ പ്രൊഡക്ഷൻസിന്റെ കൂടെ സംയുക്തമായി യോപ സിനിമാസിന്റെ ബാനറിൽ നിർമ്മാണം നിർവഹിച്ചു .പ്രദർശനം 2016 ഓഗസ്റ്റ് 5 ന് കേരളത്തിലെ 72 ഓളം സിനിമപ്രദർശന കേന്ദ്രങ്ങളിൽ പ്രദർശിപ്പിച്ചു .
പുരസ്‌കാരങ്ങൾ തിരുത്തുക
47ആമത് കേരളാ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം
1) മികച്ച ബാലനടൻ -ചേതൻ ജയലാൽ
2)മികച്ച പിന്നണി സംഗീതം -വിഷ്ണു വിജയ്
3)മികച്ച ഗായകൻ -സൂരജ് സന്തോഷ്
4)മികച്ച വസ്ത്രാലങ്കാരകൻ -സ്റ്റെഫി സേവിയർ
5)പ്രത്യേക ജൂറി പരാമർശം -ഗിരീഷ് ഗംഗാധരൻ