കലി (ചലച്ചിത്രം)

മലയാള ചലച്ചിത്രം

സമീർ താഹിർ സംവിധാനം ചെയ്ത് 2016ൽ പുറത്തിറങ്ങിയ ഒരു മലയാള ചലച്ചിത്രമാണ് കലി. ദുൽഖർ സൽമാൻ, സായി പല്ലവി എന്നിവരാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്[2][3]. ചെമ്പൻ വിനോദ് ജോസ്‌, വിനായകൻ, സൗബിൻ സാഹിർ എന്നിവരും പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിരിക്കുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് സമീർ താഹിർ ,ഷൈജു ഖാലിദ്, ആഷിക് ഉസ്മാൻ എന്നിവർ ചേർന്നാണ്. കൊച്ചി, വാഗമൺ, ഗൂഡല്ലൂർ, മസിനഗുഡി, അതിരപ്പിള്ളി എന്നിവിടങ്ങളിലായാണ് ചിത്രീകരണം നടന്നത്[4]. 2016 മാർച്ച് 26ന് കലി തിയറ്ററുകളിലെത്തി[5].

കലി
ചലച്ചിത്രത്തിന്റെ പോസ്റ്റർ
സംവിധാനംസമീർ താഹിർ
നിർമ്മാണംആഷിക് ഉസ്മാൻ
ഷൈജു ഖാലിദ്
സമീർ താഹിർ
രചനരാജേഷ് ഗോപിനാഥൻ
അഭിനേതാക്കൾദുൽഖർ സൽമാൻ
സായി പല്ലവി
സംഗീതംഗോപി സുന്ദർ
ഛായാഗ്രഹണംഗിരീഷ് ഗംഗാധരൻ
ചിത്രസംയോജനംവിവേക് ഹർഷൻ
സ്റ്റുഡിയോഹാന്റ് മേഡ് ഫിലിംസ്
വിതരണംസെൻട്രൽ പിക്ച്ചേഴ്സ്
റിലീസിങ് തീയതി
  • 26 മാർച്ച് 2016 (2016-03-26)
രാജ്യംഇന്ത്യ
ഭാഷമലയാളം
സമയദൈർഘ്യം116 മിനിറ്റ്
ആകെ16.40 കോടി (US$2.6 million)[1]

കഥസംഗ്രഹം തിരുത്തുക

പെട്ടെന്ന് ദേഷ്യം വരുന്ന സ്വഭാവം കാരണം സിദ്ധാർത്ഥ്(ദുൽക്കർ സൽമാൻ) ജീവിതത്തിൽ നേരിടേണ്ടി വരുന്ന പ്രശ്നങ്ങളെ കുറിച്ചാണ് ഈ ചിത്രത്തിൻ്റെ ഇതിവൃത്തം.

അഭിനയിച്ചവർ തിരുത്തുക

സംഗീതം തിരുത്തുക

ഗോപി സുന്ദർ ആണ് ഈ ചിത്രത്തിന്റെ സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്നത്[6][7]. ഹരിനാരായണൻ ആണ് ഗാനങ്ങൾ രചിച്ചിരിക്കുന്നത്. കലിയിലെ ഗാനങ്ങൾ 2016 മാർച്ച് 11ന് സത്യം ഓഡിയോസ് പുറത്തിറക്കി.

# ഗാനംഗാനരചനപാടിയവർ ദൈർഘ്യം
1. "ചില്ലു റാന്തൽ"  ബി.കെ.ഹരിനാരായണൻജോബ് കുര്യൻ 5:03
2. "വാർത്തിങ്കളേ"  ബി.കെ.ഹരിനാരായണൻദിവ്യ.എസ്.മേനോൻ 4:23

മറ്റ് ഭാഷകളിലെ പതിപ്പുകൾ തിരുത്തുക

കന്നഡയിൽ ഇത് കിഡി എന്ന് പേരിൽ റീമേക്ക് ചെയ്യപ്പെട്ടു.[8] 2017 നവംബറിൽ ചിത്രം തെലുങ്കിലേക്ക് ഡബ്ബ് ചെയ്ത് ഹേ പിള്ളഗഡ എന്ന പേരിൽ റിലീസ് ചെയ്തു.[9]

അവലംബം തിരുത്തുക

  1. Anu, James (30 August 2016). "'Kammatipaadam' box office: Here's the final Kerala collection report of Dulquer Salmaan movie". International Business Times. Retrieved 30 August 2016.
  2. Akhila Menon (Dec 23, 2015). "Dulquer Salmaan-Sai Pallavi Starrer Titled 'Kali'".
  3. "Malayalam movie starring Dulquer Salmaan and Sai Pallavi is titled as 'Kali'". Archived from the original on 2016-05-31.
  4. Sachin Jose (October 21, 2015). "Sai Pallavi aka Malar to play lead opposite Dulquer Salmaan in Sameer Thahir film".
  5. Anu James (January 29, 2016). "Dulquer Salmaan-Sai Pallavi's 'Kali' to be released in March".
  6. [1]
  7. [2]
  8. http://www.thenewsminute.com/article/kidi-kannada-remake-dulquer-s-kali-65957
  9. "Sekhar Kammula releases logo of Dulquer Sai Pallavi Hey Pillagada - Telugu Movie News - IndiaGlitz". IndiaGlitz.com. Retrieved 2017-08-22.

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

കലി ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ

"https://ml.wikipedia.org/w/index.php?title=കലി_(ചലച്ചിത്രം)&oldid=3627795" എന്ന താളിൽനിന്ന് ശേഖരിച്ചത്