മലയാള സിനിമയിലെ ഒരു സംഗീതസംവിധായകാൻ ആണ് രാജേഷ് മുരുകേശൻ (Rajesh Murugesan) (ജനനം 14 മെയ്‌ , 1988) .പ്രേമം , നേരം എന്നീ സിനിമകളുടെ സംഗീതം നിർവഹിച്ചത് ഇദ്ദേഹമാണ് .[1]

രാജേഷ്‌ മുരുകേശൻ
രാജേഷ്
രാജേഷ്‌ മുരുകേശൻ
പശ്ചാത്തല വിവരങ്ങൾ
ജന്മനാമംരാജേഷ് മുരുകേശൻ
ജനനം (1988-05-14) 14 മേയ് 1988  (36 വയസ്സ്)
കൊച്ചി , കേരളം , ഇന്ത്യ
തൊഴിൽ(കൾ)സംഗീത സംവിധായകൻ
വർഷങ്ങളായി സജീവം2013 മുതൽ

സ്വകാര്യ ജീവിതം 

തിരുത്തുക

എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറയിൽ തമിഴ് മാതാപിതാക്കൾക്ക് ജനിച്ച രാജേഷ്, കൊച്ചിൻ റിഫൈനറീസ് വിദ്യാലയത്തിൽ നിന്നും സ്കൂൾ വിദ്യാഭ്യാസവും,ചെന്നൈയിലെ എസ്.എ.ഇ ഇന്റർനാഷണൽ കോളേജിൽ നിന്നും ബിരുദവും നേടി. [2]

സംഗീത ജീവിതം 

തിരുത്തുക

രാജേഷ് തന്റെ സംഗീത ജീവിതത്തിനു തുടക്കം കുറിച്ചത് അൽഫോൻസ്‌ പുത്രൻ സംവിധാനം ചെയ്ത നേരം എന്ന തമിഴ്-മലയാളം  ദ്വിഭാഷ ചിത്രത്തിലൂടെ ആണ്. ഈ ചിത്രത്തിലെ സംഗീതം അദ്ദേഹത്തിന് വ്യാപകമായ ശ്രദ്ധ നേടി കൊടുത്തു. നേരത്തിലെ പിസ്ത: ദി റൺ ആന്തം എന്ന പാട്ട് 2013ൽ വൈറൽ ആയിരുന്നു. 2015-ൽ  അൽഫോൻസ്‌ പുത്രൻ തന്നെ സംവിധാനം ചെയ്ത പ്രേമം എന്ന ചിത്രത്തിൽ രാജേഷ്‌ സംഗീത സംവിധായകനായി പ്രവർത്തിച്ചു. ഈ സിനിമയിലെ എല്ലാ ഗാനങ്ങളും ജനശ്രദ്ധ പിടിച്ചു പറ്റി . 'മലരേ' എന്ന ഗാനം യൂട്യൂബിൽ  5 ലക്ഷം കാഴ്ചകൾ ലഭിച്ച   ഏറ്റവും വേഗം ഏറിയ വീഡിയോ ആയിരുന്നു.[3]

ലഘുചിത്രങ്ങൾ 

തിരുത്തുക
  • കട്ടൻ  കാപ്പി  (2014)
  • ദി റാറ്റ്: എ  സെക്സി ടെയിൽ (2011)
  • വിൻഡ് (2011)
  • ബ്ലാക്ക് ആൻഡ്‌ വൈറ്റ്  (2011)
  • റെഗ് : വീ  (2011)

സംഗീതം 

തിരുത്തുക
വർഷം സിനിമ ഭാഷ
2013 നേരം മലയാളം
നേരം തമിഴ്

 

2015 പ്രേമം[4] മലയാളം
2016 ആക്ഷൻ ഹീറോ ബിജു മലയാളം
അവിയൽ  തമിഴ് 
"https://ml.wikipedia.org/w/index.php?title=രാജേഷ്_മുരുകേശൻ&oldid=4100832" എന്ന താളിൽനിന്ന് ശേഖരിച്ചത്