വരത്തൻ (ചലച്ചിത്രം)
അമൽ നീരദ് സംവിധാനം ചെയ്ത് പുറത്തിറങ്ങിയ മലയാള ത്രില്ലർ ചലച്ചിത്രമാണ് വരത്തൻ.[1] നസ്രിയ നസീം ആണ് ചിത്രം സഹനിർമ്മാണം ചെയ്‌തിരിക്കുന്നത്.[2] സുഹാസ്-ഷർഫു ആണ് ഈ ചിത്രത്തിന്റെ തിരക്കഥ എഴുതിയത്. ഫഹദ് ഫാസിലും, ഐശ്വര്യ ലക്ഷ്മിയുമാണ് ഈ ചിത്രത്തിൽ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 2018 സെപ്തംബർ 20 നാണ് ഈ ചിത്രം പുറത്തിറങ്ങിയത്.[3]
വരത്തൻ | |
---|---|
സംവിധാനം | അമൽ നീരദ് |
നിർമ്മാണം | നസ്രിയ നസീം അമൽ നീരദ് |
തിരക്കഥ | Suhas–Sharfu |
അഭിനേതാക്കൾ | ഫഹദ് ഫാസിൽ ഐശ്വര്യ ലക്ഷ്മി |
സംഗീതം | Sushin Shyam |
ഛായാഗ്രഹണം | Littil Swayamp |
ചിത്രസംയോജനം | Vivek Harshan |
സ്റ്റുഡിയോ | Fahadh Faasil and Friends Amal Neerad Productions |
വിതരണം | A & A Release |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
സമയദൈർഘ്യം | 130 minutes |
ഇയ്യോബിന്റെ പുസ്തകത്തിന് ശേഷം അമൽ നീരദും ഫഹദ് ഫാസിലും ഒന്നിക്കുന്ന ഒരു ചിത്രം കൂടിയാണിത്.[4]
കഥ
തിരുത്തുകദുബൈയിലെ ഐടി മേഖലയിൽ പണിയെടുക്കുന്നയാളാണ് എബിൻ (ഫഹദ് ഫാസിൽ). ഭാര്യ പ്രിയ പോളുമൊത്തുള്ള (ഐശ്വര്യ ലക്ഷ്മി) ദുബൈ ജീവിതവുമായി അയാൾ ഏറെ പൊരുത്തപ്പെട്ടിട്ടുണ്ട്. ജോലി ചെയ്യുന്ന സ്ഥാപനം നേരിടുന്ന സാമ്പത്തികപ്രതിസന്ധി അയാളുടെ ജീവിതത്തിലും അരക്ഷിതാവസ്ഥ സൃഷ്ടിക്കുകയാണ്. വൈകാരികജീവിതത്തിലും ഒരു പ്രതിസന്ധി ഘട്ടത്തിലൂടെ കടന്നുപോകുന്ന ദമ്പതികൾ നാട്ടിലേക്ക് മടങ്ങാൻ തീരുമാനിക്കുന്നു. പൂർവ്വികസ്വത്തായി പ്രിയയ്ക്ക് കിട്ടിയ ഇടുക്കി മലയോരമേഖലയിലുളള ബംഗ്ലാവിലേക്കാണ് അവർ എത്തുന്നത്. ഒരു മെട്രോ നഗരത്തിൽ നിന്ന് പൊടുന്നനെ കേരളത്തിലെ ഒരു ഹൈറേഞ്ച് മേഖലയിലെത്തി ജീവിച്ചുതുടങ്ങുന്ന അവർക്ക് നേരിടേണ്ടിവരുന്ന ദുരനുഭവങ്ങളും അതുണ്ടാക്കുന്ന പ്രതികരണങ്ങളുമാണ് ചിത്രത്തിൻറെ കഥാതന്തു.
അഭിനേതാക്കൾ
തിരുത്തുക- ഫഹദ് ഫാസിൽ - എബിൻ
- ഐശ്വര്യ ലക്ഷ്മി - പ്രിയ പോൾ
- ഷറഫുദ്ദീൻ - ജോസി
- ദിലീഷ് പോത്തൻ - ബെന്നി
- ചേതൻ ജയലാൽ - പ്രേമൻ
- പാർവതി ടി - പ്രിയയുടെ അമ്മ
- കൊച്ചുപ്രേമൻ - ഓന്ത്
- ജിനു ജോസഫ് - അലക്സ്
റിലീസ്
തിരുത്തുകകേരളത്തിലെ പ്രളയത്തിന്റെ പശ്ചാത്തലത്തിൽ ഓണം റിലീസ് മാറ്റിവെച്ച വരത്തൻ 2018 സെപ്തംബർ 20 നാണ് പുറത്തിറങ്ങിയത്.[2][3]
1971 ൽ പുറത്തിറങ്ങിയ സ്ട്രോ ഡോഗ്സ് എന്ന ചിത്രത്തിന്റെ അനൗദ്യോഗിക അനുരൂപമാണ് ഈ സിനിമ എന്ന് പല വിമർശകരും അഭിപ്രായപ്പെട്ടു.[5][6][7][8][9][10]
അവലംബങ്ങൾ
തിരുത്തുക- ↑ "വരത്തൻ: പേരിൽ വീഴരുത്!". Asianet News Network Pvt Ltd. Retrieved 2018 ഡിസംബർ 4.
{{cite web}}
: Check date values in:|access-date=
(help) - ↑ 2.0 2.1 "വരത്തൻ സെപ്റ്റംബർ 20ന് റിലീസ് ചെയ്യും". DailyHunt. Retrieved 2018 ഡിസംബർ 10.
{{cite web}}
: Check date values in:|access-date=
(help) - ↑ 3.0 3.1 "ആരാണ് "വരത്തൻ"; സിനിമയുടെ അണിയറ പ്രവർത്തകർ സംസാരിക്കുന്നു". Retrieved 2018 ഡിസംബർ 10.
{{cite web}}
: Check date values in:|access-date=
(help) - ↑ manoramaonline https://www.manoramaonline.com/movies/movie-reviews/2018/09/20/varathan-review-fahadh-faasil-aishwarya-lakshmi-amal-neerad.html. Retrieved 2018 ഡിസംബർ 4.
{{cite web}}
: Check date values in:|access-date=
(help); Cite has empty unknown parameter:|dead-url=
(help); Missing or empty|title=
(help) - ↑ Hooli, Shekhar H. "Varathan review: Is Amal Neerad's Malayalam movie a 'free-make' of Straw Dogs?". Ibtimes.co.in. Retrieved 4 October 2018.
- ↑ "Varathan Review: A blistering and immensely satisfying revenge thriller". Cinemaexpress.xom. Archived from the original on 2018-09-23. Retrieved 4 October 2018.
{{cite web}}
: no-break space character in|title=
at position 17 (help) - ↑ "Varathan Review: Fahadh Faasil Unleashes 'Exotic' Violence In This Thriller". silverscreen.in. 21 September 2018. Retrieved 4 October 2018.
- ↑ "Sreedhar Pillai on Twitter". Twitter. Retrieved 4 October 2018.
- ↑ "'Varathan' review: Fahadh and Aishwarya hold together an uneven thriller". Thenewsminute.com. 21 September 2018. Retrieved 4 October 2018.
- ↑ "FILM REVIEWS SACHIN CHATTE". Navhindtimes.in. Retrieved 4 October 2018.