അങ്കമാലി ഡയറീസ്
മലയാള ചലച്ചിത്രം
2017 ൽ പുറത്തിറങ്ങിയ ക്രൈം ഡ്രാമ ചലച്ചിത്രമായ അങ്കമാലി ഡയറീസ് ചെമ്പൻ വിനോദ് എഴുതി ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത മലയാള ചലച്ചിത്രമാണ്. 86 പുതുമുഖ നടീനടന്മാരെ വച്ചു രൂപം കൊണ്ടതാണ് ഈ സിനിമ. ആന്റണി വർഗീസ്, രേഷ്മ രാജൻ, കിച്ചു തെല്ലസ്, ഉല്ലാസ് ജോസ് ചെമ്പൻ, വിനീത് വിശ്വം, ബിറ്റോ ഡേവിസ്, ടിറ്റോ വിൽസൺ, ശരത് കുമാർ, സിനോജ് വർഗീസ് എന്നിവർ ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. Friday film house ന്റെ ബാനറിൽ നിർമ്മിച്ച ഈ സിനിമ വിജയ് ബാബുവിന്റെ ആദ്യ നിർമ്മാണ ചിത്രമായിരുന്നു.
അങ്കമാലി ഡയറീസ് | |
---|---|
സംവിധാനം | Lijo Jose Pellissery |
നിർമ്മാണം | Vijay Babu |
രചന | Chemban Vinod Jose |
അഭിനേതാക്കൾ | ആന്റണി വർഗീസ് Reshma Rajan Kichu Tellus Ullas Jose Chemban Sinoj Varghese Sarath Kumar Vineeth Vishwam Athul Krishna Bitto Davis |
സംഗീതം | Prashant Pillai |
ഛായാഗ്രഹണം | Girish Ganghadaran |
ചിത്രസംയോജനം | Shameer Mohammed |
സ്റ്റുഡിയോ | Friday Film House |
വിതരണം | Friday Tickets |
റിലീസിങ് തീയതി |
|
രാജ്യം | India |
ഭാഷ | Malayalam |
ബജറ്റ് | 3cr[1] |
സമയദൈർഘ്യം | 132 minutes |
ആകെ | 20 crore[2] |
വിൻസെന്റ് പെപ്പെ (ആന്റണി വർഗീസ് ) എന്ന നായക കഥാപാത്രം തന്റെ നാട്ടിലെ ഗ്യാങ്ങുകളിൽ ലീഡർ സ്ഥാനം വഹിച്ചു അങ്കമാലി അവരുടെ കുത്തകയാക്കി മാറ്റാൻ ശ്രമിക്കുന്നതാണ് സിനിമയുടെ ഇതിവൃത്തം. 1000 കഥാപാത്രങ്ങളെ വച്ചുകൊണ്ട് ക്ലൈമാക്സിൽ 11 മിനിറ്റ് മുഴുനീള ഷോട്ട് എടുത്തു.