ശ്യാം പുഷ്കരൻ
തിരക്കഥാകൃത്ത്
ഒരു മലയാള ചലച്ചിത്ര തിരക്കഥാകൃത്താണ് ശ്യാം പുഷ്കരൻ. ദിലീഷ് നായരുമായി ചേർന്ന് രചന നിർവഹിച്ച് 2011ൽ പുറത്തിറങ്ങിയ സോൾട്ട് ആന്റ് പെപ്പർ ആണ് ആദ്യ ചലച്ചിത്രം. [1]മികച്ച തിരക്കഥാകൃത്തിനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം ലഭിച്ചിട്ടുണ്ട്.
ശ്യാം പുഷ്കരൻ | |
---|---|
ജനനം | |
തൊഴിൽ | തിരക്കഥാകൃത്ത് |
സജീവ കാലം | 2011– |
ജീവിതപങ്കാളി(കൾ) | ഉണ്ണിമായ പ്രസാദ് (m. 2012) |
പുരസ്കാരങ്ങൾ | മികച്ച തിരക്കഥാകൃത്തിനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം 2016 മികച്ച തിരക്കഥാകൃത്തിനുള്ള കേരളസംസ്ഥാന ചലച്ചിത്ര പുരസ്കാരം 2016 |
ജീവിതരേഖതിരുത്തുക
1984 സെപ്റ്റംബർ 6ന് ആലപ്പുഴ ജില്ലയിലെ തുറവൂരിൽ ജനിച്ചു. മാംഗ്ലൂർ സർവകലാശാലയിൽനിന്നും ബിരുദം നേടി. 2011ൽ പുറത്തിറങ്ങിയ സോൾട്ട് ആന്റ് പെപ്പറിന്റെ തിരക്കഥ രചിച്ചു. 2012ൽ ടാ തടിയാ എന്ന ചലച്ചിത്രത്തിന്റെ തിരക്കഥാരചന നിർവഹിച്ചു. 2016ൽ ദിലീഷ് പോത്തൻ സംവിധാനം ചെയ്ത മഹേഷിന്റെ പ്രതികാരം എന്ന ചലച്ചിത്രത്തിന്റെ രചനയ്ക്ക് മികച്ച തിരക്കഥാകൃത്തിനുള്ള 2016ലെ ദേശീയ ചലച്ചിത്ര പുരസ്കാരവും കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും ലഭിച്ചു.
ചലച്ചിത്രങ്ങൾതിരുത്തുക
വർഷം | ചലച്ചിത്രം | സഹപ്രവർത്തകർ |
---|---|---|
2011 | സോൾട്ട് ആന്റ് പെപ്പർ | ദിലീഷ് നായർ |
2012 | 22 ഫീമെയിൽ കോട്ടയം | അഭിലാഷ് എസ്. കുമാർ |
2012 | ടാ തടിയാ | ദിലീഷ് നായർ, അഭിലാഷ് എസ്. കുമാർ |
2013 | 5 സുന്ദരികൾ[2] | മുനീർ അലി |
2013 | ഇടുക്കി ഗോൾഡ്[3] | ദിലീഷ് നായർ |
2014 | ഇയ്യോബിന്റെ പുസ്തകം | ഗോപൻ ചിതംബരൻ |
2015 | റാണി പത്മിനി[4] | രവിശങ്കർ |
2016 | മഹേഷിന്റെ പ്രതികാരം[5] | |
2017 | തൊണ്ടിമുതലും ദൃക്സാക്ഷിയും | |
2017 | മായാനദി | ദിലീഷ് നായർ |
2019 | കുമ്പളങ്ങി നൈറ്റ്സ് | ദിലീഷ് പോത്തൻ |
പുരസ്കാരങ്ങൾതിരുത്തുക
- മികച്ച തിരക്കഥാകൃത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം 2016
- മികച്ച തിരക്കഥാകൃത്തിനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം 2016
അവലംബംതിരുത്തുക
- ↑ "Recipe for success". Thehindu.com. ശേഖരിച്ചത് 2015-07-31.
- ↑ "Stories from the heart". Newindianexpress.com. 2013-06-20. ശേഖരിച്ചത് 2015-07-31.
- ↑ "High on nostalgia". Thehindu.com. ശേഖരിച്ചത് 2015-07-31.
- ↑ "Theertha to play the childhood of Manju Warier". Timesofindia.indiatimes.com. 2015-06-22. ശേഖരിച്ചത് 2015-07-31.
- ↑ "Anusree is a nurse in Maheshinte Prathikaram". Timesofindia.indiatimes.com. 2015-05-22. ശേഖരിച്ചത് 2015-07-31.